Updated on: 7 April, 2021 3:03 PM IST
എല്ലാത്തരം ചർമ്മ സ്ഥിതിയുള്ളവർക്കും ഉപയോഗിക്കാൻ കഴിയുന്ന വേപ്പ് അധിഷ്ഠിതമായ ചില ഫേസ് പാക്കുകൾ

 ചർമ്മ പ്രശ്‌നങ്ങൾ അലട്ടാത്തവരായി ആരും ഇല്ല . മുഖക്കുരുവോ മുഖത്തെ കറുത്ത പാടോ , കരിമംഗല്യമോ എന്തുതന്നെയായാലും അതിനെ ഏറ്റവും എളുപ്പത്തിൽ നേരിടാൻ സഹായിക്കുന്ന ഒരു മാന്ത്രിക ഘടകം നമ്മുടെ വീട്ടിൽ തന്നെയുണ്ട് . വേപ്പിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

പ്രകൃതിദത്ത ഗുണങ്ങൾ അടങ്ങിയ ഈ ചേരുവ കാലങ്ങളായി പലവിധ ചർമ്മപ്രശ്നങ്ങൾക്ക് പരിഹാരമായി ഉപയോഗിച്ചു വരുന്നുണ്ട്. എല്ലാത്തരം ചർമ്മ സ്ഥിതിയുള്ളവർക്കും ഉപയോഗിക്കാൻ കഴിയുന്ന വേപ്പ് അധിഷ്ഠിതമായ ചില ഫേസ് മാസ്ക്കുകളെപ്പറ്റി ഇന്നറിയാം.

വേപ്പും മഞ്ഞളും ഫേസ് പായ്ക്ക് .

ആവശ്യമായ ചേരുവകൾ :

2 ടീസ്പൂൺ വേപ്പില ഉണക്കിപ്പൊടിച്ചത്

3-4 നുള്ള് മഞ്ഞൾപ്പൊടി

ചേരുവകളെല്ലാം കൂട്ടിച്ചേർത്ത് കട്ടിയുള്ള പേസ്റ്റ് രൂപപ്പെടുന്നതുവരെ നന്നായി മിക്സ് ചെയ്യാം. ആവശ്യമെങ്കിൽ കുറച്ച് തുള്ളി വെള്ളം കൂടി ഉപയോഗിക്കുക. എണ്ണമയമുള്ള ചർമ്മമാണ് നിനക്ക് ഉള്ളതെങ്കിൽ ഈ ഫേസ് പാക്കിൽ വിപ്പ് ക്രീം ഒഴിവാക്കുക. ഇപ്പോൾ ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടി വച്ച് 10 മിനിറ്റ് ഇരിക്കാൻ അനുവദിക്കുക. തുടർന്ന് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ചർമത്തിന് അധിക മൃദുത്വം നൽകുന്നതിനായി മോയ്‌സ്ചുറൈസർ പ്രയോഗിക്കാം.

തുളസിനൽകുന്ന ആന്റിസെപ്റ്റിക് ഗുണങ്ങൾ എല്ലാ ചർമ്മ തരങ്ങൾക്കും ഗുണം ചെയ്യുന്നതുമാണ്. ചർമ്മത്തിലെ കറുത്ത പാടുകൾ, കളങ്കങ്ങൾ, മുഖക്കുരു എന്നിവ കുറയ്ക്കാൻ ഈ പായ്ക്ക് സഹായിക്കും. അതു മാത്രമല്ല തിളക്കമുള്ളതും ഉള്ളിൽ നിന്ന് ആരോഗ്യമുള്ളതുമായ ചർമ്മസ്ഥിതി ഇത് നൽകുകയും ചെയ്യും.

