പോഷകാംശങ്ങൾ ഏറെ നിറഞ്ഞ പച്ചക്കറി വിളയാണ് പുളിവെണ്ട. ധാരാളം പ്രാദേശിക നാമങ്ങളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ ഇത് അറിയപ്പെടുന്നു. മത്തിപ്പുളി, മീൻ പുളി, വെണ്ട പുളി എന്നിങ്ങനെ വിളിപ്പേരുള്ള പുളി വെണ്ട കേരളത്തിൽ അത്രത്തോളം പ്രചരിക്കാത്ത ഇനം കൂടിയാണ്.
പുളിവെണ്ട രണ്ടുതരം
പ്രധാനമായും പുളിവെണ്ട രണ്ട് ഇനം ഉണ്ട്, പച്ചയും ചുവപ്പും. വിറ്റാമിൻ സി സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്ന പുളിവെണ്ട മാൽവേസിയ കുടുംബാംഗമാണ്.
ആംഗലേയ ഭാഷയിൽ റോസില്ലി എന്ന് വിളിക്കുന്നു. കായ്കളെ പൊതിഞ്ഞിരിക്കുന്ന പുളിരസം ഏറിയ വിദളങ്ങൾ ആണ് ചെടിയുടെ പ്രത്യേകത. കീടരോഗ സാധ്യത അകറ്റുവാൻ പ്രകൃതി തന്നെ മുള്ള് കൊണ്ടുള്ള ഒരു രോമാവരണം കായ്കൾക്ക് നൽകിയിരിക്കുന്നു. ഇതുകൊണ്ട് സ്വാദിഷ്ടമായ ഒട്ടേറെ വിഭവങ്ങൾ നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്നു.
കറികൾ, അച്ചാർ, ചമ്മന്തി തുടങ്ങിയവയെല്ലാം ഇതുകൊണ്ട് ഉണ്ടാക്കാൻ സാധിക്കുന്നു.പുളിവെണ്ട ഉപയോഗപ്പെടുത്തി ഉണ്ടാക്കുന്ന മീൻകറി അതീവ സ്വാദിഷ്ടമാണ്. സ്വാദിഷ്ടമായ വിഭവങ്ങൾ മാത്രമല്ല പുളിവെണ്ട ആരോഗ്യദായകവും ആണ്. വിറ്റാമിൻ സി കൂടാതെ ധാരാളം ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു. ഔഷധഗുണങ്ങൾ കൊണ്ടുംഇത് സമ്പന്നമാണ്. പുളിവെണ്ടയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കാലിൽ ഒഴിച്ചാൽ നീര് പമ്പകടത്താം. കൂടാതെ ഇതിൻറെ തണ്ട്, ഇല എന്നിവ ചതച്ചിട്ട് വെള്ളം തിളപ്പിച്ചു കുടിച്ചാൽ വയറുവേദന ഇല്ലാതാക്കും. സ്കർവി, കാൻസർ എന്നിവ തടയാൻ വരെ പുളിവെണ്ട പ്രാപ്തമാണെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നു
Roselle a vegetable crop which is rich in nutrients. It is known by many local names in different districts of Kerala.
കൃഷി രീതി
കായ്കളെ പൊതിഞ്ഞിരിക്കുന്ന വിദളങ്ങൾ മാറ്റിയാൽ അതിനുള്ളിൽ ചെറിയ വിത്തുകൾ കാണാവുന്നതാണ്. ഈ വിത്തുകളാണ് നടാൻ എടുക്കുന്നത്. മൂപ്പെത്തിയ വിത്തുകൾ ഒരു മണിക്കൂർ പച്ച വെള്ളത്തിൽ ഇട്ടതിനു ശേഷം മണ്ണിൽ പാകാം. അല്ലെങ്കിൽ മണ്ണ്, മണൽ, ചാണകപ്പൊടി തുടങ്ങിയവ എടുത്ത് പോട്ടിങ് മിശ്രിതം തയ്യാറാക്കി ചെടിച്ചട്ടികളിൽ വെയ്ക്കാം. തണലും സൂര്യപ്രകാശവും ഒരുപോലെ ലഭ്യമാകുന്ന സ്ഥലത്ത് ചെടിച്ചട്ടി വയ്ക്കുന്നതാണ് ഉത്തമം. ഇതു കൂടാതെ വലിയ ചാക്കുകളിലും നടാവുന്നതാണ്. വീട്ടിലെ ആവശ്യത്തിന് ഏകദേശം രണ്ടട എണ്ണം മതിയാകും. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ ഇത് വിളവെടുക്കാൻ പാകമാകുന്നു. പൂവിട്ട് 20 ദിവസം കഴിഞ്ഞാൽ പുളിവെണ്ട കായ് പറിച്ചെടുക്കാവുന്നതാണ്. ചെടികൾ വളരുന്നതിനനുസരിച്ച് കൊമ്പുകോതൽ നടത്തിയിരിക്കണം.
ചെടികളുടെ നല്ല രീതിയിലുള്ള വളർച്ചയ്ക്ക് സുഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചാൽ മതി. രണ്ടുമാസം പ്രായമായ തൈകൾക്ക് ഇങ്ങനെ ചെയ്തു കൊടുത്താൽ പെട്ടെന്ന് ഇവ വളരുന്നു. ഇതുകൂടാതെ പുളിവെണ്ടയുടെ ചുവട്ടിൽ കാലിവളം, മണ്ണിര കമ്പോസ്റ്റ്, ജീവാണുവളങ്ങൾ തുടങ്ങിയവയും ഇട്ടു നൽകാം.