പൊന്നങ്ങാണി, പൊന്നാംകണ്ണി, പൊന്നാംങ്കണി എന്നിങ്ങനെ വിവിധ ദേശനാമങ്ങളിൽ നമ്മുടെ വഴിയോരത്തും പറമ്പിലും കാണുന്ന ഔഷധസസ്യമാണിത്. ഇത് വെറുമൊരു കളയണോ അതോ ഔഷധസസ്യമാണോ എന്ന് ഇന്ന് നമ്മുടെ നാട്ടിൽ പലർക്കും സംശയമുണ്ട്. പലരും പൊന്നാംങ്കണിയെ ചീരയായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ കറിവെച്ച് കഴിക്കുന്ന പൊന്നാങ്കണ്ണിക്ക് ചീര യുമായി ഇതിനെ യാതൊരു തരത്തിലുള്ള ബന്ധവുമില്ല.
പൊന്നാങ്കണ്ണി ചീരയെ മായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് വെളുത്ത പുഷ്പങ്ങൾ നിറയെ ഉണ്ടാവും. ഇത് ചുവപ്പ്,വെള്ള എന്നിങ്ങനെ രണ്ടു തരത്തിലുണ്ട്. മാത്രമല്ല ഒരു പ്രദേശം മുഴുവൻ പടർന്നു പന്തലിക്കുന്ന ഘടനയുള്ള ഒരു സസ്യമാണിത്. പൊന്നാങ്കണ്ണി ചീരയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിൻറെ ഇലകൾക്ക് തീരെ മൃദുത്വവും ഇല്ല. ഇലകൾ കുറച്ചു നീണ്ടതും ആണ്.
പൊന്നാംങ്കണി ചീരയിൽ വിളഞ്ഞാൽ അധികം പൂക്കൾ ഉണ്ടാകില്ല. ഈ സസ്യം ഉഷ്ണമേഖലാപ്രദേശങ്ങളിൽ ഉടനീളം കാണാവുന്നതാണ്. പ്രത്യേകിച്ച് കേരളത്തിൽ എല്ലായിടത്തും ഇതൊരു കള സസ്യം എന്നപോലെ കാണാം. എന്നാൽ ഈ സസ്യത്തിന് ഒട്ടേറെ ഗുണങ്ങളുണ്ട്. പലയിടത്തും അക്വേറിയത്തിലും കോഴി തീറ്റയായും ഇത് ഉപയോഗിക്കുന്നു.
ഇത് കൂടാതെ കണ്മഷി നിർമാണത്തിനും, ഹെയർ ഓയിൽ നിർമാണത്തിലും ഇത് ഉപയോഗിച്ചു വരുന്നതായി കാണാം.കറിവെച്ച് കഴിക്കാവുന്നതാണ്. ഒട്ടനവധി സ്ഥലങ്ങളിൽ ഇതിൻറെ തളിരില കറിവെച്ച് കഴിക്കുന്നു. ഇതിന് ദഹന സംബന്ധമായ പ്രശ്നങ്ങൾ മാറ്റുവാനുള്ള കഴിവുണ്ട്. കൂടാതെ ഇത് ചുക്ക്, കുരുമുളക്, തിപ്പലി എന്നിവ ചേർത്ത് തൈലം ഉണ്ടാക്കി ശരീരത്തിൽ പുരട്ടുന്നത് ശരീരവേദനകൾ മാറ്റുവാൻ ഉള്ള ഒരു പ്രയോഗമായി നാട്ടുവൈദ്യത്തിൽ പറയുന്നു.
Ponnangani, Ponnamkanni and Ponnamkani are some of the medicinal plants found on our roadsides and in our fields. Many in our country today have doubts as to whether it is just a weed or a medicinal plant. Many people mistake Ponnamkanni for laughter. But it has nothing to do with curry-eating Ponnankanni spinach. Compared to Ponnankanni lettuce, it has many white flowers. It is available in two varieties, red and white. It is also a plant that spreads over an area.
ഇതിൻറെ ഇടിച്ചുപിഴിഞ്ഞ നീര് വാതരോഗങ്ങൾക്കും, ഉളുക്ക് പിടുത്തത്തിനു മറുമരുന്നായി ഉപയോഗിക്കാം. കൂടാതെ കണ്ണു പഴുക്കുന്ന അസുഖത്തിന്, കണ്ണിൽ പീള കെട്ടുന്നത്, ചൊറിച്ചിൽ തുടങ്ങിയവയ്ക്ക് ഇതിൻറെ ഇടിച്ചുപിഴിഞ്ഞ നീര് ഉപയോഗിക്കാം. ഇത് മുത്തിൾ, പടർ ചുണ്ടി എന്നിവയ്ക്കൊപ്പം ചേർത്ത് ഉപയോഗിക്കുന്നത് നല്ലതാണ്. മുടിയുടെ സമൃദ്ധമായ വളർച്ചയ്ക്ക് ഇത് എണ്ണകാച്ചി ഉപയോഗിക്കാവുന്നതാണ്.