അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നതാണ് കാരണം, അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ് (Osteoporosis). ധാരാളം ആളുകളെ ഈ ആരോഗ്യപ്രശ്‌നം അലട്ടുന്നുണ്ട്. വിറ്റാമിൻ ഡിയുടെ കുറവുമൂലം ഉണ്ടാകുന്ന ഈ രോഗാവസ്ഥ അസ്ഥികൾ വേഗത്തിൽ പൊട്ടാൻ ഇടയാകുന്നു.
രണ്ടു തരത്തിലുള്ള ഓസ്റ്റിയോപൊറോസ് ഉണ്ട്. പ്രൈമറിയും, സെക്കൻഡറിയും. പ്രായംകൂടുന്നവരിൽ ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടാണ് പ്രൈമറി ഓസ്റ്റിയോപൊറോസിസ് കാണപ്പെടുന്നത്. ചില അസുഖങ്ങളോട് അനുബന്ധമായി ഉണ്ടാകുന്ന സെക്കൻഡറി ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നത് ചെറുപ്പക്കാരിലാണ്. സ്ത്രീകളിലും പുരുഷന്മാരിലും ഓസ്റ്റിയോപൊറോസിസിന് സാധ്യതയുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് ഓസ്റ്റിയോപൊറോസിസ് മൂലമുള്ള ബുദ്ധിമുട്ടുകൾ കൂടുതലുണ്ടാകുന്നത് സ്ത്രീകളിലാണ്.
ബന്ധപ്പെട്ട വാർത്തകൾ: അസ്ഥികളുടെ ആരോഗ്യം നിലനിർത്താൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി
ഓസ്റ്റിയോപൊറോസിസ് എല്ലുകളെ ദുർബലപ്പെടുത്തുകയും കാലക്രമേണ ചലന പ്രശ്നങ്ങളും ഉണ്ടാകുന്നു. ഈ അവസ്ഥ അസ്ഥികളുടെ സാന്ദ്രതയെ ബാധിക്കുകയും ഒടിവുകൾ ഉണ്ടാകാനുള്ള ഉയർന്ന അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഭക്ഷണരീതി, വ്യായാമക്കുറവ്, പോഷകാഹാരക്കുറവ് എന്നിവ എല്ലുകളുടെ ആരോഗ്യത്തെ എളുപ്പം ബാധിക്കും. അതുപോലെ, അമിതഭാരവും ഉദാസീനമായ ജീവിതശൈലി നയിക്കുന്നതും സന്ധികളിൽ സമ്മർദ്ദം ചെലുത്തുന്നതും ഓസ്റ്റിയോപൊറോസിസ് സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ഇത്തരം ശീലങ്ങൾ പ്രായപൂർത്തിയാകുന്നതുവരെ തുടരുമ്പോൾ സുഷിരങ്ങളുള്ള അസ്ഥികളിലേക്ക് നയിക്കുകയും ചെയ്യും. ആർത്തവവിരാമ സമയത്ത്, സ്ത്രീകൾക്ക് ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുന്നത് കൊണ്ടും ഈ പ്രശ്‌നം ഉണ്ടാകാറുണ്ട്. അതിനാൽ അവർക്ക് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും വിദഗ്ധർ പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: തണ്ണിമത്തൻ വിത്ത് ആരോഗ്യത്തിൽ ഒന്നാമതാണ്; അറിയാം ഗുണങ്ങൾ
പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പേശികളുടെ ശക്തി നിലനിർത്തുകയും വീഴ്ചകളുടെയും ഒടിവുകളുടെയും സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. എല്ലുകളുടെ പരമാവധി വളർച്ചയും വികാസവും 30 വയസ്സിന് മുമ്പാണ്. എല്ലുകളുടെ ഊർജവും പ്രോട്ടീൻ ഉപഭോഗവുമായി നല്ല ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഓസ്റ്റിയോപൊറോസിസ് തടയാൻ വേണ്ട പ്രധാനപ്പെട്ട ചില പോഷകങ്ങൾ
- കാൽസ്യം: എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് കാൽസ്യം. കാൽസ്യം (500 മില്ലിഗ്രാം), വിറ്റാമിൻ ഡി (700 IU) സപ്ലിമെന്റുകൾ കഴിക്കുന്നത് ഒടിവിനുള്ള സാധ്യത കുറയ്ക്കുകയും ബിഎംഡി (bone mineral density) മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. പാൽ, ചീസ്, പച്ച ഇലക്കറികൾ, സോയാബീൻ, സാൽമൺ, അത്തിപ്പഴം എന്നിവയിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
- വിറ്റാമിൻ ഡി - കാൽസ്യം ആഗിരണം ചെയ്യുന്നതിൽ വിറ്റാമിൻ ഡി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരു വ്യക്തിയുടെ വിറ്റാമിൻ ഡി നില കൂടുതലും സൂര്യപ്രകാശത്തെ ആശ്രയിച്ചിരിക്കുന്നു. രണ്ടാമതായി വിറ്റാമിൻ ഡിയുടെ ഭക്ഷണക്രമത്തെ ആശ്രയിച്ചിരിക്കുന്നു. മുട്ടയുടെ മഞ്ഞക്കരു, സാൽമൺ, ട്യൂണ, മത്തി, കൂൺ തുടങ്ങിയ ഭക്ഷണങ്ങളിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.