ആവശ്യമായ ചേരുവകൾ :

 ഒരു കൈപിടി വേപ്പ് ഇലകൾ

ഒരു കൈപിടി തുളസി ഇലകൾ

1 ടീസ്പൂൺ തേൻ (വരണ്ടതോ അല്ലെങ്കിൽ സാധാരണ ചർമ്മ സ്ഥിതിയോ ഉണ്ടെങ്കിൽ ചേർക്കാം)

1 ടീസ്പൂൺ ചന്ദനപ്പൊടി അല്ലെങ്കിൽ മുൾട്ടാനി മിട്ടി (നിങ്ങൾക്ക് എണ്ണമയമുള്ള ചർമ്മമുണ്ടെങ്കിൽ മാത്രം ചേർക്കുക)

രണ്ട് ഇലകളുമെടുത്ത് കുറഞ്ഞത് ഒരു ദിവസമെങ്കിലും വെയിലത്ത് വച്ച് വരണ്ടതാക്കുക. പൂർണ്ണമായും ഉണങ്ങിയ ശേഷം ഇത് ഒരു മിക്സറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. നിങ്ങളുടെ ചർമ്മത്തിന്റെ തരം അനുസരിച്ച് ഫെയ്സ് പാക്കിൽ തേൻ, ചന്ദനം, മൾട്ടാനി മിട്ടി എന്നിവ ചേർത്ത് കുറച്ച് തുള്ളി വെള്ളവും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ പായ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടി 10-15 മിനിറ്റ് സൂക്ഷിക്കാം. തുടർന്ന് മുഖം വൃത്താകൃതിയിൽ സൗമ്യമായി സ്‌ക്രബ് ചെയ്തു നീക്കാം. തണുത്ത വെള്ളം ഉപയോഗിച്ചു കൊണ്ട് ഈ ഫേസ് പാക്ക് കഴുകിക്കളയുക.

എല്ലാത്തരം ചർമ്മ പ്രശ്നങ്ങളും ഒഴിവാക്കിക്കൊണ്ട് ചർമ്മത്തെ തൽക്ഷണം പുനരുജ്ജീവിപ്പിക്കാൻ നിങ്ങൾ സഹായിക്കുന്നതാണ് വേപ്പ്, പപ്പായ ഫേയ്സ് പായ്ക്ക്. നിങ്ങളുടെ നിറം മങ്ങിയ മുഖത്തിനുള്ള പരിഹാരമാണ് ഇത്. മുഖത്തിന് തൽക്ഷണ തിളക്കവും പുതുമയും നൽകാൻ ഇത് സഹായിക്കും.

ആവശ്യമായ ചേരുവകൾ :

 2 ടീസ്പൂൺ വേപ്പ് പൊടി

2 ടീസ്പൂൺ പപ്പായ ജ്യൂസ്

എങ്ങനെ തയ്യാറാക്കാം

നിങ്ങൾക്ക് ഇതിനായി പുതിയ വേപ്പ് ഇലകൾ അരച്ചെടുത്തോ അല്ലെങ്കിൽ ഉണക്കി പൊടിച്ചെടുത്തോ ഉപയോഗിക്കാം. വേപ്പിലയോടൊപ്പം പപ്പായ ജ്യൂസ് തുല്യ അളവിൽ കലർത്തി പേസ്റ്റ് രൂപപ്പെടുത്തി മുഖത്ത് പുരട്ടുക. 10-15 മിനിറ്റ് നേരം ഈ പേസ്റ്റ് മുഖത്ത് സൂക്ഷിച്ച് പൂർണ്ണമായും വരണ്ടുപോകാൻ അനുവദിക്കുക. തുടർന്ന് മുഖം തണുത്ത വെള്ളത്തിൽ കഴുകി വരണ്ടതാക്കുക. പരമാവധി നേട്ടങ്ങൾ ലഭിക്കുന്നതിനും ചർമപ്രശ്നങ്ങൾ അകറ്റി നിർത്തുന്നതിനുമായി ആഴ്ചയിൽ 2-3 തവണ ഇത് പ്രയോഗിക്കുക

വരണ്ട ചർമ്മമുള്ളവർക്കും എണ്ണമയമുള്ള ചർമ്മസ്ഥിതിയുള്ളവർക്കുമൊക്കെ ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നതാണ് വേപ്പിന്റെ ഫേസ് പായ്ക്ക് . വരൾച്ചയും മുഖക്കുരുവും ഒഴിവാക്കാൻ മാത്രമല്ല, ചർമ്മത്തിന് വശ്യമായ തിളക്കം നൽകാനും ഇതിലെ ഗുണങ്ങൾ സഹായമരുളും.

English Summary: Neem Beauty Tips
Published on: 07 April 2021, 03:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now