ഏതാനും വർഷങ്ങളായി നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒരു പഴമാണ് റംബുട്ടാൻ. സ്വാദിഷ്ടമായ അകക്കാമ്പ് ഇതിനെ ജനപ്രിയമാക്കുന്നു. കടും ചുവപ്പും മഞ്ഞനിറവും ഉള്ള പഴങ്ങൾ ആണിവ. രോമാവൃതമായ പഴംമായതുകൊണ്ട് റംബൂട് എന്ന മലായൻ വാക്കിൽ നിന്നാണ് റംബുട്ടാൻ എന്ന പേര് ഈ പഴത്തിന് കിട്ടിയത്.
ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് പൊതുവേ ഈ മരം കണ്ടുവരുന്നത്. സമുദ്രനിരപ്പിൽ നിന്നും 800 അടി ഉയരമുള്ള സ്ഥലങ്ങളാണ് കൃഷിക്ക് അനുയോജ്യം ആയിട്ടുള്ളത്. 250 സെൻറീമീറ്റർ വരെ മഴയും 35 ഡിഗ്രി അവരെ താപനിലയും ഇതിന് അനുകൂലമാണ്. നീർവാർച്ചയുള്ള ഫലഭൂയിഷ്ടമായ മണ്ണിൽ ഈ മരം നല്ലനിലയിൽ വളരുന്നു. പിഎച്ച് മൂല്യം 6.5
താഴെ ആകുന്നതാണ് നല്ലത്.സൂര്യപ്രകാശവും വേണ്ടുവോളം കിട്ടുകയാണെങ്കിൽ നല്ല വിളവു ഉറപ്പാണ്. കേരളത്തിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലെ ചില സ്ഥലങ്ങളിലും റംബുട്ടാൻ കൃഷി ചെയ്യാൻ നല്ലതാണ്. വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം.
വിത്തുകളിൽ നിന്നുള്ള തൈകൾ ഉപയോഗിച്ച് കൃഷി ചെയ്യുമ്പോൾ ഗുണമേന്മയുള്ള പഴങ്ങൾ പ്രതീക്ഷിക്കാൻ വയ്യ എന്നാണ് ആദ്യകാല അനുഭവങ്ങൾ തെളിയിക്കുന്നത്. ബഡ്ഡിങ്ലൂടെ ഉല്പാദിപ്പിക്കുന്ന മികച്ചയിനം റമ്പൂട്ടാൻ തൈകൾ ഇപ്പോൾ ലഭ്യമാണ്. N18, റോങ്‌റിയന്‍, സ്‌കൂള്‍ബോയ്, ബിന്‍ജായ്, മല്‍വാന സ്‌പെഷ്യല്‍ എന്നിവ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാൻ നല്ലതാണ്.E 35, കിങ്ങ് എന്നിവ വീട്ടിൽ അലങ്കാര ചെടികളുടെ രൂപത്തിലും വളർത്താവുന്നതാണ്.
റമ്പൂട്ടാൻ പഴങ്ങൾ രൂപത്തിൽ ഉരുണ്ടതോ കോഴിമുട്ടയുടെ ആകൃതിയുള്ളതോ ആകും. ഒരു പഴക്കുലയിൽ ഇരുപതോളം കായ്കൾ പിടിക്കാറുണ്ട്. തവിട്ടുനിറത്തിലുള്ള വിത്ത് ഭക്ഷ്യയോഗ്യമല്ല. ഇതിൻറെ വർണ്ണഭംഗിയാൽ ഇത് പലപ്പോഴും ഒരു ഗാർഡൻ ട്രീ ആയി വളർത്താറുണ്ട്.
തൈകൾ നട്ടാൽ മൂന്നാം വർഷം മുതൽ പൂക്കളുണ്ടാകാൻ തുടങ്ങും. നല്ല പരിചരണം കൊടുക്കുകയാണെങ്കിൽ എങ്കിൽ തരക്കേടില്ലാത്ത വിളവ് കിട്ടാൻ ആറു ഏഴ് വർഷം മതി. ഒരേക്കറിൽ 35 തൈകൾ വരെ നടുന്നതാണ് സൂര്യപ്രകാശം കിട്ടാൻ നല്ലത്. വരണ്ട കാലാവസ്ഥയാണെങ്കിൽ നനച്ചു കൊടുക്കേണ്ടത് അത്യാവശ്യമാണ്. ചൂട് കാലങ്ങളിൽ പുതയിടുകയും സൂക്ഷ്മാണുക്കൾക്ക് വളരാൻ പാകത്തിൽ കട ഒരുക്കുകയും വേണം .
കമ്പോസ്റ്റും ട്രൈകോടർമ ചേർത്ത ചാണകകൂട്ടും ഈ മരങ്ങൾക്ക് നല്ല വളമാണ്. കളകൾ സമയബന്ധിതമായി നീക്കി കൊടുത്താൽ ഇവ നന്നായി വളരും. വളരെ ഉയരത്തിൽ വളരുന്ന മരം ആയതിനാൽ മൂന്നോ നാലോ മീറ്റർ ഉയരത്തിൽ മരങ്ങൾ മുറിക്കണം. വശങ്ങളിൽ വരുന്ന ശിഖരങ്ങളും നീളത്തിൽ വളർന്നു കഴിഞ്ഞാൽ മുറിച്ച് ഒരു കുട രൂപത്തിൽ ആക്കണം. എങ്കിൽ മാത്രമേ മികച്ച വിളവ് പ്രതീക്ഷിക്കാൻ കഴിയൂ.
റംബുട്ടാൻ പഴങ്ങളിൽ ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിവുള്ള ആൻറി ഓക്സിഡന്റുകൾ ധാരാളമുണ്ട്. വിവിധതരം വിറ്റാമിനുകൾ ധാതുക്കൾ കാർബോഹൈഡ്രേറ്റ് എന്നിവയും ഇവയിൽ അടങ്ങിയിട്ടുണ്ട്