Fruits

കൈതച്ചക്ക കൃഷിക്ക് മുന്നൊരുക്കം നടത്താം, എങ്ങനെ എപ്പോൾ കൃഷി ചെയ്യാം ?

How to prepare for pineapple cultivation.

കൈതച്ചക്ക കൃഷി കേരളത്തിലെ പ്രധാന ഉഷ്ണമേഖലാ വിളയാണ്. കൈതയുടെ ഫലത്തെയാണ് കൈതച്ചക്ക എന്നു വിളിക്കുന്നത്. ഇതിന്റെ ശാസ്ത്രീയ നാമം അനാനാസ്‌ കോമോസസ്‌ എന്നതാണ്. ചില ഭാഗങ്ങളിൽ ഇത് കന്നാരചക്ക, അണ്ണാറച്ചക്ക, പുറുത്തി ചക്ക എന്നിങ്ങനെ അറിയപ്പെടുന്നു. ജീവകം എ, ജീവകം ബി എന്നിവയുടെ പ്രധാന ഉറവിടം കൂടിയാണ് കൈതച്ചക്ക. കൂടാതെ ജീവകം സി, കാൽസ്യം, ഇരുമ്പ്‌, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. നീർവാർച്ചയുള്ള മണ്ണിൽ നന്നായി വളരുന്ന സസ്യമാണ് കൈത. കേരളത്തിലെ മൂവാറ്റുപുഴ, തൊടുപുഴ എന്നീ സ്ഥലങ്ങളിൽ കൈതച്ചക്ക വ്യാപകമായി കൃഷി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.

ജ്യുസ് അടിക്കാനും ജാം ഉണ്ടാക്കാനും കേക്ക് നിർമിക്കാനും ഒക്കെ കൈതച്ചക്ക ഇന്ന് സുലഭിതമായി എടുക്കുന്നു. നമ്മുടെ വീടുകളിൽ തന്നെ സാധാരണ രീതിയിൽ കൈതച്ചക്ക ഉണ്ടാകാറുണ്ട്. എന്നാൽ കൃഷി ചെയ്യാറില്ല എന്ന് മാത്രം. കൈതച്ചക്ക നടാൻ പറ്റിയ സമയം മേയ് മാസം മുതൽ ജൂൺ മാസം വരെയാണ്‌. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. വേനല്‌ക്കാലത്ത് രണ്ടാഴ്ച ഇടവിട്ടു നനയ്ക്കണം എന്നാൽ കൈതചക്കയുടെ വലിപ്പവും തൂക്കവും കൂടും. കൂടാതെ കടലപ്പിണ്ണാക്ക്,വേപ്പിന്‍ പിണ്ണാക്ക്,ചകിരിച്ചോര്‍ കമ്പോസ്റ്റ് എന്നിവ തടത്തില്‍ ചേര്‍ത്ത് കൊടുക്കുകയും ചെയ്യുക. 18-20 മാസം എടുക്കും പൈനാപ്പിള്‍ വിളവെടുക്കാന്‍.

നല്ല നീര്‍വീഴ്ചയുള്ള, ജൈവ വളക്കൂറുള്ളതുമായ മണല്‍ കലര്‍ന്ന മണ്ണാണ് കൈതച്ചക്ക കൃഷിക്ക് ഏറ്റവും ഉത്തമം. എന്നാൽ വെള്ളക്കെട്ടുള്ള സ്ഥലം അത്ര നല്ലതല്ല. സമുദ്രനിരപ്പില്‍ നിന്നും 1,500 മീറ്റര്‍ ഉയരത്തില്‍ വരെ പൈനാപ്പിള്‍ കൃഷി ചെയ്യാം. നല്ല സൂര്യപ്രകാശത്തിൽ വളരുകയാണെങ്കിൽ നല്ല വിളവ് കിട്ടും

നിലം ഒരുക്കലും നടീലും


നടീല്‍ സമയങ്ങള്‍ ഏപ്രില്‍ മുതൽ മെയും, ഓഗസ്റ്റ്‌ മുതൽ സെപ്റ്റംബർ വരെയും ആണ്. എന്നിരുന്നാലും ജലസേചനമുണ്ടെങ്കിൽ എപ്പോള്‍ വേണമെങ്കിലും നടുന്നതിന് വലിയ പ്രയാസം ഇല്ല. എങ്കിലും ജൂണ്‍ ജൂലൈയിലെ അതിവൃഷ്ടി സമയംനടീലിനു പറ്റിയതല്ല.

മലയോരങ്ങളില്‍ തനിവിളയായും, റബ്ബര്‍, തെങ്ങ് തോട്ടങ്ങളില്‍ ഇടവിളയായും, പൈനാപ്പിള്‍ കൃഷി ചെയ്യാൻ കഴിയും. കാല വര്‍ഷത്തിനു മുന്‍പായി കിട്ടുന്ന രണ്ട് മഴയ്ക്ക് ശേഷം കൃഷിസ്ഥലം നന്നായി ഉഴുതുമറിക്കുക. നീര്‍ച്ചാലുകള്‍ നല്‍കിയും വാരമെടുത്തും നല്ല നീര്‍വാര്‍ച്ച ഉറപ്പുവരുത്തുക. നെല്‍പാടങ്ങളില്‍ ആഴത്തില്‍ നീര്‍ച്ചാലുകളെടുത്ത് വാരത്തില്‍ പൈനാപ്പിള്‍ നടാം.

ബന്ധപ്പെട്ട വാർത്തകൾ

ദഹനത്തിന് പൈനാപ്പിൾ പോലൊരു പഴം വേറെയില്ല

പൈനാപ്പിൾ വൈനും ,ജാമും ,സ്‌ക്വാഷും ഉണ്ടാക്കാം - ലോക്ക്ഡൗൺ ആനന്ദകരമാക്കാം


English Summary: How to prepare for pineapple cultivation.

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine