Updated on: 24 March, 2022 9:13 AM IST
Black Plum Fruit

ജീവിതചര്യ രോഗങ്ങളെ മറികടക്കുവാൻ ഞാവൽ പഴത്തിനേക്കാൾ മികച്ച പഴവർഗം ഇല്ല. നമ്മുടെ വേദങ്ങളിലും പുരാണങ്ങളിലും ഈ പഴവർഗ്ഗത്തെ കുറിച്ച് വിശേഷിപ്പിക്കുന്നു. ജംബു ഫലമെന്ന് പൂർവികർ വിശേഷിപ്പിക്കുന്ന പഴമാണിത്. ഞാവൽ 30 മീറ്ററോളം പൊക്കം വെക്കുന്ന നിറയെ ഇലച്ചാർത്തുകൾ ഉള്ള വൃക്ഷമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഞാവല്‍ പഴം കഴിച്ച് ആരോഗ്യം സംരക്ഷിക്കാം

There is no better fruit than black plum fruit to overcome lifestyle diseases. This fruit is described in our Vedas and Puranas. This is the fruit that the ancestors described as jumbo fruit.

വളരെ വേഗം വരുന്ന ഞാവൽ നൂറു വർഷത്തോളം വരെ മണ്ണിൽ തല ഉയർത്തി നിൽക്കും എന്ന കാര്യവും നിങ്ങളോർക്കുക. വർഷങ്ങൾ കടന്നു പോകുന്നതോടുകൂടി ഇതിൻറെ തൊലിക്ക് കട്ടി കൂടി കൂടി വരുന്നു. നല്ല നീർവാർച്ചയുള്ള മണ്ണാണ് സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലം ഉണ്ടെങ്കിൽ നന്നായി ഫലം തരുന്ന വൃക്ഷം കൂടിയാണിത്. മൂത്ത കായകളിൽ നിന്ന് വിത്തുകൾ അടുത്താണ് തൈ ഉല്പാദന സാധ്യമാക്കുന്നത്.

വലിയ മരം ആവുന്നത് കൊണ്ട് തന്നെ 15 മീറ്റർ അകലം എങ്കിലും നടുമ്പോൾ വേണം. തൈ നട്ട് ഏകദേശം നാലു വർഷം ആകുമ്പോഴേക്കും ഇത് പുഷ്പിക്കുന്നത് ആണ്. തൈ നട്ട ആദ്യ സമയങ്ങളിൽ പരിചരണം വേണം എന്നേയുള്ളൂ. പിന്നീട് പരിചരണം ഒന്നും വേണ്ട. ഇതിൻറെ ചുവപ്പുകലർന്ന കായകൾക്ക് ഔഷധഗുണം ഏറെയാണ്.

ഞാവൽ പഴം ഔഷധഗുണങ്ങൾ

ഇതിൻറെ കായ ഉണക്കിപ്പൊടിച്ച് പ്രമേഹരോഗികൾ ഉപയോഗിക്കാറുണ്ട്. ഇതിൻറെ തൊലി കഷായംവെച്ച് കവിൾ കൊള്ളുന്നത് വായ്പുണ്ണ് ഭേദമാക്കുവാൻ നല്ലതാണ്. വിറ്റാമിൻ സി ധാരാളമുള്ള ഞാവൽ പഴം രോഗപ്രതിരോധശേഷി കൂട്ടുന്നു. വിറ്റാമിൻ എ സമ്പുഷ്ടമായ ഉള്ളതിനാൽ നേത്ര ആരോഗ്യവും മികവുറ്റതാക്കുന്നു. ഇവ കൂടാതെ ഫോസ്ഫറസ്, കാൽസ്യം, ഫൈബർ പ്രോട്ടീൻസ് തുടങ്ങിയവയും പഴത്തിൽ അടങ്ങിയിരിക്കുന്നു.

ഞാവൽ പഴം കഴിക്കുന്നത് ദഹനപ്രക്രിയയെ സുഗമമാക്കുവാൻ ഗുണം ചെയ്യും. ഇതിന്റെ കുരു ഉണക്കിപ്പൊടിച്ച് ഒരു ടേബിൾസ്പൂൺ എടുത്ത് പച്ച വെള്ളത്തിൽ കലക്കി ഭക്ഷണത്തിനു മുൻപ് കഴിക്കുന്നത് പ്രമേഹനിയന്ത്രണത്തിന് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ് ഫ്രക്റ്റോസ് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുകയും കൊളസ്ട്രോൾ നിയന്ത്രണ വിധേയമാക്കുകയും ചെയ്യുന്നു. ഞാവലിന്റെ സത്ത റോസ് വാട്ടർ ചേർത്ത് മുഖത്തു പുരട്ടുന്നത് മുഖകാന്തി വർദ്ധിപ്പിക്കാൻ നല്ലതാണ്. കാൽസ്യം ധാരാളം ഉള്ളതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഞാവൽ പഴം ശീലമാക്കുന്നത് ഗുണം ചെയ്യും

രക്ത ശുദ്ധീകരിക്കുവാനും ഹീമോഗ്ലോബിന് അളവ് വർദ്ധിപ്പിക്കുവാനും ഞാവൽ പഴം കൊണ്ട് സാധ്യമാകും. ഹൃദയാരോഗ്യത്തിനും ഉത്തമം. പക്ഷേ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഞാവൽ പഴം കഴിക്കരുത്. ഇത് പലവിധത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഞാവൽ പഴം​

English Summary: Pregnant and lactating mothers should not eat black plum fruit!
Published on: 02 January 2021, 08:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now