Updated on: 24 August, 2021 9:26 PM IST
തേങ്ങ

കരപ്പൻപോലുള്ള ചർമ്മരോഗങ്ങൾക്ക് കേടായ തേങ്ങയിൽ നിന്നുമുള്ള പേട്ടു വെളിച്ചെണ്ണയുടെ ഉപയോഗം ഏറെ ഗുണം ചെയ്തിട്ടുണ്ട്. മുടിയുടെയും ചർമ്മത്തിന്റെയും അഴക് വർദ്ധിപ്പിക്കുന്നതിനും സംരക്ഷണത്തിനും വെളിച്ചെണ്ണ വളരെ ഫലപ്രദമാണ്.

തേങ്ങയുടെ ചിരട്ടക്കരി വെള്ളം ശുദ്ധീകരിക്കുന്നതിനായി ഉപയോഗിക്കാറുണ്ട്. ചിരട്ടയിൽ നിന്നും പ്രമേഹത്തിനും കൊളസ്ട്രോളിനും അസ്ഥിസ്രാവത്തിനും, വളംകടി, മുറിവ്, മോണരോഗങ്ങൾ, ചർദ്ദതിസാരം, കുഷ്ഠം, നടുവേദന, ശരീരവേദന, രക്തം കട്ടപിടിക്കൽ, വായിൽപ്പുണ്ണ്, ഗർഭാശയരോഗങ്ങൾ എന്നിവയ്ക്കുള്ള ഔഷധങ്ങൾ നിർമ്മിച്ചുവരുന്നുണ്ട്.
പ്രസവാനന്തരമുള്ള ദേഹശുശ്രൂഷയ്ക്ക് തേങ്ങയും, എള്ളും, ചക്കരയും ചേർന്ന മിശ്രിതമായിരുന്നു മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. ഗ്രഹണി, ഗ്രന്ഥിവീക്കം, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയ്ക്ക് മധുരക്കള്ള് ഫലപ്രദമായ ഔഷധമാണ്. തേങ്ങയുടെ പൊങ്ങിൽ ധാരാളം ഗ്ലൂക്കോസ് അടങ്ങിയതിനാൽ അത് കഴിക്കുന്നത് ശരീരത്തിന്റെ ഓജസ്സ് വർദ്ധിപ്പിക്കും.

തേങ്ങയുടെ പോഷകഗുണങ്ങൾ (Nutrient benefits of coconut)

തേങ്ങയിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, ഫൈബർ, വൈറ്റമിൻ ഡി, മാഗ്നീഷ്യം, പൊട്ടാസ്യം, മാംഗനീസ് എന്നിവയുടെ കലവറയെന്ന വിശേഷണം എല്ലാവിധ വാതപിത്തകഫ രോഗങ്ങളെയും കാൻസർ അടക്കമുള്ള ജീവിതശൈലീരോഗങ്ങളെയും പ്രതിരോധിക്കുവാനും തേങ്ങയുടെ ഉപയോഗത്തിലൂടെ സാധിക്കുമെന്ന് പറയുന്നത് ഈ ഘടകങ്ങൾ തേങ്ങയിൽ അടങ്ങിയിട്ടുള്ളതിനാലാണ്.

തെങ്ങിൻ ചക്കരയിൽ കാൽസ്യം, അയേൺ, ഫോസ്ഫറസ് എന്നിവയാണ് പ്രധാനമായി അടങ്ങിയിട്ടുള്ളത്. കരിക്കിൽ കാൽസ്യം, അയേൺ, പൊട്ടാസ്യം, സോഡിയം, ഫോസ്ഫറസ്, മാഗ്നീഷ്യം, ക്ലോറിൻ എന്നിവയും ഇളനീരിൽ ഗ്ലൂക്കോസ്, സോഡിയം, മാംസ്യം, ജീവകം സി, പൊട്ടാസ്യം, കാൽസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. വൃക്ക സംബന്ധമായ രോഗങ്ങൾക്കും കരൾ മൂത്രാശയസംബന്ധമായ രോഗങ്ങൾ ഇളനീർ നല്ലതാണ്. മഞ്ഞപ്പിത്തത്തിന് കീഴാർനെല്ലി ഇളനീരിൽ ചേർത്ത് നൽകുന്നതടക്കമുള്ള പാരമ്പര്യ ചികിത്സ നല്കിപോരുന്നു.

ഇന്ന് പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. കുട്ടികൾക്ക് ചൂടുകുരു ഉണ്ടായാൽ മച്ചിങ്ങ (മെളിച്ചിൽ) ഉരച്ച് പുരട്ടുന്നത് നല്ലതാണ്. മുടിയുടെ വളർച്ചയ്ക്കും വായ്പുണ്ണിനും തലവേദനയ്ക്കും മച്ചിങ്ങ നല്ലതാണ് എന്ന് പഴമക്കാർ വ്യക്തമാക്കുന്നു.

ഗർഭാശയശുദ്ധിക്കും ചിക്കൻപോക്സിനും കരിക്ക് വളരെ നല്ലതാണെന്നും അസ്ഥിസംബന്ധമായ കാൻസർ, അസ്ഥിവേദന, സ്ത്രീജന്യ രോഗങ്ങൾക്കും തെങ്ങിൻപൂക്കുല ഉത്തമമാണെന്നും പരമ്പരാഗത ചികിത്സകർ വ്യക്തമാക്കുന്നു.

കേശസംരക്ഷണത്തിനായും നീരിറക്കം തടയുന്നതിനാലുമുള്ള എണ്ണകൾ പരമ്പരാഗതമായി നിർമ്മിച്ചിവരുന്നത് വെളിച്ചെണ്ണ ഉപയോഗിച്ചാണ്.

English Summary: medicinal benefits of coconut and their ayurvedic uses
Published on: 24 August 2021, 09:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now