- ഫോസ്ഫറസ് - എല്ലുകളുടെ വളർച്ചയ്ക്ക് പ്രധാനപ്പെട്ടതാണ് ഫോസ്ഫറസ്. മിക്ക പ്രോട്ടീൻ ഭക്ഷണങ്ങളിലും ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. മാംസം, കോഴി, മത്സ്യം, ബീൻസ്, പാലുൽപ്പന്നങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങളിൽ ഫോസ്ഫറസ് അടങ്ങിയിരിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തിലുണ്ടാകുന്ന കാൽസ്യത്തിൻറെ കുറവ് എങ്ങനെ തിരിച്ചറിയാം?
- വിറ്റാമിൻ കെ: വിറ്റാമിൻ കെ മുറിവ് ഉണക്കാൻ സഹായിക്കുക മാത്രമല്ല, എല്ലുകളുടെ ഒപ്റ്റിമൽ ആരോഗ്യത്തിനുള്ള ഒരു പ്രധാന വിറ്റാമിൻ കൂടിയാണ്. വിറ്റാമിൻ കെ മിക്ക ഭക്ഷണങ്ങളിലും കാണപ്പെടുന്നു. എല്ലുകളുടെ ആരോഗ്യം നിലനിർത്താനും ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കോളകൾ, കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കാം. കാർബണേറ്റഡ് ഡ്രിങ്കുകൾ, കോളകൾ ഓക്സലേറ്റ് സാന്നിധ്യം അധികമുള്ള പാനീയങ്ങൾ ഇവയൊക്കെ ഒഴിവാക്കുക. ജങ്ക് ഫുഡ്, പിസ, ബർഗർ എന്നിവ പൂർണമായും ഒഴിവാക്കുക. മാത്രമല്ല, ഉയർന്ന അളവിലുള്ള കഫീൻ അസ്ഥികളുടെ ബലക്ഷയത്തിന് ഉയർന്ന അപകടസാധ്യത ഉണ്ടാക്കുന്നു.
ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസിന് കാരണമായേക്കാം. അതിനാൽ അസ്ഥികളുടെ ആരോഗ്യം നിലനർത്താൻ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കാം. ഉപ്പ് അമിതമായാൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ബേക്കറി പലഹാരങ്ങൾ, പച്ചക്കറികൾ, അച്ചാറുകൾ, എണ്ണ പലഹാരങ്ങൾ എന്നിവ പതിവായി കഴിക്കുമ്പോൾ ഉപ്പ് ഉയർന്ന അളവിലാണ് ശരീരത്തിലെത്തുന്നത്. പ്രോസസ് ഫുഡിൽ ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഉപ്പ് കൂടുതൽ കഴിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വരാൻ സാധ്യത കൂടുതലാണ്.
ശരീരത്തിൽ നിന്ന് കാത്സ്യം കൂടുതൽ അളവിൽ നഷ്‌ടമാകും. സോഡിയം ശരീരത്തിന് പ്രധാനമായ ധാതുവാണ്. ഉപ്പിലൂടെയാണ് സോഡിയം മുഖ്യമായും ശരീരത്തിലെത്തുന്നത്. അജിനോമോട്ടോ, സോയാസോസ്, ടൊമാറ്റോ സോസ് എന്നിവയിലൊക്കെ സോഡിയം അടങ്ങിയിട്ടുണ്ട്.