Updated on: 22 January, 2022 6:21 PM IST
അഴകിന് കഞ്ഞിവെള്ളം, ആരോഗ്യത്തിന് പപ്പായ

കോവിഡ് ദിനംപ്രതി വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ നമ്മുടെ ആരോഗ്യവും, അഴകും കൃത്യമായി പരിചരിച്ചു പോകേണ്ടത് അത്യന്താപേക്ഷിതമാണ്. ആരോഗ്യപ്രദമായ ഒരുപാട് ഭക്ഷണങ്ങൾ നമ്മുടെ ദിനചര്യയിൽ കൊണ്ടുവരികയും, അവയുടെ മൂല്യം തിരിച്ചറിഞ്ഞ് നമ്മുടെ വീട്ടുവളപ്പിൽ നട്ടുവളർത്തുകയും ചെയ്യേണ്ടത് അനിവാര്യമായ കാര്യമാണ്.

അത്തരത്തിൽ അഴകും ആരോഗ്യവും പ്രധാനം ചെയ്യുന്ന ഒന്നാണ് നമ്മൾ കാടിവെള്ളം എന്നുപറഞ്ഞ് പുറത്തു കളയുന്ന കഞ്ഞിവെള്ളം. കഞ്ഞിവെള്ളം ഉപ്പിട്ട് കുടിച്ചാൽ ഒരു ദിവസത്തേക്ക് വേണ്ട ഊർജ്ജം നമുക്ക് ഇതിൽ നിന്ന് ലഭ്യമാകും. ഇനി അഴകിന്റെ കാര്യത്തിലും കഞ്ഞിവെള്ളം മഹാത്മ്യം പ്രധാനം തന്നെ. ജാപ്പനീസ് സ്ത്രീകളുടെ സൗന്ദര്യസംരക്ഷണത്തിൽ കഞ്ഞി വെള്ളത്തിന് പ്രധാനപ്പെട്ട സ്ഥാനമുണ്ട്.

ജാപ്പനീസ് ബ്യൂട്ടി തെറാപ്പിയിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന ഒന്നാണ് കഞ്ഞിവെള്ളം. അന്താരാഷ്ട്രതലത്തിൽ കഞ്ഞിവെള്ളം ജാപ്പനീസ്, കൊറിയൻ കമ്പനികൾ വിപണിയിൽ സൗന്ദര്യ വർധക വസ്തു എന്ന രീതിയിൽ വിറ്റഴിക്കുന്നു. മുടികൊഴിച്ചിൽ നേരിടുന്നവർക്കും, താരൻ അകറ്റുവാനും കഞ്ഞിവെള്ളം ചെറുപയർ പൊടി ചേർത്ത് തല കഴുകുന്നത് നല്ലതാണ്. ഇനി മുഖ സംരക്ഷണത്തിന് ആവട്ടെ ഒട്ടേറെ പോഷകാംശമുള്ള പപ്പായ ആണ് മികച്ചത്. നല്ല പഴുത്ത പപ്പായയുടെ മാംസളമായ ഉൾഭാഗം എടുത്ത് മുഖത്തും ദേഹത്തും പുരട്ടി അരമണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാൽ നല്ല നിറവും മൃദുത്വവും കൈവരും. ഇത് വെറുതെ കഴിക്കുന്നത് നമ്മുടെ ചർമ്മത്തിന് ഇലാസ്തികത മെച്ചപ്പെടുത്തുവാനും മികച്ചതാണ്. ഇത് എല്ലാവിധ ഉദരരോഗങ്ങയെയും പ്രത്യേകിച്ച് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നു. മുഖക്കുരു മാറുവാൻ പച്ച പപ്പായയുടെ നീര് പുരട്ടുന്ന രീതി അത്യുത്തമമാണ്. പപ്പായ ഇലയുടെ നീര് പിഴിഞ്ഞ് എടുത്തത് എല്ലാവിധ പനിയും ഭേദമാക്കുവാൻ നല്ലതാണ്. പക്ഷേ പപ്പായയുടെ ഉപയോഗം ഗർഭ കാലഘട്ടത്തിൽ പാടില്ല. റെഡ് ലേഡി പപ്പായ ഇന്ന് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കാലഘട്ടമാണ്.

If we drink salted porridge water, we will get the energy we need for a day. Take the fleshy interior of a good ripe papaya and apply it on the face and body and wash off after half an hour to get a nice color and softness.

നട്ട് ഏകദേശം അഞ്ചുമാസത്തിനുള്ളിൽ നല്ല കായ്ഫലം ലഭ്യമാകുന്ന ഈ ഇനം അടുക്കളത്തോട്ടത്തിൽ വച്ചുപിടിപ്പിക്കുന്നത് നമ്മുടെ ആരോഗ്യത്തിനും അഴകിനും നല്ലതുതന്നെ. നമ്മുടെ ഭക്ഷണശീലങ്ങളിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ് പപ്പായയും, കഞ്ഞിവെള്ളവും എന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു...

English Summary: Porridge for beauty and papaya for health
Published on: 22 January 2022, 05:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now