Updated on: 30 October, 2021 11:51 PM IST
മുടിക്കും ചർമത്തിനും അരി വെള്ളം ഫലപ്രദം

നെല്ലിൽ പാഴാക്കാനായി ഒന്നുമില്ലെന്ന് എല്ലാവർക്കുമറിയാം.  നെല്ലിന്‍റെ കച്ച മുതൽ കതിരും അരിയുമെല്ലാം ഗുണമൂല്യമുള്ളവയാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് അരി മുഖ്യഭക്ഷണമായുള്ള സംസ്ഥാനമാണ് കേരളം. എന്നും ചോറുണ്ടാക്കാൻ എടുക്കുന്ന അരി കഴുകുന്ന വെള്ളത്തിലുമുണ്ട് കുറേയേറെ ഗുണങ്ങൾ. പണ്ട് മുതൽക്കേ ജപ്പാൻ, ചൈന പോലുള്ള രാജ്യങ്ങളിൽ അരി കഴുകിയ വെള്ളം സ്ത്രീകൾ സൗന്ദര്യ പരിപാലനത്തിനും സമൃദ്ധമായി മുടി വളരുന്നതിനും ഉപയോഗിച്ചുവരുന്നു.

മുടി പൊട്ടിപ്പോകുന്നതിനെ തടയാനും മുടിക്ക് കരുത്ത് നൽകാനും അരി കഴുകിയ വെള്ളം ഉപയോഗിക്കാം. ചർമ സൗന്ദര്യത്തിനും മുടിക്കും അങ്ങനെ പല പല ഉപയോഗങ്ങൾക്ക് അരിവെള്ളം ഉപയോഗിക്കാമെന്ന ഗുട്ടൻസ് ഇതുവരെ അറിയാത്തവർക്കായി അവയിൽ ചിലത് പരിചയപ്പെടുത്താം.

ഒരു കപ്പ് അരി വെള്ളമൊഴിച്ച് കഴുകുക. അതിന് ശേഷം കഴുകിയ അരിയിൽ നാല് കപ്പ് വെള്ളം ചേർത്ത് ഏകദേശം 30 മിനിറ്റ് വെക്കണം. ഒരു സ്പൂൺ ഉപയോഗിച്ച് അരി ഇടക്കിടക്ക് അമർത്തികൊടുക്കാം.

ഇങ്ങനെ ചെയ്യുന്നത് വഴി അരിയിലുള്ള പോഷക ഘടകങ്ങൾ വെള്ളത്തിൽ കലരും. അരി കഴുകിയെടുത്ത ഈ വെള്ളം കണ്ടെയ്നറിലേക്ക് മാറ്റി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കാം. അഞ്ച് ദിവസം വരെ ഫ്രിഡ്‌ജിൽ സൂക്ഷിച്ച വെള്ളം ഉപയോഗിക്കാം.

ചർമ സൗന്ദര്യത്തിനും മുടിക്കും അങ്ങനെ പല പല ഉപയോഗങ്ങൾക്ക് അരിവെള്ളം ഉപയോഗിക്കാമെന്ന ഗുട്ടൻസ് ഇതുവരെ അറിയാത്തവർക്കായി അവയിൽ ചിലത് പരിചയപ്പെടുത്താം.

ഒരു കപ്പ് അരി വെള്ളമൊഴിച്ച് കഴുകുക. അതിന് ശേഷം കഴുകിയ അരിയിൽ നാല് കപ്പ് വെള്ളം ചേർത്ത് ഏകദേശം 30 മിനിറ്റ് വെക്കണം. ഒരു സ്പൂൺ ഉപയോഗിച്ച് അരി ഇടക്കിടക്ക് അമർത്തികൊടുക്കാം.

ഇങ്ങനെ ചെയ്യുന്നത് വഴി അരിയിലുള്ള പോഷക ഘടകങ്ങൾ വെള്ളത്തിൽ കലരും. അരി കഴുകിയെടുത്ത ഈ വെള്ളം കണ്ടെയ്നറിലേക്ക് മാറ്റി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കാം. അഞ്ച് ദിവസം വരെ ഫ്രിഡ്‌ജിൽ സൂക്ഷിച്ച വെള്ളം ഉപയോഗിക്കാം.

കേശത്തിന് അരിവെള്ളം...

അരി വെള്ളത്തിലെ ഇനോസിറ്റോൾ എന്ന ഘടകം മുടിയുടെ വളർച്ചക്ക് ഉത്തമമാണ്. അറ്റം പിളർന്ന മുടിയെ സ്വാഭാവിക രീതിയിലേക്ക് കൊണ്ടുവരുന്നതിന് ഇത് ഗുണം ചെയ്യുന്നു.

അരി വെള്ളത്തിൽ ആറ് തുള്ളി എണ്ണ ചേർക്കുക. ഷാംപൂ ഉപയോഗിച്ച ശേഷം ഈ മിശ്രിതം തലയോട്ടിയിൽ ഒഴിച്ച് തേച്ചുപിടിപ്പിക്കുക. ശേഷം മുടി നന്നായി മസാജ് ചെയ്യണം. അഞ്ച് മിനിറ്റിന് ശേഷം മുടി വെള്ളത്തിൽ കഴുകുക. ശേഷം മുടിയിൽ കണ്ടീഷണർ ഉപയോഗിക്കാം.

ചർമത്തിന്‍റെ യുവത്വത്തിന് പുളിച്ച അരിവെള്ളം...

അരി വെള്ളത്തിലൂടെ ചർമത്തിലെ ചുളിവുകൾ തടയാമെന്നതും ചർമത്തിന്‍റെ യുവത്വം സംരക്ഷിക്കാനാകുമെന്നതും ചുരുങ്ങിയ ആളുകൾക്ക് മാത്രമായിരിക്കും അറിയാവുന്നത്.

സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് ചർമത്തിന് കോട്ടം തട്ടാതെ സംരക്ഷിക്കാൻ പുളിപ്പിച്ച അരി വെള്ളം സഹായിക്കും. അരിവെള്ളം ചർമത്തിലെ കൊളാജൻ മെച്ചപ്പെടുത്തുന്നു.

അരി വെള്ളത്തിലെ ആന്‍റി ഓക്‌സിഡന്‍റ് ഘടകങ്ങളാവട്ടെ ചർമത്തിനെ പ്രായമാകാൻ അനുവദിക്കില്ല.

ഓരോ ദിവസവും രണ്ട് പ്രാവശ്യം അരി വെള്ളം ഉപയോഗിക്കുന്നത് നല്ലതാണ്. അരി കഴുകിയ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന സോഡിയം ലോറൽ സൾഫേറ്റ് ചർമത്തിലെ പല പ്രശ്‌നങ്ങൾക്കും പ്രതിവിധിയാണ്. അരി കുതിർത്ത് വച്ച വെള്ളം ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നതിന് പകരം സാധാരണ ഊഷ്‌മാവിൽ ഒന്നോ രണ്ടോ തവണ വക്കുക. പുളിച്ച മണം വന്നു തുടങ്ങിയാൽ, അത് റഫ്രിജറേറ്ററിൽ വെയ്ക്കാം. എന്നാൽ ഇത് മുഖത്ത് പുരട്ടുന്നതിന് മുൻപ് വെള്ളത്തിൽ ലയിപ്പിച്ച ശേഷം വേണം ഉപയോഗിക്കേണ്ടത്.

English Summary: Rice water uses for helthy hair and skin; tips
Published on: 30 October 2021, 11:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now