കുട്ടികൾക്ക് മികച്ച ആരോഗ്യം ഉണ്ടാവാൻ നൽകുന്ന വിറ്റാമിൻ പൗഡറുകളായ ബൗൺവിറ്റ, ഹോർലിക്‌സ് തുടങ്ങിയ ഉൽപ്പന്നങ്ങൾ ശരിക്കും ആരോഗ്യകരമായ പാനീയങ്ങളാണോ? കുട്ടിയുടെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ പോഷകങ്ങൾ ഈ പൊടികൾ ശരിക്കും നൽകുന്നുണ്ടോ? അതോ ഈ പൊടികൾ വെറും രുചികരമായ ആരോഗ്യ സപ്ലിമെന്റുകളായി വൃത്തിയായി പായ്ക്ക് ചെയ്ത പഞ്ചസാര പൊടി മാത്രമാണോ? കൂടുതൽ അറിയാം. ശരീരത്തിൽ ആരോഗ്യകരമായ പേശികളുടെ വളർച്ച വർദ്ധിപ്പിക്കാനും, ശരീര വികസന ഗുണങ്ങൾ ഉണ്ടെന്നും അവകാശപ്പെടുന്ന ഈ പൊടിച്ച പാനീയങ്ങൾ നിരവധി ബ്രാൻഡുകളിലായി കുട്ടികൾക്കായി വിപണിയിൽ വിറ്റഴിക്കുന്നു. ശരീരത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ 'വിറ്റാമിനുകളും പോഷകങ്ങളും' കഴിക്കാൻ സഹായിക്കുന്നതിന് ഈ പൊടികൾ ഒരു ഗ്ലാസ് പാലിൽ കലർത്തി കുട്ടികൾക്ക് നൽകാൻ ഈ കമ്പനികൾ നിർദ്ദേശിക്കുന്നു.
പഞ്ചസാര, പല പേരുള്ള പഞ്ചസാരകൾ മാത്രം
കുട്ടിയുടെ മൊത്തത്തിലുള്ള ശരീരവളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ടെന്ന് മിക്ക ഉൽപ്പന്നങ്ങളും അവകാശപ്പെടുമ്പോൾ, അവയിൽ പലതിലും അമിതമായ അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അത് കുട്ടികൾക്ക് നൽകരുത്. ഈ പൊടികൾ എല്ലാം തന്നെ പ്രധാനമായും ഗുണങ്ങളും പാർശ്വഫലങ്ങളും ഉള്ള സപ്ലിമെന്റുകളായി കണക്കാക്കപ്പെടുന്നു. മരുന്ന് പോലെ തന്നെയാണ് ഇവ ശരീരത്തിൽ പ്രവർത്തിക്കുന്നത്. ഭക്ഷണത്തിൽ ഈ ഉൽപ്പന്നങ്ങളിൽ എത്രത്തോളം ഉൾപ്പെടുത്തണമെന്നും, അവ ഉൾപ്പെടുത്തിയാൽ, അതിന്റെ അളവ് എന്തായിരിക്കണമെന്നും, ഏത് പ്രായത്തിൽ ആയിരിക്കണം ഇവ കഴിക്കേണ്ടതെന്നുമെല്ലാം, ഒരു ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടണം.
മിക്ക നിർമ്മാതാക്കളും, ഈ ഉൽപ്പന്നങ്ങളെ 'ഊർജ്ജവും വിറ്റാമിനുകളും അടങ്ങിയ പാനീയങ്ങൾ' ആയി ചിത്രീകരിക്കുന്നു, എന്നാൽ അവർ പുറത്തു പറയാത്ത ഒരു കാര്യമാണ്, ഈ ഉൽപ്പന്നങ്ങളിൽ അടങ്ങിയ ഉയർന്ന അളവിലുള്ള പഞ്ചസാര. ഈ ഉൽപ്പന്നങ്ങൾ കുട്ടികൾക്ക് നൽകരുത്, കാരണം ഇതിലടങ്ങിയ പദാർത്ഥങ്ങൾ എല്ലാം തന്നെ അൾട്രാ-പ്രോസസ്ഡ് ഫുഡ് വിഭാഗത്തിൽ പെട്ടതാണ്, അത് കുട്ടികളും മുതിർന്നവരും ഒഴിവാക്കുന്നതാണ് നല്ലത് എന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇത് കഴിക്കുന്നത് വഴി, അമിതമായ ശരീരഭാരം, ദന്തക്ഷയം, പല്ലിലെ കേടുപാടുകൾ, ചെറിയ ദ്വാരങ്ങൾ, അതോടൊപ്പം വിട്ടുമാറാത്ത ജീവിതശൈലി സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. ചില പൊടികളിൽ സോയ, നിലക്കടല, മാൾടോഡെക്‌സ്‌ട്രിൻ തുടങ്ങിയ വിലകുറഞ്ഞ ചേരുവകൾ അടങ്ങിയിരിക്കുന്നു.
പ്രത്യേകിച്ച്, മിക്ക ഉൽപ്പന്നങ്ങളിലും പരാമർശിച്ചിരിക്കുന്ന Maltodextrin, ചില വ്യവസ്ഥകളിൽ ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നില്ല. എന്നാൽ അതേ സമയം, കുട്ടികളിലെ മറ്റ് ചില വൈകല്യങ്ങൾക്കും ഇത് നിർദ്ദേശിക്കപ്പെടുന്നു. അതിനാൽ, ഓരോ വ്യക്തിയെയും, വ്യത്യസ്ത പോഷകാഹാര കുറിപ്പുകളോടെയാണ് ചികിത്സിക്കുന്നത്, പക്ഷേ ഇത് ഒരു പൊതു താല്പര്യമെന്നോണം കഴിക്കുന്ന ഭൂരിഭാഗം പേർക്കും ഗുണത്തേക്കാൾ ദോഷം ചെയ്യും. പ്രായോഗികമായി, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് പ്രതിരോധ കുത്തിവയ്പ്പിലൂടെയാണ്, അതിനു എനർജി ഡ്രിങ്കുകൾക്ക് കഴിയില്ല. ഈ പൊടികളിലെ ചേരുവകൾ നോക്കുമ്പോൾ, ഈ ഉൽപ്പന്നങ്ങളിൽ പലതിലും ആദ്യത്തെ മൂന്ന് ചേരുവകളിൽ പരമാവധി ഉള്ളടക്കം പഞ്ചസാരയാണ്. എന്നാൽ പഞ്ചസാര കഴിക്കുമ്പോൾ, അത് ഊർജ്ജം നൽകുന്നു, കാരണം ഇത് ഒരു കാർബോഹൈഡ്രേറ്റ് ആണ്.
എന്താണ് ഇതരമാർഗം?
മിക്ക പാനീയങ്ങളിലും പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും വേർതിരിച്ചെടുക്കുന്ന പോഷകങ്ങളും വിറ്റാമിനുകളും ഉള്ളതിനാൽ, പ്രകൃതിദത്ത ഉറവിടങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: Heat Stroke: എന്താണ് ഹീറ്റ് സ്ട്രോക്ക്? ഹീറ്റ് സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?