മുതിര മുളപ്പിച്ചു പാകം ചെയ്യാതെ കഴിക്കാം, അല്ലെങ്കില്‍ ഒന്നാന്തരം സൂപ്പുണ്ടാക്കി ചൂടോടെ ആസ്വദിക്കാം.ചിലർക്ക് മുതിര ദഹിച്ചുവെന്നു വരില്ല, അതുകൊണ്ട് മുളപ്പിച്ചു കഴിക്കുകയാവും നല്ലത്, എങ്കില്‍ ദഹനത്തിന് പ്രയാസമുണ്ടാവില്ല.
നല്ലൊരു വെള്ളത്തുണിയില്‍ മുതിര കിഴികെട്ടി ആറോ എട്ടോ മണിക്കൂര്‍ വെള്ളത്തിലിട്ട് വെക്കണം, അതിനുശേഷം പുറത്തെടുത്തു അടച്ചുവെക്കുക.
മൂന്നുദിവസത്തിനുള്ളില്‍ മുളപൊട്ടും. മുളയ്ക്ക് അര ഇഞ്ച് നീളമായാല്‍ മുതിര തിന്നാന്‍ പാകമായി. പാകം ചെയ്യേണ്ടതില്ല നല്ലവണ്ണം ചവച്ചരച്ചു വേണം കഴിക്കാന്‍. ഇത് ശരീരത്തിനു വളരെ നല്ലതാണ്.
മുതിര കഴിച്ചാല്‍ ശരീരത്തില്‍ ചൂട് വര്‍ദ്ധിക്കും. ചൂട് കൂടുതല്‍ അനുഭവപ്പെടുകയാണെങ്കില്‍, ചെറുപയര്‍ മുളപ്പിച്ചത് കഴിച്ചാല്‍ മതി. അത് ശരീരത്തെ തണുപ്പിച്ചുകൊളളും.