പുതിന ഇല വീട്ടിൽ കൃഷി ചെയ്യുന്നതിനെ കുറിച്ച് നാം മുൻപ് പ്രസിദ്ധീകരിച്ച പോസ്റ്റ് കളിൽ വായിച്ചല്ലോ, ഇനി നമുക്കു പുതിന ഇലയുടെ ഔഷധ ഗുണങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കാം
Mint or Mentha belongs to the family of Lamiaceae. it is estimated that 13 to 24 species exist. Scientific name: Mentha
സുഗന്ധം പുറപ്പെടുവിക്കുന്ന ഇലകളുള്ള സസ്യങ്ങളുടെ വർഗത്തിൽപ്പെടുന്ന ഒരിനം ഔഷധ സസ്യമാണ് പുതിന. അറേബ്യൻ നാടുകളിലെ ഒരു പ്രധാനപ്പെട്ട സസ്യമായ ഇത് അറബി ഭാഷയിൽ നാന എന്ന പേരിലറിയപ്പെടുന്നു. പുതിനയിൽ നിന്നാണ് മെന്തോൾ എന്ന തൈലം വാറ്റിയെടുക്കുന്നത്. ഇന്ത്യയിൽ എല്ലായിടത്തും ഈ സസ്യം കാണപ്പെടുന്നു..
Medicinal Use of Mint Plants has been long known as an herbal remedy, easing queasy stomachs, calming stress and anxiety, and promoting restful sleep. Peppermint tea has long been viewed as an excellent way to ease an upset stomach, calming the digestive tract and alleviating indigestion, gas, and cramps.
ഏകദേശം 13 തൊട്ട് 24 ഇനത്തിൽ പെട്ട പുതിന ഇലകൾ കാണപ്പെടുന്നു, പ്രധാനപ്പെട്ട ചിലത് ഇവിടെ കൊടുക്കുന്നു
Peppermint Apple mint Spear Mint Water mint Wild mint
പണ്ടുകാലം മുതല്‍ക്കേ പേരുകേട്ട ഔഷധ സസ്യങ്ങളില്‍ ഒന്നാണ് പുതിന. പുതിനയില്‍ വളരെ ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ചര്‍മ്മത്തിന്റെ അവസ്ഥകള്‍ ചികിത്സിക്കാനും പുതിന മികച്ചതാണ്
ഫ്രഷ് ആയിട്ടും ഉണങ്ങിയ രൂപത്തിലും പുതിന ഭക്ഷണ ത്തിൽ ചേർക്കുന്നു . പുതിനയുടെ ആരോഗ്യ ഗുണങ്ങളിൽ പലതും ചർമ്മത്തിൽ പുരട്ടുന്നതി ലൂടെയോ ഗുളികയായി കഴിക്കുന്നതിലൂടെയോ വാസന ശ്വസിക്കുന്നതിലൂടെയോ ലഭിക്കുന്നു .
കാലങ്ങൾ ആയിട്ടു ഔഷധ നിർമാണത്തിൽ പല ഇനത്തിൽ ഉള്ള പുതിന ഇലകൾ ഉപയോഗപ്പെടുത്തുന്നു.
രാവിലെ ഒരു കപ്പ് ചൂടുള്ള പുതിന ചായ കുടിക്കുന്നത് വായിലെ ബാക്ടീരിയകളെ കൊല്ലുകയും വായ്നാറ്റം കുറയ്ക്കുകയും ചെയ്യും മാത്രമല്ല ഇത് തൊണ്ടവേദനയ്ക്കും ഉത്തമമാണ്. പല്ലിലെ പ്ലേക്ക് വൃത്തിയാക്കാനും പുതിന സഹായിക്കുന്നു
വായ്നാറ്റം നീക്കാനും മോണയിലെ രക്തസ്രാവം സുഖപ്പെടുത്താനും പൊതുവായ വായ ശുചിത്വം വര്‍ദ്ധിപ്പിക്കാന്‍ പുതിനയിലെ ആന്റിസെപ്റ്റിക് ഗുണങ്ങള് സഹായിക്കുന്നു.
ദഹന പ്രശ്നങ്ങളെ നേരിടുന്നു ദഹനനാളത്തില്‍ ആവശ്യത്തിലധികം നേരം ഭക്ഷണം നില്‍ക്കുകയാണെങ്കില്‍, അത് ദോഷകരമായ വാതകങ്ങള്‍ ഉത്പാദിപ്പിക്കുന്നു. ഈ ഭക്ഷ്യ നിക്ഷേപം വൃത്തിയാക്കാന്‍ പ്രയാസമാണ്, അതിന്റെ ഫലമായി ശരീരവണ്ണം, ഗ്യാസ്, ദഹനക്കേട്, മലബന്ധം തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ പുതിനയിലെ ഗുണങ്ങള്‍ സഹായിക്കുന്നു. ദഹനനാളത്തിലൂടെ ഭക്ഷണം എളുപ്പത്തിലും വേഗത്തിലും കടന്നുപോകാന്‍ പുതിന സഹായിക്കുന്നു. രാവിലെ പുതിന തിളപ്പിച്ച വെള്ളത്തില്‍ അല്‍പംപെപ്പര്‍മിന്റ് ഓയില്‍ ചേര്‍ക്കുന്നത് നിങ്ങളുടെ ദഹന സംബന്ധമായ എല്ലാ പ്രശ്‌നങ്ങളെയും നീക്കും.
