1. Health & Herbs

ശരീരഭാരം കുറയ്ക്കാന്‍ ബുദ്ധിമുട്ടുന്നവർക്ക് പരീക്ഷിച്ചു നോക്കാം കീറ്റോ ഡയറ്റ്

കുറഞ്ഞ അളവിൽ കാര്‍ബോഹൈഡ്രേറ്റും ഉയര്‍ന്ന അളവിൽ കൊഴുപ്പും അടങ്ങിയ ഒരു ഭക്ഷണ രീതിയാണ് കീറ്റോ ഡയറ്റ് (Keto Diet) എന്നറിയപ്പെടുന്നത്. ശരീരഭാരം കുറയ്ക്കുമെന്നത് കൂടാതെ ഈ ഭക്ഷണക്രമത്തിലൂടെ ഒരാള്‍ക്ക് അയാളുടെ ആരോഗ്യം മെച്ചപ്പെടുത്താനും കഴിയുമെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതിനൊപ്പം മെറ്റബോളിസം മെച്ചപ്പെടുത്തുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.

Meera Sandeep
Keto Diet
Keto Diet

കുറഞ്ഞ അളവിൽ കാര്‍ബോഹൈഡ്രേറ്റും ഉയര്‍ന്ന അളവിൽ കൊഴുപ്പും അടങ്ങിയ ഒരു ഭക്ഷണ രീതിയാണ് കീറ്റോ ഡയറ്റ് (Keto Diet) എന്നറിയപ്പെടുന്നത്. ശരീരഭാരം കുറയ്ക്കുമെന്നത് കൂടാതെ  ഈ ഭക്ഷണക്രമത്തിലൂടെ ഒരാള്‍ക്ക് അയാളുടെ ആരോഗ്യം മെച്ചപ്പെടുത്താനും കഴിയുമെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.  ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതിനൊപ്പം മെറ്റബോളിസം മെച്ചപ്പെടുത്തുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭക്ഷണങ്ങള്‍ ഒരു വ്യക്തിയുടെ വിശപ്പിനെ തൃപ്തിപ്പെടുത്തുകയും വിശപ്പുണ്ടാക്കുന്ന ഹോര്‍മോണുകള്‍ കുറയ്ക്കുകയും ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാൻ ഈ പഴങ്ങൾ നല്ലതല്ല, കഴിവതും ഒഴിവാക്കുക

ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റിന്റെ കുറവ് കാരണം, നിങ്ങളുടെ ശരീരം കീറ്റോസിസ് എന്ന മെറ്റാബോളിക് അവസ്ഥയിലേക്ക് പോകുന്നു. ഇങ്ങനെ സംഭവിക്കുമ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുകയും കൊഴുപ്പ് ബേൺ ചെയ്യുന്ന പ്രക്രിയയില്‍ ശരീരം കൂടുതല്‍ കാര്യക്ഷമമാകുകയും ചെയ്യുന്നു. നിങ്ങളുടെ തലച്ചോറിന് ഊര്‍ജ്ജം നല്‍കുന്ന കരളിലെ കൊഴുപ്പിനെ കീറ്റോണുകളാക്കി മാറ്റുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാര, ഇന്‍സുലിന്‍ എന്നിവയുടെ അളവ് കുറയ്ക്കും.

ബന്ധപ്പെട്ട വാർത്തകൾ: അപകടകാരിയായ വെളുത്ത പഞ്ചസാരയ്ക്കു പകരം തേങ്ങാ പഞ്ചസാര കഴിച്ച് ആരോഗ്യം മെച്ചപ്പെടുത്തൂ

അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

ലളിതമായ ഭക്ഷണ രീതി

ഓരോ ആഴ്ചയിലും നിങ്ങൾ കഴിക്കുന്ന ഭക്ഷണം എന്താണെന്ന് മുൻകൂട്ടി ആസൂത്രണം ചെയ്യുക. ചിക്കന്‍, മീന്‍, ടര്‍ക്കി, മുട്ട, കടൽ മത്സ്യങ്ങൾ തുടങ്ങിയ പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണങ്ങൾ ഇതിൽ അടങ്ങിയിരിക്കണം. പച്ചക്കറികളില്‍ കോളിഫ്‌ലവര്‍, ബ്രോക്കോളി, വെള്ളരി, കാപ്സിക്കം എന്നിവ ഉള്‍പ്പെടുത്തുക. നിങ്ങളുടെ ഭക്ഷണത്തില്‍ വെണ്ണ, എണ്ണ നെയ്യ്, ചീസ്, അവക്കാഡോ, മയോണൈസ്, നട്‌സ് തുടങ്ങിയ കൊഴുപ്പുകള്‍ ചേര്‍ക്കാനും മറക്കരുത്.

ഒഴിവാക്കേണ്ട കാര്യങ്ങള്‍

കീറ്റോ ഡയറ്റില്‍ നിങ്ങള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അരിപ്പൊടി, സംസ്‌കരിച്ച ഭക്ഷണം, പഞ്ചസാര, പാസ്ത, അരി, മധുരപലഹാരങ്ങള്‍, ഉയര്‍ന്ന അളവിൽ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക.

ഒരു നിശ്ചിത അളവില്‍ മാത്രം ഭക്ഷണം കഴിക്കുക

കീറ്റോ ഡയറ്റ് പിന്തുടരുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഒരു നിശ്ചിത അളവില്‍ മാത്രം ഭക്ഷണം കഴിക്കുക എന്നതാണ്. കീറ്റോ ജീവിതശൈലി പിന്തുടരുമ്പോൾ ഭക്ഷണത്തിന്റെ, കലോറിയും ഒരു നിശ്ചിത അളവും കണക്കാക്കേണ്ടത് വളരെ പ്രധാനമാണ്. കീറ്റോ ഡയറ്റ് അനുസരിച്ച് അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനോ വര്‍ദ്ധിപ്പിക്കാനോ സഹായിക്കില്ല.

ശരീരത്തിൽ ജലാംശം നിലനിര്‍ത്തുക

നിങ്ങള്‍ കീറ്റോ ഡയറ്റിൽ ആണെങ്കിലും അല്ലെങ്കിലും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണ കഴിക്കുമ്പോള്‍ ശരീരത്തില്‍ കൂടുതല്‍ വെള്ളം സംഭരിക്കപ്പെടും. എന്നാൽ കീറ്റോ ഡയറ്റ് പിന്തുടരുമ്പോൾ ശരീരത്തിൽ നിന്ന് കൂടുതല്‍ വെള്ളം പുറന്തള്ളപ്പെടുന്നു. അതിനാല്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വളരെ പ്രധാനമാണ്.

ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക

നട്ട് ബട്ടര്‍, ഒലിവ്, നട്സ്, സീഡുകള്‍, പുഴുങ്ങിയ മുട്ട, അവോക്കാഡോ, ചീസ് എന്നിവ കീറ്റോ ഡയറ്റില്‍ കഴിക്കാവുന്ന ലഘുഭക്ഷണങ്ങളാണ്.

English Summary: For those who are struggling to lose weight can try Keto Diet

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds