മുൻപുകാലത്തു വീടുകളുടെ വേലിക്കരികിൽ നിന്നിരുന്ന ഒരു ചെടിയാണ് കടലാവണക്ക്. അപ്പ, കമ്മട്ടി, കുറുവട്ടി എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Jatropha curcas എന്നാണ്.
ഈ വൃക്ഷത്തിന്റെ കായയിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ ബയോ ഡീസൽ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു. പ്രധാനമായും വിത്തുകൾ വഴിയോ തണ്ടുകൾ മുറിച്ചുനട്ടോ ആണ് ഇതിന്റെ വംശവർദ്ധന നിലനിർത്തുന്നത്. തടി മൃദുവായതും പശപോലെയുള്ള കറയുള്ളതുമാണ്. ഇലകൾ ചെറിയ തണ്ടുകളിൽ ഓരോന്നായി കാണപ്പെടുന്നു. പച്ച നിറം കലർന്ന മഞ്ഞ പൂക്കളാണ് ഇതിനുള്ളത്.
പച്ചനിറത്തിൽ കാണപ്പെടുന്ന കായ്കൾ പാകമാകുമ്പോൾ മഞ്ഞ നിറമാകുന്നു. ഓരോ കായ്കളിലും കറുത്ത നിറത്തിൽ 3വീതം വിത്തുകൾ ഉണ്ടായിരിക്കും. ഇതിന്റെ ഇലകൾ, വിത്തുകൾ , വിത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ എന്നിവയാണ് പ്രധാന ഉപയോഗവസ്തുക്കൾ. കടലാവണക്കിന്റെ ഇല ഒടിച്ച് കറയിലെക്ക് ഊതി കുമിളയുണ്ടാക്കി പറത്തുന്നത് നാട്ടിൻ പുറങ്ങളിലെ കുട്ടികളുടെ ഒരു വിനോദമാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :നൈപുണ്യ പരിശീലനത്തിന് കേന്ദ്ര സർക്കാരിൻറെ സ്റ്റൈപ്പെൻഡ്