Irritable bowel syndrome [IBS] എന്ന ആമാശയ വുമായി ബന്ധപ്പെട്ട അസുഖത്തിന് pepper mint ഒരു പരിഹാരം ആയി നിര്ദേശിക്കപ്പെടുന്നു.
പോഷകം വർദ്ധിപ്പിക്കുന്നു
ആന്റിഓക്സിഡന്റുകളുടെ ശക്തമായ ഉറവിടമായ പുതിന പോഷകങ്ങളുടെ ശക്തികേന്ദ്രമാണ്. രാവിലെ ഒരു കപ്പ് പുതിന വെള്ളം കുടിക്കുന്നത് ഫോളിക് ആസിഡ്, വിറ്റാമിന് എ, ഇരുമ്പ്, മഗ്നീഷ്യം എന്നിവ നിങ്ങളുടെ ശരീരത്തിലെത്തിക്കുന്നു. മികച്ച ഫലത്തിനായി രാവിലെ പുതിന തിളപ്പിച്ച വെള്ളം കുടിക്കുന്നത് അനുയോജ്യമാണ്. കൊഴുപ്പു ലഭിക്കുന്ന വിറ്റമിൻ എ യുടെ ഉറവിടമാണ് പുതിന , ഇത് കാഴ്ച ശക്തി കൂട്ടാനും രാത്രി കാഴ്ച കൂട്ടാനും വളരെ ഉപകാര പ്രദമാണ്
നല്ല ഉറക്കം കിട്ടുന്നതിന്, രോഗ പ്രതിരോധ ശക്തി കൂട്ടുന്നതിൽ, ശരീര ഭാരം കുറക്കുവാൻ എന്നിങ്ങനെ പുതിന ഇലയുടെ ഗുണങ്ങൾ ഏറെയാണ്.
തലച്ചോറിന് പ്രവർത്തന ക്ഷമത കൂട്ടുവാനും മുല യൂട്ടുമ്പോൾ അനുഭവപ്പെടുന്ന വേദന കുറക്കുവാനും പുതിന സഹായിക്കുന്നു എന്ന് പഠനങ്ങൾ വെളിവാക്കുന്നു.
ചര്‍മ്മ സംരക്ഷണം
മുഖക്കുരു, പാടുകള് തുടങ്ങിയ ചര്‍മ്മ പ്രശ്നങ്ങളെ ചികിത്സിക്കുന്നതിനുള്ള ഏറ്റവും മികച്ച പരമ്പരാഗത തെറാപ്പിയായി പുതിനയെ കണക്കാക്കുന്നു. പുതിനയിലെ ആന്റി ബാക്ടീരിയ ഗുണങ്ങൾ ശരീരത്തെ ശുദ്ധീകരിക്കുകയും ബ്രേക്ക് ഔട്ട് കള്‍ ക്ക് കാരണം ആകുന്ന ബാക്ടീരിയകളെയും ആസിഡുകളെയും നേരിടുകയും ചെയ്യുന്നു. ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ ക്ക് പുതിന നേരിട്ട് പ്രയോഗിക്കുന്നത് ഗുണം ചെയ്യും. എങ്കിലും, രാവിലെ പുതിന വെള്ളം കഴിക്കുന്നത് നിങ്ങളെ വിഷാംശം ഇല്ലാതാക്കാനും ആരോഗ്യകരമായതും ഇളം നിറമുള്ള ചര്‍മ്മം നല്കുന്നതിനും സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാന് സഹായിക്കുന്നു
പുതിനയില് അടങ്ങിയിരിക്കുന്ന ദഹന എന്‍സൈമുകള്‍ ദഹന പ്രശ്നങ്ങളെ മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഈ എന്‍സൈമുകള്‍ പോഷകങ്ങള് നന്നായി ആഗിരണം ചെയ്യാനും ഉപാപചയ പ്രവര്ത്തനങ്ങള് മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഒരു നല്ല മെറ്റബോളിസം ശരീരഭാരം കുറയ്ക്കാന് നിങ്ങളെ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യകരമായ ചര്‍മ്മ ത്തിനും തേനും നാരങ്ങ നീരും ചേര്ത്ത് പുതിന വെള്ളം കഴിക്കാം. തലവേദന ഒഴിവാക്കാനും ഈ പാനീയം സഹായിക്കുന്നു.
ആസ്ത്മ, ശ്വസന പ്രശ്നങ്ങള് anti inflamatory ഗുണങ്ങൾ നിറഞ്ഞ പുതിന ശ്വാസകോശത്തിന് ഉത്തമമാണ്. അതിനാൽ ആസ്ത്മ രോഗികള്ക്ക് ഇത് വളരെ ഗുണം ചെയ്യും.
എന്നാല്, ആസ്ത്മാ രോഗി കള്‍ മിതമായ അളവില് പുതിന ഉപയോഗിക്കേണ്ടതാണ്. കാരണം, ഉയര്‍ന്ന അളവ് വായു കടന്നുപോകുന്നതിനും ബുദ്ധിമുട്ടും സൃഷ്ടിച്ചേക്കാം.
പാർശ്വ ഫലങ്ങൾ
ചിലരിലെങ്കിലും പുതിന ഇലയുടെ ഉപയോഗം കൊണ്ട് നെഞ്ച് എരിച്ചിൽ, വരണ്ട തൊണ്ട, മനം പിരട്ടൽ തുടങ്ങിയ പാർശ്വ ഫലങ്ങൾ അനുഭവപ്പെടാറുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മുക്കുറ്റി വെറും പാഴ്ച്ചെടിയല്ല