Updated on: 26 April, 2023 3:19 PM IST
Raw mango: health benefits of raw mango

വേനൽക്കാലത്ത് മാങ്ങ കഴിച്ചില്ലെങ്കിൽ പിന്നെന്തു കഴിച്ചാലും, വേനൽക്കാലം ആസ്വദിച്ചു എന്ന് പറയാൻ സാധിക്കില്ല. പ്രത്യേകിച്ചു, കുട്ടികൾ പച്ചമാങ്ങ കഴിക്കാത്ത വേനൽക്കാലം ഒരു അവധിക്കാലമേയല്ല. മാമ്പഴങ്ങൾ പല തരത്തിൽ ലഭ്യമാണ്, പഴുക്കാത്ത പച്ച മാങ്ങകൾക്ക് ചെറിയ വിത്തുകളും, ഉറച്ച മാംസ ഭാഗങ്ങളും ഉള്ളതായി കാണാൻ സാധിക്കും. മാങ്ങ, പ്രധാനമായും ഒരു ഉഷ്ണമേഖലാ പഴമാണ്, ഇതിന് വളരെയധികം പോഷകമൂല്യമുണ്ട്. ഇത് പച്ചയ്ക്ക് കഴിക്കാനും പാകം ചെയത് കഴിക്കാനും ഉത്തമമാണ്.

പച്ചമാങ്ങയുടെ മാംസത്തിന് കടുപ്പമുള്ളതും, പുളി രുചിയുള്ളതുമാണ്. ഇത് ഫ്രഷ് ആയി കഷ്ണങ്ങളാക്കി ഉപ്പും മുളകും ചേർത്ത് കഴിക്കാറുണ്ട്, ഇത് പച്ച മാങ്ങയുടെ രുചി വർദ്ധിപ്പിക്കുന്നു. ഓരോ ഇന്ത്യൻ കുടുംബത്തിലും കാണുന്ന പ്രധാന വിഭവമാണ്, ഒരു പാത്രം നിറയെ കാണുന്ന മാങ്ങാ അച്ചാറുകൾ, ഇത് ഒരു സൈഡ് വിഭവമായി ഉപയോഗിക്കാറുണ്ട്. വേനൽക്കാലത്ത് കാണപ്പെടുന്ന ഏറ്റവും പ്രിയപ്പെട്ട പഴങ്ങളിൽ ഒന്നാണ് പച്ചമാങ്ങ. അവയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യത്തിനു വളരെ നല്ലതാണ്.

ആരോഗ്യ ഗുണങ്ങൾ

1. പച്ച മാങ്ങ കഴിക്കുന്നത് ശരീരത്തിലെ ദഹനനാളത്തെ വിവിധ ദഹന എൻസൈമുകൾ ഉത്പാദിപ്പിക്കാനായി ഉത്തേജിപ്പിക്കുന്നു.

2. ഇത് കഴിക്കുന്നത് അസിഡിറ്റി, ദഹനക്കേട്, മലബന്ധം, മോർണിംഗ് സിക്‌നെസ്സ് എന്നിവയുൾപ്പെടെയുള്ള ദഹന പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.

3. പച്ച മാങ്ങാ കൊണ്ടുണ്ടാക്കുന്ന മാമ്പഴ പാനീയമായ, (ആം പന്ന) സൂര്യാഘാതത്തിന്റെ പ്രഭാവം കുറയ്ക്കുകയും, നിർജ്ജലീകരണ ലക്ഷണങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

4. വിറ്റാമിൻ എ, സി, ഇ എന്നിവയാൽ സമ്പുഷ്ടമാണ് പച്ചമാങ്ങ, ഇത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും, വായിലെ മോണ പ്രശ്നങ്ങൾ മെച്ചപ്പെടുത്തുകയും, രക്ത വൈകല്യങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

5. ഇത് ശരീരത്തിലെ വെളുത്ത രക്താണുക്കൾ വർദ്ധിപ്പിച്ച് നിരവധി രോഗങ്ങളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.

6. മാംഗിഫെറിൻ എന്ന് പേരുള്ള ഒരു ആന്റിഓക്‌സിഡന്റ്, പച്ച മാങ്ങയിലടങ്ങിയ ട്രൈഗ്ലിസറൈഡ്, കൊളസ്‌ട്രോളിന്റെ അളവ്, ഫാറ്റി ആസിഡിന്റെ അളവ് എന്നിവയെ സന്തുലിതമാക്കുന്നു. അത് വ്യക്തികളിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

7. പച്ചമാങ്ങയിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ വളരെ നല്ല അളവിൽ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു.

8. കാഴ്‌ചയും കണ്ണിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്ന ല്യൂട്ടിൻ, സിയാക്‌സാന്തിൻ എന്നിവയുൾപ്പെടെയുള്ള ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് പച്ച മാങ്ങ.

9. പച്ച മാങ്ങയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾ, എന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം, ശരീരത്തിലുണ്ടാവുന്ന വീക്കം കുറയ്ക്കുകയും കാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

10. ഇത് കഴിക്കുന്നത് കൊളാജൻ സിന്തസിസ് പ്രോത്സാഹിപ്പിക്കുകയും, ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പോഷകങ്ങളാൽ സമ്പുഷ്ടമാണ് പച്ചമാങ്ങ.

11. പച്ച മാങ്ങ കഴിക്കുന്നത്, മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും തലയോട്ടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

12. പച്ച മാങ്ങയിൽ ഉയർന്ന അളവിൽ ഫൈബർ, സീറോ കൊളസ്ട്രോൾ, എന്നി പോഷകങ്ങളുടെ സാന്നിധ്യം അടങ്ങിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: വാഴപ്പൂവ് കഴിക്കാം, കുടൽ കാൻസർ വരാതെ സഹായിക്കും!!!

English Summary: Raw mango: health benefits of raw mango
Published on: 26 April 2023, 02:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now