1. Organic Farming

ചുമയും ജലദോഷവും ഇല്ലാതാക്കാൻ കറ്റാർവാഴ വീട്ടിൽ കൃഷി ചെയ്യാം

ഭാരതീയ സൗന്ദര്യവർദ്ധക സങ്കല്പങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ഔഷധസസ്യമായതുകൊണ്ടാവണം കറ്റാർവാഴ കുമാരി എന്ന അപരനാമത്തിൽ ഇന്ത്യയിലുടനീളം അറിയ പ്പെടുന്നത്. ഇന്ന് പ്രചാരത്തിലിരിക്കുന്ന ഒട്ടു മിക്ക സൗന്ദര്യവർദ്ധക വസ്തുക്കളിലേയും പ്രധാന ചേരുവയാണ് കറ്റാർവാഴ.

Arun T
കറ്റാർവാഴ
കറ്റാർവാഴ

ഭാരതീയ സൗന്ദര്യവർദ്ധക സങ്കല്പങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ഔഷധസസ്യമായതുകൊണ്ടാവണം കറ്റാർവാഴ കുമാരി എന്ന അപരനാമത്തിൽ ഇന്ത്യയിലുടനീളം അറിയ പ്പെടുന്നത്. ഇന്ന് പ്രചാരത്തിലിരിക്കുന്ന ഒട്ടു മിക്ക സൗന്ദര്യവർദ്ധക വസ്തുക്കളിലേയും പ്രധാന ചേരുവയാണ് കറ്റാർവാഴ. അന്തരീക്ഷ മലിനീകരണവും ആഗോളതാപനവും നിമിത്തമുള്ള ത്വരോഗങ്ങളാൽ വലയുന്ന ജനതയ്ക്ക് അല്പം കുളിർമ്മ പകരാൻ വരും തലമുറ ആശ്രയിക്കാൻ പോകുന്നത് ചിലപ്പോൾ കറ്റാർ വാഴയെ ആയിരിക്കും.

കൈതയോടു സാദൃശ്യമുള്ളതും വളരെ മാംസളമായ ഇലകളോടു കൂടിയതുമായ ഒരു സസ്യമായ കറ്റാർവാഴ ഏതു വരണ്ട കാലാവസ്ഥയിലും നന്നായി വളരുന്നു. മൺചട്ടിയിലോ വീട്ടു പറമ്പുകളിലോ കറ്റാർവാഴ നന്നായി വളരും. ഒരു ഔഷധി എന്നതിനു പുറമേ മനോഹരമായ ഇലകളും പൂക്കളും ഉണ്ടാകും എന്നതിനാൽ ഒരു അലങ്കാരചെടിയായും വീടുകളിൽ വളർത്താം.

കട്ടികൂടിയ ഇലകൾ തിങ്ങിനിറഞ്ഞ് ഒരു വേലിപോലെ പ്രവർത്തിക്കുന്നതിനാൽ വീടുകളിലും മറ്റും ജൈവവേലിയായും കറ്റാർവാഴ വളർത്താം. ചെടിയുടെ ചുവട്ടിൽ നിന്നും ഉണ്ടാകുന്ന ചെറുകന്നുകൾ നടീൽ വസ്തുക്കളായി ഉപയോഗിക്കാം. ജലലഭ്യതയും മണ്ണിലെ ഈർപ്പവും വർദ്ധിച്ചാൽ ചെടി ചീഞ്ഞുപോകാൻ സാദ്ധ്യതയുണ്ട്. അതിനാൽ ചെടിയുടെ പരിസരം ജലലഭ്യതയ്ക്ക് നിയന്ത്രണം വേണം. ചെടിയിൽ ഇലകളുണ്ടാകുന്നതിനനുസരിച്ച് മൂത്ത ഇലകൾ അടിഭാഗത്തു നിന്നു കഷണമായോ മുഴുവനായോ മുറിച്ചെടുത്ത് ഉപയോഗിക്കാം.

ഔഷധ ഉപയോഗങ്ങൾ

  • കറ്റാർവാഴയില ദിവസവും ഓരോ കഷ്ണം കഴിക്കുന്നത് രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കു ന്നതിന് സഹായിക്കും. സൂര്യാവർത്തം അഥവാ മൈഗ്രയിൻ മൂലമുണ്ടാകുന്ന തലവേദന മാറുന്നതിന് കറ്റാർവാഴയില അരച്ച് നെറ്റിയിൽ പുരട്ടുക.
  • വൃണം, കുഴിനഖം എന്നീ അസുഖങ്ങളിൽ കറ്റാർവാഴ നീരിൽ പച്ചമഞ്ഞൾ ചേർത്ത് അരച്ച് കെട്ടിവെയ്ക്കുക.
  • കറ്റാർവാഴനീര് ദിവസവും കഴിക്കുന്നത് പ്രമേഹരോഗികളിലുണ്ടാകുന്ന ശരീരപുകച്ചിലിന് വളരെ ഫലപ്രദമാണ്.
  • കറ്റാർവാഴയുടെയും ആടലോടകത്തിന്റെയും നീര് സമം ചേർത്ത് കഴിക്കുന്നത് ചുമയും ജലദോഷവും തടയുന്നതാണ്.
  • കറ്റാർവാഴനീര് ദിവസവും കണ്ണിലൊഴിക്കുന്നത് കണ്ണിന് കുളിർമ്മയും തെളിച്ചവും നൽകുന്നു. സന്ധിവേദനയ്ക്ക് കറ്റാർവാഴ നീരിൽ നിന്നുണ്ടാക്കുന്ന ചെന്നിനായകവും കോഴിമുട്ടയുടെ വെള്ളയും ചേർത്ത് കുഴമ്പ് രൂപത്തിലാക്കി പുരട്ടുക
  • കറ്റാർ വാഴയും ഗോതമ്പ് പൊടിയും സമം ചേർത്ത് അരച്ച് വേദനയുള്ള ഭാഗങ്ങളിൽ പുരട്ടാം. വേനൽകാലത്ത് ശരീരത്തിന് കുളിർമ്മയുണ്ടാകുന്നതിന് കറ്റാർവാഴ നീര് ദിവസവും കഴിക്കുന്നത് നല്ലതാണ്. കറ്റാർവാഴനീര് ദിവസവും കഴി ക്കുന്നത് രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കും.
  • ഗർഭാശയധമനികളെ ഉദ്ദീപിപ്പിക്കുന്നതിനും ഗർഭാശയരോഗങ്ങൾ അകറ്റുന്നതിനും ദിവസവും ടിസ്പൂൺ വീതം കറ്റാർവാഴ നീര് കഴിക്കുക.
  • തീപൊള്ളലേറ്റ ഭാഗത്ത് കറ്റാർവാഴയില അരച്ചു പുരട്ടുക.
English Summary: To decrease cough cultivate aloevera at home

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds