Health & Herbs

ചില്ലറക്കാരിയല്ല പുളിയാറില...

Creeping woodsorrel

നമ്മുടെ ചുറ്റുവട്ടത്ത് കാണുന്ന പല സസ്യങ്ങളും നിരവധി ആരോഗ്യ ഗുണങ്ങൾ നമുക്ക് സമ്മാനിക്കുന്നു. ഇത്തരത്തിൽ ഏറെ ഔഷധഗുണമുള്ള ഭക്ഷ്യയോഗ്യമായ നാട്ടുവൈദ്യത്തിലും ആയുർവേദത്തിൽ എല്ലാം പരാമർശിക്കപ്പെടുന്ന ഒരു സസ്യമാണ് പുളിയാറില. ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട വികാരങ്ങളുടെ ശമനത്തിന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രധാന ഔഷധസസ്യമാണിത്. അമ്ലരസമാണ് ഉള്ളതെങ്കിലും ഇത് കഴിക്കുമ്പോൾ എരിവ്, ചവർപ്പ്, മധുരം എന്നിവയും നേരിയതോതിൽ അനുഭവപ്പെടാം.നിലം പറ്റി വളരുന്ന ഇവയുടെ ഇലകൾക്ക് ചിത്രശലഭത്തിന്റെ രൂപത്തോട് ഏറെ സാമ്യമുണ്ട്.

പുൽനീലി ശലഭത്തിന്റെ പുഴുക്കൾ ഇതിൻറെ ഇല ഭക്ഷിക്കാറുണ്ട് ഇളം മഞ്ഞ പൂക്കളാണ് ഇവയ്ക്ക്. ഇതിൻറെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ പുളിരസമുള്ള സസ്യമാണിത്. ചിത്രശലഭങ്ങൾ നിലത്ത് പറ്റിയിരിക്കുന്നത് പോലെയാണ് ഇത് മണ്ണിൽ വളരുന്നത്. വിത്തുപാകിയും തണ്ടു ഉപയോഗിച്ചും ഇത് അലങ്കാര ചെടിയായി മണ്ണിലും ചെടിച്ചട്ടിയിലും വളർത്താവുന്നതാണ്. കൂട്ടമായി വളരുന്ന ഇവ കാണാൻ ഏറെ മനോഹരമായതിനാൽ ഇന്നത്തെ കാലത്ത് പലരും ഈ സസ്യത്തെ ഉദ്യാനങ്ങളിൽ നട്ടു പരിപാലിക്കുണ്ട്. ഒരിക്കൽ നട്ടാൽ കാര്യമായ പരിചരണം ഒന്നുംതന്നെ നൽകേണ്ടതില്ല.രണ്ടു ഭാഗങ്ങളുള്ള മൂന്നില എന്ന രീതിയിലാണ് ഇത് കാണപ്പെടുന്നത്. സാധാരണ നാട്ടിൻപുറങ്ങളിൽ പച്ചനിറത്തിൽ ആണ് ഇവയെ കാണുന്നതെങ്കിലും പലനിറത്തിൽ ഉള്ള പല ഇനങ്ങൾ ഇതിലുണ്ട്.

ഇരുമ്പ്, കാൽസ്യം, ജീവക ങ്ങളായ ബി,സി, കെ, പൊട്ടാസ്യം ഓക്സലേറ്റ് എന്നിവ ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു. ഇതുകൂടാതെ ജലം, പ്രോട്ടീൻ, ഫ്ലളവോനോയിഡുകൾ, ബീറ്റ കരോട്ടിൻ, നിയാസിൻ, ഫാറ്റി ആസിഡുകൾ, ടാനിൻ തുടങ്ങിയവയെല്ലാം ഇതിൽ ധാരാളമായി കാണുന്നു. അതുകൊണ്ടുതന്നെ ഒട്ടേറെ ആരോഗ്യഗുണങ്ങൾ ആണ് ഇതിൻറെ ഉപയോഗം കൊണ്ട് നമുക്ക് ലഭ്യമാകുന്നത്. ത്രിദോഷഹാരി ആയാണ് ഇതിനെ പൊതുവേ അറിയപ്പെടുന്നത്. ഇതുകൂടാതെ പനി, ശരീരവേദന, ആർത്തവസംബന്ധമായ പ്രശ്നങ്ങൾ, അർശസ്, വയറിളക്കം, നേത്ര സംബന്ധമായ പ്രശ്നങ്ങൾ, രക്താതിസാരം തുടങ്ങിയവയെല്ലാം ഇതന്റെ ഉപയോഗം കൊണ്ട് പരിഹരിക്കാം. വിറ്റാമിൻ സി ധാരാളം ഉള്ളതിനാൽ ഇവ നമുക്ക് രോഗപ്രതിരോധശേഷി നൽകുന്നു. ഇത് ജ്യൂസ് ആയും ചമ്മന്തി ആയും കറികളിൽ ചേർത്തു ഉപയോഗിക്കാവുന്നതാണ്. 

ഇതിൻറെ ഇല അരച്ച് പുരട്ടുന്നത് ചെന്നിക്കുത്ത് പോലുള്ള പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ്. ഇതിൻറെ നീര് കണ്ണിൽ ഒഴിക്കുന്നത് കണ്ണിലുണ്ടാകുന്ന അണുബാധകൾ എല്ലാം മാറാൻ നല്ലതാണ്. ഇത് സമൂലം കഷായം വെച്ച് ഉപയോഗിക്കുന്നത് പനി മാറുവാൻ നല്ലതാണ്. ഇതിലെ വൈറ്റമിൻ സി ആൻറി ആക്സിഡൻറ് ആയി പ്രവർത്തിക്കുന്നതിനാൽ തൊണ്ടയിലെ അണുബാധയ്ക്ക് പരിഹാരമാകുവാൻ ഇതിൻറെ ഇലകൊണ്ട് തിളപ്പിച്ചാറ്റിയ വെള്ളം കവിൾ കൊണ്ടാൽ മതി. വയറിളക്കം, ഗ്രഹണി, മൂലക്കുരു തുടങ്ങിയ രോഗങ്ങൾക്ക് ഇത് സമൂലം അരച്ച് എടുത്ത നീര് കൊഴുപ്പ് മാറ്റിയ മോരിൽ കലക്കി കുടിക്കുന്നത് നല്ലതാണ്. അരിമ്പാറ മാറുവാൻ ഉള്ളിനീരും പുളിയാറിലയുടെ നീരും സമൂലം ചേർത്ത് അരിമ്പാറ ഉള്ളിടത്ത് അരച്ചിട്ടാൽ മതി.

പുളിയാറില, ഇഞ്ചി, കുടങ്ങൽ എന്നിവ ചേർത്ത് ചമ്മന്തി രൂപത്തിൽ ആക്കി കഴിക്കുന്നത് അൾസർ മാറാൻ നല്ലതാണ്. ഇതിൻറെ ഉപയോഗം കുട്ടികളിലെ കൃമിശല്യം ഇല്ലാതാക്കും. ഇതുകൂടാതെ ആർത്തവസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. പുളിയാറില അരച്ചിടുന്നത് ശരീരത്തിലുണ്ടാകുന്ന മുറിവുകളും വ്രണങ്ങളും ഭേദമാക്കുവാൻ നല്ലതാണ്. കരൾ ആരോഗ്യത്തിന് പുളിയാറില അരച്ച് നീര് സേവിക്കുന്നത് ഉത്തമമാണ്. ഇതിൻറെ ഉപയോഗം രക്ത ശുദ്ധീകരിക്കുന്നതിനും രക്ത സഞ്ചാരം വർദ്ധിപ്പിക്കുവാനും ഗുണം ചെയ്യും. അയൺ സമ്പന്നമായതിനാൽ വിളർച്ച, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ ഒന്നും നിങ്ങളെ അലട്ടില്ല. ഇത്തരത്തിൽ ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ആണ് ചെടിക്ക്....


English Summary: medical benefits of puliyarila

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine