പപ്പായയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെങ്കിലും, ഇത് ചില ഭക്ഷണ പദാർത്ഥങ്ങളുമായി ചേർത്ത് കഴിക്കുന്നത് മോശമാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.
- കൈതചക്കയും അതുപോലെ, പഴം, ഓറഞ്ച് തുടങ്ങിയ അസിഡിക് സ്വഭാവമുള്ള പഴങ്ങള്‍ പപ്പായയുടെ കൂടെ കഴിക്കരുത്. എങ്കിലും മിക്ക ഫ്രൂട്ട് സലാഡുകളിലും ഇവ കാണപ്പെടുന്നുണ്ട്. പപ്പായയുടെ കൂടെ അസിഡ്ക് സ്വഭാവമുള്ള പഴങ്ങള്‍ ചേര്‍ത്ത് കഴിക്കുമ്പോള്‍ പപ്പായയിലെ എന്‍സൈം മറ്റുപ്പഴങ്ങളിലെ ആസിഡുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് അത് വയറ്റില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു.
- പപ്പായയും പാലും ഒരിക്കലും ചേർത്തുകഴിക്കരുത്. കാരണം പപ്പായയയില്‍ പപെയ്ന്‍ അടങ്ങിയിരിക്കുന്നു. ഇത് പാലില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ വിഘടിപ്പിക്കുകയും അത് കട്ടപിടിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഇത് പാല്‍ മാത്രമല്ല, തൈര്, മോര് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങളായാലും പപ്പായയുടെ കൂടെ ചേര്‍ക്കുമ്പോള്‍ അതിലെ പ്രോട്ടീന്‍ വിഘടിക്കുന്നു. ഇത് ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാണ്.
ബന്ധപ്പെട്ട വാർത്തകൾ: പപ്പായ മാത്രമല്ല ഇലകളും ആരോഗ്യത്തിൽ മുൻപന്തിയിലാണ്
- മഞ്ഞൾ പപ്പായയുടെ കൂടെ ചേർത്ത് കഴിക്കുമ്പോൾ മഞ്ഞളിൻറെ ഒരു ഗുണവും നമുക്ക് ലഭിക്കില്ല കാരണം പപ്പായയിലെ പാപ്പൈന്‍ എന്ന എന്‍സൈം മഞ്ഞളിലെ കരോട്ടിനോയ്ഡുകളെ വിഘടിപ്പിക്കുന്നു. ഇത് മഞ്ഞളിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടുത്തുന്നതിന് കാരണമാകും.
- മുട്ടയിലും പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് പപ്പായയുടെ കൂടെ ചേരുമ്പോള്‍ ഇതിലെ പ്രോട്ടീന്‍ വിഘടിക്കുകയും ഇത് പലതരത്തിലുള്ള ദഹന പ്രശ്‌നങ്ങളിലേയ്ക്ക് നയികകുകയും ചെയ്യുന്നു.