നമ്മുടെ കറികൾക്ക് രുചിയും മണവും പകർന്നുനൽകുന്ന രുചി കൂട്ടാണ് വെളുത്തുള്ളി. പല രോഗങ്ങൾക്കും പ്രത്യേകിച്ച് ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് വെളുത്തുള്ളി ഒരു പ്രതിവിധിയായി പണ്ടുകാലം മുതലേ ഉപയോഗിച്ചുവരുന്നു. ബാക്ടീരിയകളുടെ പൊരുതി ഭക്ഷ്യ വിഷബാധയ്ക്കുള്ള സാധ്യതകൾ ഇല്ലാതാക്കാൻ വെളുത്തുള്ളി ഒരാൾ വിചാരിച്ചാൽ മാത്രം മതി.
According to Ayurveda, garlic can cure rheumatism. Garlic, which has antibacterial and antibiotic properties, gives us a high level of immunity. Rich in vitamin C, garlic protects our body from diseases like fever and cold and gives us the strength to fight against such diseases. In addition to vitamin C, it is rich in potassium, copper, calcium, selenium and fiber. For gastritis, it is best to crush garlic daily and drink it with milk at night. According to the Central Complementary and Alternative Medicine in the United States, garlic has the ability to prevent certain types of cancers found in the stomach.
വെളുത്തുള്ളി വാത കഫ ദോഷങ്ങൾ ഇല്ലാതാകുമെന്നാണ് ആയുർവേദത്തിൽ പറയുന്നത്. ആൻറി ബാക്ടീരിയൽ ആൻറിബയോട്ടിക് ഗുണങ്ങൾ ഉള്ള വെളുത്തുള്ളി ഉയർന്ന രോഗപ്രതിരോധശേഷി യാണ് നമ്മൾക്ക് നൽകുന്നത്. ജീവകം സിയാൽ സമ്പുഷ്ടമായ വെളുത്തുള്ളി പനി ജലദോഷം തുടങ്ങിയ രോഗങ്ങൾ നമ്മുടെ ശരീരത്തെ പിടികൂടാതെ സംരക്ഷിക്കുകയും ഇത്തര രോഗങ്ങളെ ചെറുത്തു നിർത്താനുള്ള ശക്തി പകരുകയും ചെയ്യുന്നു. ജീവകം സീ കൂടാതെ പൊട്ടാസ്യം, കോപ്പർ, കാൽസ്യം, സെലിനിയം, ഫൈബർ തുടങ്ങിയവയാലും സമ്പുഷ്ടമാണ്. ഗ്യാസ്ട്രബിളിന് ദിവസവും വെളുത്തുള്ളി ചതച്ച് പാലിൽ കാച്ചി രാത്രി കഴിക്കുന്നത് ഉത്തമമാണ്. ഉദരത്തിൽ കാണുന്ന ചില കാൻസറുകൾ ചിലയിനം ക്യാൻസറുകൾ പ്രതിരോധിക്കാൻ വെളുത്തുള്ളിക്ക് കഴിവുണ്ടെന്ന് അമേരിക്കയിലെ സെൻട്രൽ ഫോർ കോംപ്ലീമെന്ററി ആൻഡ് ആൾട്ടർനേറ്റീവ് മെഡിസിൻ പറയുന്നു.
തുടർച്ചയായി വെളുത്തുള്ളി കഴിച്ചാൽ അമിതരക്തസമ്മർദം കുറയുമെന്ന് സൗത്ത് ഓസ്ട്രേലിയയിലെ അഡലെയ്ഡ സർവകലാശാലയിലെ ഗവേഷണ സംഘം കണ്ടെത്തിയിരിക്കുന്നു. വെളുത്തുള്ളി പിഴിഞ്ഞ നീരിൽ ഉപ്പുവെള്ളം ചേർത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറിക്കിട്ടും. ഒന്നോ രണ്ടോ ചുട്ട വെളുത്തുള്ളി ദിവസവും രാവിലെ ചവച്ചരച്ചു കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുവാനും കൊളസ്ട്രോൾ നിയന്ത്രണത്തിനും നല്ലതാണ്. ഇതു മാത്രമല്ല ഈ പ്രയോഗം ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. വെളുത്തുള്ളിയുടെ ഉപയോഗം ശരീരത്തിലെ ചീത്ത കൊഴുപ്പിനെ ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കുന്നു. ഒരു സ്പൂൺ വെളുത്തുള്ളി ചതച്ച് സ്ഥിരമായി കഴിക്കുന്നത് ഹൃദ്രോഗസാധ്യതകൾ ഇല്ലായ്മ ചെയ്യുന്നു.
രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ രണ്ടു വെളുത്തുള്ളി അല്ലി അരച്ച പേസ്റ്റും അല്പം നാരങ്ങാനീരും ചേർത്ത് കഴിക്കുന്നത് രക്തശുദ്ധി വരുത്തുന്നതിനും നല്ലതാണ്. പല്ലുവേദന ഉള്ളവർ അൽപം വെളുത്തുള്ളി മുറിച്ച് വേദനയുള്ള പല്ലിന് അടിയിൽ വെച്ചാൽ പല്ലുവേദന മാറിക്കിട്ടും. പശുവിന് യിൽ വെളുത്തുള്ളി വറുത്തു കഴിക്കുന്നത് അർശസ് മാറാൻ നല്ലതാണ്. വെളുത്തുള്ളിക്ക് ചർമസംരക്ഷണത്തിനും കേശ സംരക്ഷണത്തിലും പ്രധാനമാണ്. ഇതിൻറെ ഉപയോഗം മുടികൊഴിച്ചിൽ ഇല്ലാതാകുന്നു. ആസ്പിരിനെ പോലെതന്നെ രക്തം കട്ടപിടിക്കാതെ സംരക്ഷിക്കാനും വെളുത്തുള്ളിക്ക് കഴിയും. തലച്ചോറിലെ ഓക്സീകരണ സമ്മർദ്ദം കുറച്ച് മറവി രോഗത്തെ ഇല്ലാതാക്കാൻ വെളുത്തുള്ളിക്ക് സാധിക്കും.
സ്ത്രീകളിൽ ഇതിൻറെ ഉപയോഗം പ്രത്യേകിച്ച് ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ ഈസ്ട്രജൻ എന്ന ഹോർമോണിന്റെ നില മെച്ചപ്പെടുത്തുവാൻ വെളുത്തുള്ളി നല്ലതാണ്. ശരീരത്തിലെ അണുബാധകൾ ഇല്ലാതാക്കുവാനും സന്ധിവാതത്തെ പ്രതിരോധിക്കാനും വെളുത്തുള്ളിക്ക് കഴിയും.വെളുത്തുള്ളിക്ക് ഇത്രയ്ക്കും ഗുണങ്ങൾ നൽകുന്നത് അതിലടങ്ങിയിരിക്കുന്ന സൾഫർ സംയുക്തമായ അലിസിനാണ്. അതുകൊണ്ടുതന്നെ പച്ചക്ക് കഴിക്കുന്നതാണ് നല്ലത്. വേവിക്കുമ്പോൾ അലിസിന്റെ പ്രവർത്തനം നിലയ്ക്കുന്നു.