കാലാവസ്ഥയ്ക്ക് അനുസരിച്ച് ആരോഗ്യ സംരക്ഷണം ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. അതായത്, മഴക്കാലത്താണ് കൂടുതലും ജലദോഷവും ചുമയും പനിയും (Monsoon Diseases) പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. മഴക്കാലത്ത് പുറത്ത് പോയിട്ട് വരുമ്പോഴും മറ്റും നേരിയ അളവിൽ മഴ നനഞ്ഞാലും അത് ആരോഗ്യത്തിന് ദോഷകരമാകാറുണ്ട്. അതിനാൽ മഴക്കാല രോഗങ്ങളിൽ നിന്ന് മുൻകരുതൽ (Precautions in Rainy season) സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുപോലെ തന്നെ ജലദോഷത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ സ്വീകരിക്കേണ്ട ചില വീട്ടുവൈദ്യങ്ങളുമുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാം ഇത് കഴിച്ചാൽ
ഇത്തരത്തിൽ മൺസൂൺ രോഗങ്ങളിൽ നിന്ന് പ്രതിരോധം നൽകുന്ന, ആയുർവേദ ഗുണങ്ങൾ അടങ്ങിയ വീട്ടുവൈദ്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
-
തേൻ (Honey)
ആന്റിഓക്‌സിഡന്റ്, ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ തേൻ ജലദോഷത്തിനുള്ള നല്ലൊരു മരുന്നായി കണക്കാക്കപ്പെടുന്നു. ഒരു സ്പൂൺ തേൻ കുടിക്കുന്നത് തണുപ്പിൽ നിന്ന് ആശ്വാസം നൽകും.
-
തേൻ- ഉള്ളി സിറപ്പ് (Honey-onion syrup)
ചുമ, ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ അകറ്റി ആരോഗ്യം നൽകുന്ന ഔഷധ കൂട്ടാണ് തേൻ- ഉള്ളി സിറപ്പ്. ഇത് തയ്യാറാക്കുന്നതിനായി ആദ്യം ഒന്നോ രണ്ടോ വലിയ ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിക്കുക. ഈ ഉള്ളിയും കുറച്ചധികം തേനും ചേർത്ത് കുറഞ്ഞ തീയിൽ രണ്ട് മണിക്കൂർ ചൂടാക്കുക. തുടർന്ന് ഉള്ളി അതിൽ നിന്ന് നീക്കം ചെയ്ത്, ഒരു അരിപ്പയിലൂടെ അരിച്ച് ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റുക. ഇത് കൂടാതെ, പാകം ചെയ്യാത്ത സവാള കഷ്ണങ്ങൾ ഒരു ദിവസം മുഴുവൻ തേൻ നിറച്ച പാത്രത്തിൽ മുക്കിവച്ചും സിറപ്പാക്കി തയ്യാറാക്കി കുടിയ്ക്കാവുന്നതാണ്.
-
ആവി പിടിയ്ക്കാം (Inhale steam)
മഴക്കാല രോഗങ്ങൾക്ക് എതിരെ വളരെ ഫലപ്രദമായി, വീട്ടിൽ തന്നെ ചെയ്യാവുന്ന ഉപായമാണ് ആവി പിടിക്കുക എന്നത്. തണുപ്പ് കാലങ്ങളിൽ വെറും ചൂടുവെള്ളത്തിൽ ആവി പിടിക്കുന്നത് നല്ലതാണ്. മൂക്കടപ്പിനും കഫക്കെട്ടിനും ഇത് ഒറ്റമൂലിയാണ്. നിങ്ങൾക്ക് ആവി പിടിക്കാൻ എടുക്കുന്ന വെള്ളത്തിൽ വേണമെങ്കിൽ തുളസി പോലുള്ള ഇലകളോ മറ്റെന്തിങ്കിലും മരുന്നോ ചേർക്കാം.
ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു ശാരീരിക അസ്വസ്ഥതകൾക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്നു. എന്നാൽ ശരിയായ രീതിയിൽ ആവി പിടിക്കുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്.
ചൂടുവെള്ളത്തിൽ നിന്ന് ശരിയായ അകലം പാലിച്ച് ആവി പിടിക്കുക. ഇല്ലെങ്കിൽ പൊള്ളൽ ഏൽക്കാൻ സാധ്യത കൂടുതലാണ്. ഇതിനെതിരെ ശ്രദ്ധ നൽകണം. തലവേദനക്ക് ഉപയോഗിക്കുന്ന ബാമുകൾ ആവി പിടിക്കുന്നതിനുള്ള വെള്ളത്തില്‍ കലര്‍ത്തുന്ന പ്രവണതയും ഒഴിവാക്കണം. പകരം, തുളസിയിലയോ പനിക്കൂര്‍ക്കയോ യൂക്കാലി തൈലമോ, തൃത്താവ്, ഇഞ്ചിപ്പുല്ല്, രാമച്ചം എന്നിവയോ ഉപയോഗിക്കാം.
-
വിറ്റാമിൻ സി കഴിക്കാം (Choose Foods contain Vitamin C)
ജലദോഷത്തിനെ നേരിടാൻ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളോ പഴങ്ങളോ കഴിക്കാം. ക്യാപ്‌സിക്കവും ഓറഞ്ചും കഴിക്കുന്നതും ഗുണം ചെയ്യും. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ വിറ്റാമിൻ സി സഹായിക്കുന്നു.
-
ഇഞ്ചിയും കറുവപ്പട്ടയും (Ginger and cinnamon)
ഇഞ്ചിയും കറുവപ്പട്ടയും ചൂടുവെള്ളത്തിൽ തിളപ്പിച്ച് ചായ ഉണ്ടാക്കി കുടിക്കുന്നത് പകർച്ചവ്യാധി അസുഖങ്ങളിൽ നിന്നും പനിയിൽ നിന്നും ജലദോഷത്തിൽ നിന്നുമെല്ലാം പ്രതിരോധം നൽകുന്നു. ആവശ്യമെങ്കിൽ ഇങ്ങനെ തയ്യാറാക്കുന്ന ചായയിൽ അൽപം തേൻ ചേർക്കാം. ഇത് കുടിച്ചാൽ മൂക്കിനൊപ്പം തൊണ്ടയ്ക്കും ആശ്വാസം ലഭിക്കും.