Vegetables

ചീര

ഏറ്റവും എളുപ്പം കൃഷിചെയ്യാന്‍ സാധിക്കുന്ന,എല്ലാ കാലത്തും കൃഷി ചെയ്യാന്‍ പറ്റിയ പച്ചക്കറിയാണ്ചീര.വിത്ത് മുളപ്പിച്ചു പറിച്ചു നട്ടും ,നേരിട്ട് കൃഷിയിടത്തില്‍ പാകുകയും ആകാം തുറസ്സായ കൃഷിയിടങ്ങളില്‍ മഴക്കാലത്ത് ചീരക്കൃഷി ദുഷ്‌കരമായ പ്രവൃത്തിയാണ്.ഇലക്കറിയിനങ്ങളില്‍ നമ്മുടെ മുഖ്യാകര്‍ഷണവും ഉപഭോഗവും ചീര തന്നെ. ചീരക്കൃഷിയിലെ പ്രധാന പ്രശ്‌ശനം പാകിയ വിത്തിന്റെ ഭൂരിഭാഗവും ഉറുമ്പുകള്‍ കൊണ്ടുപോകുന്നു, അതിനായി ചീര അരികള്‍ ക്കൊപ്പം അല്പം പൊടി അരികൂടെ ചേര്‍ത്ത് വിതക്കുക .

വിത്തിട്ടു മൂന്ന് മാസത്തിനകം വിളവ് എടുക്കാന്‍ കഴിയും .കുറഞ്ഞ നാള്‍ കൊണ്ട് കൂടുതല്‍ ലാഭം ഇവ നേടിത്തരും .ചീര നിരവധി ഇനങ്ങള്‍ ഉണ്ട്.ചുവന്ന ചീരയും പച്ച ചീരയും അതില്‍ പ്രധാനികള്‍ .ചുവന്ന ചീരക്കാന് സ്വാദു കൂടുതല്‍ ചെംചീര തോരന്‍ ഉണ്ടെങ്കില്‍ പിന്നെ ഒരു കറി യുടെ ആവശ്യം ഇല്ല .പച്ച ചീരയില്‍ രോഗ കീടക്രമം കുറവാണ് .കൂടുതല്‍ വിളവു തരുന്ന ഒരു പച്ച ചീര ഇനമാണ്‌ CO1.ചുവന്ന ചീരയുടെ മുഖ്യ ഇനങ്ങള്‍ അരുണ്‍ ,കണ്ണാറ ലോക്കല്‍ ഇവയാണ് .

ഒരു സെന്റ് സ്ഥലത്തേക്കാവശ്യമുള്ള വിത്തിന്റെ അളവ് നാല് ഗ്രാമാണ്. നമ്മുടെ കൃഷിയിടത്തിന്റെ വിസ്തൃതിക്കനുസരിച്ച് വിത്തളവ് കണ്ടെത്തുക. വിത്തുകള്‍ വാങ്ങിക്കുമ്പോള്‍ കാലാവധി കഴിഞ്ഞവ ഒഴിവാക്കി പുതിയ വിത്തുകള്‍ വാങ്ങണം. വാങ്ങിയ ചീരവിത്ത് 20 ഗ്രാം / മി.ലി. സ്യൂഡോമോണാസ് ഒരു ലിറ്റര്‍ ക്രമത്തില്‍ ലയിപ്പിച്ച ലായനിയില്‍ വെള്ള പരുത്തിത്തുണിയില്‍ കെട്ടി മുക്കിവെക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് തുണിക്കെട്ട് നീക്കം ചെയ്ത് പളുങ്ക് ഭരണിയിലോ വെള്ള പ്ലാസ്റ്റിക് ഭരണിയിലോ ഇട്ട് പാത്രം മൂടി വെക്കുക. 2-3 ദിവസത്തിനകം വിത്തുകള്‍ മുളച്ചുവരും. വേരുകള്‍ തുണിക്ക് പുറത്തേക്ക് വരും. ഈ സമയത്ത് പ്രധാന കൃഷിയിടത്തിലേക്ക് മാറ്റിപ്പാകാം.

