Updated on: 26 February, 2022 1:01 PM IST
സന്ധിവാതത്തിന് പൈനാപ്പിൾ

നമ്മുടെ വീട്ടുപറമ്പിലെല്ലാമുള്ളതും വിപണിയിൽ സുലഭമായി ലഭിക്കുന്നതുമായ പഴവർഗമാണ് പൈനാപ്പിൾ. മധുരത്തിലും രുചിയിലും ഒപ്പം ഗുണത്തിലും മുമ്പനാണ് പൈനാപ്പിൾ എന്നതിലും സംശയമില്ല.

ബന്ധപ്പെട്ട വാർത്തകൾ: അരച്ച് ചേർത്തും അച്ചാറാക്കിയും മാത്രമല്ല, വെളുത്തുള്ളി വറുത്ത് കഴിച്ചാൽ പലതാണ് മെച്ചം

വൈറ്റമിൻ സി ഉൾപ്പെടെ നിരവധ വിറ്റാമിനുകളും മിനറലുകളും ഉൾക്കൊള്ളുന്ന പൈനാപ്പിളിൽ അയണ്‍, കാത്സ്യം, പൊട്ടാസ്യം, മാംഗനീസ്, സിങ്ക് തുടങ്ങി ഒട്ടനവധി ധാതുക്കളുമുണ്ട്. കൂടാതെ, ആന്‍റിഓക്സിഡന്റുകളാലും എന്‍സൈമുകളാലും നാരുകളാലും സമ്പന്നമാണ് പൈനാപ്പിൾ എന്ന് പഠനങ്ങളും വ്യക്തമാക്കുന്നു.

രോഗശമനത്തിന് പൈനാപ്പിൾ

ആരോഗ്യഗുണങ്ങളേറെയുള്ള പൈനാപ്പിൾ സൗന്ദര്യ സംരക്ഷണത്തിനും കൂടാതെ, ദൈനംദിന രോഗങ്ങൾക്കും പരിഹാരം കൂടിയാണ്. അതായത്, പൈനാപ്പിളിലെ ‘ബ്രോമെലൈന്‍’ (bromelain) എന്ന എന്‍സൈം കാൻസർ പോലുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കുന്നു. ഇത് പ്രോട്ടീന്‍ വിഘടിപ്പിക്കുന്നതിനും അതുവഴി ദഹനം സുഗമമാക്കാനും സഹായിക്കുന്നു. മാത്രമല്ല, രോഗങ്ങൾക്കെതിരെ പ്രവർത്തിക്കാൻ ശരീരത്തെ സജ്ജമാക്കുന്നതിനും പൈനാപ്പിൾ ഗുണകരമാണ്. ദിവസവും പൈനാപ്പിൾ ജ്യൂസ് കുടിച്ചാൽ അതിനാൽ തന്നെ രോഗപ്രതിരോധശേഷി നേടാം.

സന്ധിവാതത്തിന് പൈനാപ്പിൾ

പൈനാപ്പിൾ എല്ലിനും പല്ലിനും മികച്ചതാണ്. അതായത്, ഈ ഫലത്തിൽ മാംഗനീസ് അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളും പല്ലുകളും ശക്തിപ്പെടുത്താൻ സഹായിക്കും. പൈനാപ്പിള്‍ ജ്യൂസ് ദിവസേന ശീലമാക്കുകയാണെങ്കിൽ എല്ലുകൾക്ക് ശക്തി ലഭിക്കും.
അതുകൊണ്ട് തന്നെ സന്ധിവാതം ഒരു പരിധി വരെ നിയന്ത്രിക്കാൻ പൈനാപ്പിളിലൂടെ സാധിക്കും. ഈ ഫലത്തിലെ ബ്രോമെലൈന്‍ ആണ് സന്ധിവാതത്തിനെതിരെ പ്രവർത്തിക്കുന്നതെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പൊട്ടാസ്യത്തിന്റെ സാന്നിധ്യത്തിലൂടെ രക്തസമ്മർദത്തെ നിയന്ത്രിക്കാനും സാധിക്കും.

വണ്ണം കുറയ്ക്കാൻ പൈനാപ്പിൾ

അമിതഭാരം തോന്നുന്നവർക്ക് പൈനാപ്പിളിലൂടെ വണ്ണം കുറയ്ക്കാം. ഇതിന് കാരണം ദഹനം സുഗമമാക്കുന്ന ഫൈബറിന്റെ അളവ് മാത്രമല്ല, കാര്‍ബോഹൈഡ്രേറ്റും കലോറിയും ഇവയിൽ അടങ്ങിയിരിക്കുന്നതിനാൽ ഇങ്ങനെ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ പൈനാപ്പിൾ ഉപയോഗപ്രദമാണ്.

ഹൃദയത്തിനും മികച്ചതാണ് പൈനാപ്പിൾ. കൂടാതെ, വാതം പോലുള്ള രോഗങ്ങൾ ശമിപ്പിക്കാനും ഈ ഫലം ഉപകരിക്കുന്നു. ചർമത്തിനും വളരെ ഫലപ്രദമായ ഈ ഫലം മുഖക്കുരു മാറ്റാനും ചർമം യുവത്വത്തോടെ സൂക്ഷിക്കാനും സഹായിക്കും. കാലുകൾ വിണ്ടു കീറുന്നതിനും ആഴ്ചയിൽ മൂന്ന് തവണ പൈനാപ്പിൾ കഴിച്ചുനോക്കാം. ചുണ്ടുകൾ വിണ്ടുകീറുന്ന പ്രശ്നമുള്ളവർക്ക് പൈനാപ്പിൾ അധരത്തിൽ പുരട്ടി പരിഹാരം കണ്ടെത്താം.

സ്ത്രീകളില്‍ ആര്‍ത്തവം ക്രമം തെറ്റുന്നത് പൊതുവായ ഒരു പ്രശ്നമാണ്. ഇതിനും ദിവസവും പൈനാപ്പിള്‍ കഴിച്ചാൽ മതി. എല്ലാത്തിനുമുപരി ജലദോഷവും ചുമയും മാറ്റാൻ ഉത്തമ മാർഗമാണ് പൈനാപ്പിൾ. ഇതിൽ ബ്രോമെലൈൻ അടങ്ങിയിരിക്കുന്നതിനാൽ ജലദോഷം മാറ്റാം. കാരണം, ഈ ഘടകം അണുബാധയെ ചെറുക്കുന്നു. ബാക്ടീരിയകളെ നശിപ്പിക്കാനും ഈ എൻസൈമിന് സാധിക്കും. അതിനാൽ തന്നെ പൈനാപ്പിൾ ശീലമാക്കിയാൽ ചുമ, ജലദോഷം എന്നിവയെ പ്രതിരോധിക്കാമെന്നത് ഉറപ്പാണ്.

English Summary: Pineapple Is Best Remedy For Gout; More To Know
Published on: 26 February 2022, 12:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now