Updated on: 21 February, 2022 7:00 PM IST
Regular consumption of these juices can cure iron deficiency

അനീമിയ അല്ലെങ്കിൽ വിളർച്ച എന്ന അവസ്ഥയാണ് സാധാരണയായി അയേണിൻറെ കുറവ് കൊണ്ടുണ്ടാകുന്നത്.  രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവിൻറെ കുറവാണ് ഇതിന് കാരണമാകുന്നത്.  ഈ അവസ്ഥ പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. ക്ഷീണം, തലകറക്കം, തളർച്ച, ശ്വാസം മുട്ടൽ, കിതപ്പ്, എന്നിവയെല്ലാം അനീമിയയുടെ ലക്ഷണങ്ങളാണ്. ഇതുകൂടാതെ,  മുടി കൊഴിച്ചില്‍ ഉള്‍പ്പെടെയുള്ള പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കാറുണ്ട്. അയേണ്‍ ഗുളികകളെയാണ് പലരും ഈ പ്രശ്‌ന പരിഹാരത്തിന് ആശ്രയിക്കാറ്.  ഇതിന് പകരമായി ചില ഭക്ഷണങ്ങൾ കഴിയ്ക്കുന്നത് പ്രത്യേകിച്ചും ജ്യൂസിൻറെ രൂപത്തിൽ,  ഈ പ്രശ്‌നത്തിന് പരിഹാരമായേക്കും.  വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഇത്തരം ജ്യൂസുകളെ കുറിച്ചറിയാം.

ക്യാരറ്റ്, ബീറ്റ്‌റൂട്ട്, പോംഗ്രനേറ്റ്, ഈന്തപ്പഴം എന്നിവ രക്തോല്‍പാദനത്തോടൊപ്പം മറ്റു പല ആരോഗ്യ ഗുണങ്ങളും ഉള്ളവയാണ്.  ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, സിയാക്‌സാന്തിൻ, എന്നിവയുടെ ഉറവിടമാണ് ക്യാരറ്റ്. വിറ്റാമിൻ എ, വിറ്റാമിൻ സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം എന്നിവ ഉൾപ്പെടെയുള്ള അധിക പോഷകങ്ങളും അടങ്ങിയതാണ് ഈ ആരോഗ്യദായകമായ പച്ചക്കറി. മികച്ച കാഴ്ചശക്തി, ആരോഗ്യമുള്ള ഹൃദയം, വായയുടെ ആരോഗ്യം, പ്രതിരോധശേഷി വർദ്ധിപ്പിക്കൽ, തിളങ്ങുന്ന ചർമ്മം, തിളക്കമുള്ള മുടി എന്നിവ ക്യാരറ്റ് നല്‍കുന്ന ഗുണങ്ങളില്‍ ചിലതാണ്.

ഡ്രൈ ഫ്രൂട്‌സില്‍ തന്നെ ഈന്തപ്പഴം ആരോഗ്യകരമായ ഗുണങ്ങളാല്‍ മികച്ചു നില്‍ക്കുന്നവയാണ്. അത് അടുപ്പിച്ച് ദിവസവും കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വൈറ്റമിനുകളും കാല്‍സ്യവും പ്രോട്ടീനുകളുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. അടുപ്പിച്ച് ഇത് കഴിച്ചാല്‍ ലഭിയ്ക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ധാരാളമാണ്. ഈന്തപ്പഴം കഴിയ്ക്കുന്നത് അയേണിൻറെ കുറവിന് പരിഹാരമാണ്.  വിളര്‍ച്ചയ്ക്കുള്ള നല്ലൊരു മരുന്നാണിത്. അനീമിയ പ്രശ്‌നങ്ങളുള്ളവര്‍ ഇതു കഴിയ്ക്കുന്നതു നല്ലതാണ്. ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് സഹായിക്കുന്നു.

മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തത്തിൽ ഹീമോഗ്ലോബിൻ അളവ് നിലനിർത്താൻ സഹായിക്കുക മാത്രമല്ല രോഗങ്ങളെ അകറ്റി നിർത്തി രോഗ പ്രതിരോധ ശേഷി കൂട്ടുവാനും സഹായിക്കുന്നു. മാതളച്ചാറിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും അരുണ രക്താണുക്കളുടെ വർധനക്കും സഹായകരമാണ്. ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ, ഫ്ലേവനോയ്ഡുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. മാതള ജ്യൂസിൽ അടങ്ങിയിട്ടുള്ള പോളിഫിനോളുകൾ നാഡികളെ സംരക്ഷിക്കുന്നതിനോടൊപ്പം ഓർമശക്തി മെച്ചപ്പെടുത്താനും നല്ലതാണ്.

ക്യാരറ്റ് (1), ബീറ്റ്‌റൂട്ട് 1), പകുതി പോംഗ്രനൈറ്റ് അല്ലികള്‍, 5 കുരു നീക്കിയ ഈന്തപ്പഴം എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള ജ്യൂസ് അനീമിയ ഉള്ളവർക്ക് നല്ലതാണ്.  ഇവ അല്‍പം വെള്ളം ചേര്‍ത്ത് നല്ലതു പോലെ മിക്‌സിയില്‍ അടിച്ചെടുക്കാം. ഇത് ഒന്നരാടം ദിവസം 25 മില്ലീ വച്ച് ഒരു മാസം അടുപ്പിച്ച് കുടിയ്ക്കാം. ഒരാഴ്ച കഴിച്ചാല്‍ തന്നെ കാര്യമായ ഗുണം ലഭിയ്ക്കും. വിളര്‍ച്ച പെട്ടെന്ന് മാറ്റാന്‍ സഹായിക്കുന്ന ആരോഗ്യകരമായ ജ്യൂസാണിത്. ആരോഗ്യത്തിനും ചര്‍മ്മ സൗന്ദര്യത്തിനുമെല്ലാം തന്നെ ഏറെ ഗുണകരം

വിളര്‍ച്ച തടയാനുള്ള പ്രധാനപ്പെട്ടൊരു ഭക്ഷണമാണ് ബീറ്റ്‌റൂട്ട്. ഇതില്‍ ധാരാളം അയേണ്‍ അടങ്ങിയിരിയ്ക്കുന്നത് തന്നെ കാരണം. ബീറ്റ്റൂട്ട് ജ്യൂസിൽ ധാരാളം ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ചുവന്ന രക്താണുക്കളുടെ രൂപവത്കരണത്തിന് സഹായിക്കുന്നു. ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓക്സിജനും പോഷകങ്ങളും വഹിക്കുന്ന ആരോഗ്യകരമായ രക്തം എത്തുന്നതും ഉറപ്പാക്കുന്നു. സ്ത്രീകളിലെ ആർത്തവ സംബന്ധമായ അസുഖങ്ങൾ, വിളർച്ച, ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങൾ എന്നിവ തടയാൻ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ സാധ്യമാകും.

English Summary: Regular consumption of these juices can cure iron deficiency
Published on: 21 February 2022, 01:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now