പാകാന്‍ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി പരുവപ്പെടുത്തി സെന്റ് ഒന്നിന് 100 കി.ഗ്രാം ഉണക്കച്ചാണകപ്പൊടിയോ ജൈവവളമോ കൊഴിക്കാഷ്ടമോചേര്‍ത്ത കൃഷിയിടത്തിലേക്ക് വിത്ത് പാകാം. തുണി കെട്ടഴിച്ച് വേരുകള്‍ കെട്ടുപിണഞ്ഞിരിക്കുന്നവ സാവധാനം കൈകൊണ്ട് മാറ്റണം. ഇങ്ങിനെ വേര്‍തിരിക്കുമ്പോള്‍ അല്പാല്പം വേരുകള്‍ പൊട്ടിയെന്നുവരാം. ഇത് കാര്യമാക്കേണ്ടതില്ല.ഈ വിത്ത്പാകുമ്പോള്‍ മണല്‍ക്കൂട്ടിച്ചേര്‍ക്കേണ്ടതില്ല. ഇങ്ങനെ പാകുന്ന വിത്തുകള്‍ 4-5 ദിവസത്തിനകം ഇലപ്രായത്തിലേക്കും തുടര്‍ന്ന് ചെടിപ്രായത്തിലേക്കും എത്തും. കളകളുടെ വളര്‍ച്ചയും കുറവായിരിക്കും. 20-25 ദിവസം പ്രായമായ തൈകള്‍ പ്രധാന കൃഷിയിടത്തിലേക്ക് പറിച്ചുനടാം.കടല പിണ്ണാക്ക് ,എല്ലുപൊടി , ഇത് വൈകുന്നേരം കുറേശ്ശെ ചെടികള്‍ക്ക് വിതറി നനച്ചു കൊടുക്കുന്നത് വളരെ നന്ന്.

ചീരക്കു ദിവസേന നനക്കണം .ചീരയുടെ പ്രധാന രോഗം ഇലപ്പുള്ളി രോഗമാണ് .പച്ച ചീരയും ചുവന്ന ചീരയും ഇടകലര്‍ത്തി ഇത് നിയന്ദ്രിക്കാവുന്നതാണ് .കൂടാതെ 8 ഗ്രാം പാല്‍ക്കായം 1 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് 1 ഗ്രാം സോഡപ്പൊടിയും 4 ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു ഇലകളുടെ ഇരുവശങ്ങളിലും സ്പ്രേ ചെയ്യണം.ഇല തിന്നുന്ന പുഴുക്കളാണ് പ്രധാന കീടം .ഈ പുഴുക്കളെ ദിവസേന കണ്ടെത്തി പെറുക്കി നശിപ്പിക്കുന്നത് നല്ലതാണു .വിത്തിട്ടു 75 ദിവസത്തില്‍ ചീര വിളവ്‌ എടുക്കാം. വേരോടെ പിഴുതോ തണ്ട് മുറിച്ചോ വിളവെടുക്കാം .അടുക്കള തോട്ടത്തിലോടെറസ്സിലോ ഇവയെ വള ര്‍ ത്താം .നല്ല വെയില്‍ കിട്ടുന്ന മട്ടുപ്പാവില്‍ ചീര നന്നായി വളരും .പ്ലാസ്ടിക് ചക്കിലോ ചട്ടിയിലോ ചീര വളര്‍ത്താം .

ഒരു ചട്ടി മേല്‍ മണ്ണ് ,ഒരുചട്ടി മണല്‍ ,ഒരു ചട്ടി ചാണകപ്പൊടി (കോഴി കാഷ്ടം ) ഇവ തമ്മില്‍ കലര്‍ത്തിയാണ് നടാനുള്ള മിശ്രിതം തയ്യാര്‍ ആക്കേണ്ടത് .ഇത് ചാക്കിന്റെ ഉള്ളില്‍ മുക്കാല്‍ ഭാഗത്തോളം നിറക്കണം .ഇതിനുശേഷം തൈകള്‍ പറിച്ചു നടുക .ഗോമൂത്രം ,വേപ്പില്‍ പിണ്ണാക്കിന്‍ തെളി ,കടല പിണ്ണാക്കിന്‍ തെളി ഇവയൊക്കെ വീട്ട്‌ ചീരക്ക് വളരെ നല്ലതാണു .ഓരോ പ്രാവശ്യവും ചീര മുറിച്ചശേഷം ഗോമൂത്രം തളിച്ചാല്‍ വീണ്ടും പെട്ടെന് വളര്‍ന്നു വരും .ചീരയ്ക്കു ചാരം അധികം ഉപയോഗിക്കരുത്. ഉപയോഗിച്ചാല്‍ പെട്ടെന്നു കതിരുവന്ന് നശിച്ചുപോകും.വാഴത്തടത്തിന് ചുറ്റും ചീര നട്ടാല്‍ നല്ല വലിപ്പമുള്ള ചീരത്തണ്ടുകള്‍ കിട്ടും.ചീരയ്ക്ക് ആട്ടിന്‍ കാഷ്ഠവും കുമ്മായവും ചേര്‍ത്തു പൊടിച്ചു ചുവട്ടിലിട്ടാല്‍ ഏറ്റവും നല്ലതാണ്


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox