Updated on: 11 January, 2021 7:51 PM IST
Do not skip the breakfast to reduce your weight

ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ബ്രേക്ക്‌ ഫാസ്റ്റ് ഒഴിവാക്കുന്നതായി കണ്ട് വരുന്നു.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കില്ലെന്നും മറിച്ച് പെട്ടെന്ന് വണ്ണം വയ്ക്കാന്‍ സാധ്യത ഏറെയാണെന്നാണ് വിദ​ഗ്ധർ പറയുന്നത്.  

ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജവും നല്‍കുന്നത് പ്രഭാത ഭക്ഷണമാണ്. അതിനാല്‍ പ്രാതല്‍ ഒഴിവാക്കിയാല്‍ ആ ദിവസത്തെ മുഴുവന്‍ ഊര്‍ജവും നഷ്ടമാകും. 

മാത്രമല്ല പ്രാതല്‍ ഒഴിവാക്കിയാല്‍ ആ ദിവസം വിശപ്പ്‌ കൂടുകയും രാത്രിയില്‍ കൂടുതല്‍ ആഹാരം കഴിക്കുന്നതിനും കാരണമാകുമെന്നും പഠനങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.

ആഹാരം കഴിക്കുന്ന സമയം അനുസരിച്ചാണ് എത്ര കാലറി ഒരു ദിവസം ശരീരം പിന്തള്ളും എന്ന് നിശ്ചയിക്കുന്നത്. ബ്രേക്ക്‌ഫാസ്റ്റ് ഒഴിവാക്കി പകരം രാത്രി ആഹാരം കഴിച്ചാല്‍ ശരീരത്തില്‍ ഫാറ്റ് അടിയുകയാണ് ചെയ്യുക. 

ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുകയും ശേഷം ഉച്ചയ്ക്ക് ആഹാരം കഴിക്കുന്ന ഒരാള്‍ 250 കാലറി അധികം കഴിക്കും എന്നാണ് Imperial College London നില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. അതായത്, ഭാരം കുറയുകയല്ല മറിച്ച് കൂടുകയാണ് ചെയ്യുന്നത്.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിലെ ഗ്ലുക്കോസ് കൂട്ടുന്നതിനും ടൈപ്പ് 2 പ്രമേഹം പോലെയുള്ള ജീവിതശൈലീരോഗങ്ങള്‍ പിടികൂടുന്നതിനും കാരണമാകും.

English Summary: Never skip breakfast to reduce your weight
Published on: 11 January 2021, 07:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now