Updated on: 10 September, 2022 7:50 PM IST
Mediterranean diet

ശരീരഭാരം കുറയ്ക്കാൻ പല ഡയറ്റുകളും പിന്തുടരുന്നവരുണ്ട്. ഏതൊരാൾക്കും പിന്തുടരാൻ സാധിക്കുന്ന ഒരു ഡയറ്റാണ് മെഡിറ്ററേനിയൻ ഡയറ്റ്.  പഴങ്ങളുടെയും പച്ചക്കറികളുടെയുമൊക്കെ പോഷകങ്ങളടങ്ങിയ ഒരു ഡയറ്റ് പ്ലാനാണ് മെഡിറ്ററേനിയൻ ഡയറ്റ്.  ഈ ഡയറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു. മെഡിറ്ററേനിയൻ ഭക്ഷണക്രമം പിന്തുടരുന്നത് പ്രമേഹ രോഗികൾക്ക് ഉത്തമമാണെന്ന് ഡയബറ്റിസ് കെയർ ജേ‌ർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലും പറയുന്നു.  കുടലിന്റെ ആരോഗ്യത്തിന്  മെഡിറ്ററേനിയൻ ഭക്ഷണക്രമം ഗുണം ചെയ്യുന്നുണ്ട്.   മെഡിറ്ററേനിയൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങളെ കുറിച്ച് നോക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാന്‍ ബുദ്ധിമുട്ടുന്നവർക്ക് പരീക്ഷിച്ചു നോക്കാം കീറ്റോ ഡയറ്റ്

* ദിവസവും ഒരു പിടി നട്സ് കഴിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. നട്സുകളിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയതിനാൽ അർബുധ സാധ്യത കുറയ്ക്കുന്നു. നട്സിൽ ഒമേഗ -3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാൽ തലച്ചോറിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുന്നു.

* പഴങ്ങളിൽ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും പഴങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും.

* പച്ചക്കറികളിൽ നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. ഫൈബർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും വയറിലെ കൊഴുപ്പ് നീക്കം ചെയ്യാനും സഹായിക്കും.

* ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും ആപ്പിളിന് കഴിയും. ആപ്പിൾ ആൽമൺ ബട്ടറുമായി ചേർത്ത് കഴിക്കുന്നത് ശീലമാക്കാവുന്നതാണ്. ഇവ രണ്ടും ചേർത്ത് കഴിക്കുന്നത് വയറ് എപ്പോഴും നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കും.

* തൈര് കഴിക്കുന്നത് ദഹനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. നല്ല ബാക്ടീരിയകൾ തൈരിൽ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് കുടൽ സംബന്ധമായ രോഗങ്ങളിൽ നിന്നും ആളുകളെ സംരക്ഷിക്കുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിച്ച് ശരീരത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനും തൈര് സഹായിക്കും.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Mediterranean diet to reduce cardiovascular disease and weight loss
Published on: 10 September 2022, 06:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now