Updated on: 28 July, 2022 5:10 PM IST
Mushrooms not only for eating but also for beauty

ഇന്ത്യയുടെ വെജിറ്റേറിയൻ പാചക രീതിയിൽ കൂണുകളുടെ പ്രാധാന്യം വളരെ വലുതാണ്. പോഷകസമൃദ്ധവും രുചികരവുമായ കറികൾ കിട്ടുന്നതിന് കൂണുകൾ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ സ്വാദ് മാത്രമാണോ ഇതിന് ഉള്ളത് അല്ല, പകരം ഇതിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ട്.

ഒരു കപ്പ് കൂണിൽ മൂന്ന് ഗ്രാം പ്രോട്ടീൻ, 3.1 ഗ്രാം കാർബോഹൈഡ്രേറ്റ്, 21.1 കലോറി എന്നിവ അടങ്ങിയിരിക്കുന്നു.
പച്ചക്കറികളായി കഴിക്കുന്നുണ്ടെങ്കിലും, ഫൈബർ, പ്രോട്ടീൻ, വിറ്റാമിൻ ഡി, കോപ്പർ, മഗ്നീഷ്യം, സെലിനിയം, തയാമിൻ, മഗ്നീഷ്യം, ഫോസ്ഫറസ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായമാണ് കൂൺ.

ഭക്ഷണത്തിന്റെ ചില ആരോഗ്യ ഗുണങ്ങൾ ഇതാ.

കൂൺ നിങ്ങളുടെ ചർമ്മത്തിന് ഉത്തമമാണ്

കൂണിൽ ധാരാളം പോളിസാക്രറൈഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ജലാംശം നിലനിർത്തുന്നതിലൂടെ ചർമ്മത്തെ മൃദുവും സുന്ദരവും ആക്കുന്നു. നിങ്ങളുടെ മുഖത്തിന് തിളക്കം നൽകാനും കൂണുകൾക്ക് കഴിയും. അവയിൽ കോജിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ ഉള്ളിൽ നിന്ന് പുറംതള്ളുന്നു. കൂടാതെ, കൂണിലെ സെലിനിയം, വിറ്റാമിൻ സി, കോളിൻ എന്നിവ മുതിർന്നവരിലെ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് ഫ്രീ റാഡിക്കൽ നാശത്തിനെതിരെ പോരാടുന്നു.

കൂൺ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നു

കൂണിൽ അടങ്ങിയിരിക്കുന്ന ചെമ്പ് മുതിർന്നവരിലെ അകാല നര കുറയ്ക്കുന്നതിൽ സഹായിക്കും. ഇത് നിങ്ങളുടെ രക്തത്തിലെ മെലാനിൻ ഉൽപാദനത്തെ നേരിട്ട് ബാധിക്കുന്നു, ഇത് നിങ്ങളുടെ മുടിയുടെ പിഗ്മെന്റ് നിലനിർത്തുന്നു. കൂണിൽ സെലിനിയം അടങ്ങിയിട്ടുണ്ട്, അത് കൊണ്ട് തന്നെ മുടിയുടെ ആരോഗ്യവും തിളക്കവും നിലനിർത്താൻ പല കേശസംരക്ഷണ ഉൽപ്പന്നങ്ങളിലും ഉപയോഗിക്കുന്നു. വിളർച്ചയെ അകറ്റി നിർത്തുകയും മുടികൊഴിച്ചിൽ തടയുകയും പുതിയ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇരുമ്പ് അവയിൽ സമ്പുഷ്ടമാണ്.

കൂൺ മാനസികാരോഗ്യ അവസ്ഥകളെ ചികിത്സിക്കുന്നു

വിഷാദരോഗത്തിന് വിധേയരായ ആളുകൾ പതിവായി കൂൺ കഴിക്കുന്നത് ഗുണം ചെയ്യും. സ്ഥിരമായി കഴിക്കുമ്പോൾ ഓക്സിഡേറ്റീവ് സ്ട്രെസ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ എർഗോത്തിയോണിൻ എന്ന ആന്റിഓക്‌സിഡന്റ് സഹായിക്കും. കൂണിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കും. സൈക്കോ ആക്റ്റീവ് കൂണുകളിൽ അടങ്ങിയിരിക്കുന്ന ഒരു സംയുക്തമാണ് സൈലോസിബിൻ. മെഡിക്കൽ പ്രൊഫഷണലുകളുടെ മേൽനോട്ടത്തിൽ വിഷാദരോഗം, PTSD തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കാൻ ഇത് ഉപയോഗിക്കുന്നു.

കൂൺ ശരീരഭാരം കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നു

കാർബോഹൈഡ്രേറ്റ് കുറവായതിനാൽ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ കൂൺ വ്യാപകമായി ഉപയോഗിക്കുന്നു.
കൂണിൽ കൊഴുപ്പിന്റെയും കൊളസ്ട്രോളിന്റെയും അളവ് കുറവാണ്. കൂണിൽ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കൻസും ചിറ്റിനുകളും വിശപ്പ് കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ഇത് കലോറിയുടെ മൊത്തത്തിലുള്ള ഉപഭോഗം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത് ആന്റിഓക്‌സിഡൻ്റുകളാൽ ഇത് സമ്പുഷ്ടമാണ്

കൂൺ തലച്ചോറിന് സംരക്ഷണം നൽകുന്നു

വൈജ്ഞാനിക തകർച്ചയിൽ നിന്ന് ഒരാളെ സംരക്ഷിക്കാൻ കൂണുകൾക്ക് കഴിയും, പ്രത്യേകിച്ച് പ്രായമായവരിൽ. ഈ കുമിളുകളിൽ പാർക്കിൻസൺസ്, അൽഷിമേഴ്‌സ് രോഗങ്ങളെ തടയാൻ കഴിയുന്ന എർഗോതിയോൺ, ഗ്ലൂട്ടാത്തയോൺ എന്നീ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഓർമ്മക്കുറവുള്ളവർക്കും നാഡീസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുമോ എന്ന ഭയമുള്ളവർക്കും കൂണ് കഴിച്ചാൽ പ്രയോജനം ലഭിക്കും. ഓർമശക്തി വർധിപ്പിക്കാൻ ദിവസേനയുള്ള ഭക്ഷണത്തിൽ അരക്കപ്പ് കൂൺ ഉൾപ്പെടുത്താവുന്നതാണ്.

ബന്ധപ്പട്ട വാർത്തകൾ  : നരച്ച മുടിയെ കറുപ്പിക്കാൻ വീട്ടിൽ തന്നെ ഉണ്ട് പരിഹാരം

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
English Summary: Mushrooms not only for eating, also for beauty
Published on: 28 July 2022, 05:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now