വെളുത്തുള്ളി അമിതരക്തസമ്മര്‍ദം കുറയ്ക്കുന്നു

വെളുത്തുള്ളി ഗുണഗണങ്ങൾ എത്ര പറഞ്ഞാലും തീരില്ല . തുടര്‍ച്ചയായി വെളുത്തുള്ളി കഴിച്ചാല്‍ അമിതരക്തസമ്മര്‍ദം കുറയുമെന്നാണ് പുതിയ കണ്ടെത്തല്‍.കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള വെളുത്തുള്ളിയുടെ കഴിവിനെക്കുറിച്ചു നേരത്തെ കണ്ടെത്തിയിരുന്നു. സൗത്ത് ഓസ്‌ട്രേലിയൻ സര്‍വകലാശാലയിലെ ഗവേഷകസംഘമാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
ഗവേഷകസംഘം 600 മുതല്‍ 900വരെ മില്ലിഗ്രാം വെളുത്തുള്ളിയാണ് നിത്യേന രോഗികള്‍ക്ക് നല്കിയത്. ഇത്തരക്കാരില്‍ ശരാശരി 4.6 എന്ന തോതില്‍ അമിതരക്തസമ്മര്‍ദം കുറഞ്ഞതായാണ് കണ്ടെത്തിയിരിക്കുന്നത്.
രക്തസമ്മര്‍ദം വളരെ ഉയര്‍ന്നതോതിലുള്ള രോഗികളില്‍ വെളുത്തുള്ളി വളരെ നല്ല ഫലം ചെയ്യുന്നതായാണ് കണ്ടെത്തിയിട്ടുള്ളത് . ബീറ്റാ ബ്ലോക്കേഴ്‌സ്‌പോലുള്ള പ്രധാന മരുന്നുകള്‍ ഉണ്ടാക്കുന്ന ഫലം തന്നെ വെളുത്തുള്ളിയും കാഴ്ചവെക്കുന്നതായി ഗവേഷകസംഘം കണ്ടെത്തിയിരിക്കുന്നു. വെളുത്തുള്ളി ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കായി പ്രത്യേകം പരിഗണിച്ചുവരുന്നുണ്ട്. ചിലയിനം കാന്‍സറുകള്‍ക്കും പ്രത്യേകിച്ചും ഉദര കാന്‍സറിനു വെളുത്തുള്ളി പ്രയോജനം ചെയ്യുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
Share your comments