ഭക്ഷണത്തിൽ വിറ്റാമിൻ b 2ന്റെ അഭാവം കൊണ്ടുണ്ടാകുന്ന ഒന്നാണ് വായുടെ കോണുകളിലും നാക്കിലും വിള്ളലുകൾ ഉണ്ടാക്കുക. മണിത്തക്കാളി ചീര കുറച്ചുനാൾ തുടർന്ന് കഴിച്ചാൽ ഈ അസുഖം പാടെ ഒഴിയും.
ഭക്ഷണത്തിൽ വിറ്റാമിൻ b 2ന്റെ അഭാവം കൊണ്ടുണ്ടാകുന്ന ഒന്നാണ് വായുടെ കോണുകളിലും നാക്കിലും വിള്ളലുകൾ ഉണ്ടാക്കുക. മണിത്തക്കാളി ചീര കുറച്ചുനാൾ തുടർന്ന് കഴിച്ചാൽ ഈ അസുഖം പാടെ ഒഴിയും.
ഇലകൾ ചീര പോലെ പരിപ്പ് ചേർത്ത് കറി വയ്ക്കാം. ഇത് ദഹനം ഉണ്ടാക്കുകയും ശരീരത്തിലെ അധിക ചൂട് കുറയ്ക്കുകയും മലശോധന ഉണ്ടാക്കുകയും കഫം ഇളക്കി വിടുകയും ചെയ്യും. വയറ്റിൽ പുണ്ണ് ഉള്ളവർക്കും ഇതൊരു ശമന ഔഷധം ആയിരിക്കും. കൃമി ശല്യം മാറ്റുകയും ചെയ്യും.
വാതസംബന്ധമായ സന്ധിവേദനകൾക്കും ചർമ്മ ദോഷങ്ങൾക്കും ഇതിൻറെ ഇലകൾ അരച്ചു ലേപനമാക്കി ഉപയോഗിക്കാം.
തൊണ്ടയിൽ കഫം കെട്ടുക, തൊണ്ടവേദന, ശബ്ദം പുറത്തു വരാതിരിക്കുക, എന്നിവയ്ക്ക് ഇതിൻറെ ഇല ചവച്ചിറക്കിയാൽ സുഖം കിട്ടും.
തടിച്ച ദേഹ പ്രകൃതികാർക്ക് മെലിയിക്കുവാൻ ഇതിൻറെ ചീര തുടർന്ന് കഴിക്കുന്നത് നന്നായിരിക്കും.കാലുകളുടെ വീക്കത്തോട് കൂടിയ ഹൃദ്രോഗത്തിന് ഇത് ഗുണപ്രദമായ ഔഷധമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
Krishi Lokam ജൈവ കൃഷി പാഠങ്ങൾ
(130) മണിത്തക്കാളി അറിയപ്പെടാത്ത ഔഷധ സസ്യം Manithakkali Solanum Nigrum - YouTube