Updated on: 10 August, 2021 3:25 PM IST
രോഗങ്ങളെ അകറ്റും തൊട്ടാവാടി
കേരളത്തിൽ വ്യാപകമായി കാണപ്പെടുന്ന ഔഷധ സസ്യമാണ് തൊട്ടാവാടി. ബ്രസീലിൽ നിന്ന് വന്ന് കേരളത്തിൻറെ മണ്ണിൽ തഴച്ചുവളരുന്ന ഈ അധിനിവേശ സസ്യത്തിന് അനവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. ബാഹ്യ വസ്തുക്കളുടെ സ്പർശനം ഏൽക്കുമ്പോൾ ഇലകൾ ചുരുണ്ടു പോകുന്ന തൊട്ടാവാടിയുടെ പ്രവർത്തനതത്വം തന്നെയാണ്  ഇതിൻറെ ഔഷധമൂല്യം കണ്ടെത്താൻ പ്രേരകമായതും. നാട്ടുവൈദ്യത്തിലും, ആയുർവേദ രീതികളിലും പ്രഥമസ്ഥാനമാണ് തൊട്ടാവാടിയ്ക്ക് കൽപ്പിച്ചിരിക്കുന്നത്.

തൊട്ടാവാടിയുടെ ഔഷധ പ്രയോഗങ്ങൾ

1. ത്വക്ക് സംബന്ധമായ രോഗങ്ങൾക്ക് തൊട്ടാവാടി സമൂലം ചതച്ചു നീരെടുത്ത് എണ്ണ കാച്ചി തേക്കുന്നത്  ഉത്തമമാണ്.
2. തൊട്ടാവാടി അരച്ചിട്ടാൽ പെട്ടെന്ന് മുറിവ് ഭേദമാവുകയും രക്തസ്രാവം ശ്രമിക്കുകയും ചെയ്യുന്നു.
3. വാത വീക്കം അകറ്റുവാൻ ഇതിൻറെ ഇല കളിമണ്ണുമായി ചേർത്ത് അരച്ചിടുന്നത് നല്ലതാണ്.
4. തൊട്ടാവാടിയുടെ ഇലയും വേരും സമം ചേർത്ത് നിഴലിൽ ഉണക്കി അര ടീസ്പൂൺ പാലിൽ തേൻ ചേർത്ത് സേവിച്ചാൽ മൂത്രാശയ രോഗങ്ങൾ അകറ്റാൻ സാധിക്കും.
5. തൊട്ടാവാടിയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത സ്വരസം കരിക്കിൻ വെള്ളത്തിൽ ചേർത്ത് സേവിച്ചാൽ കുട്ടികളിലുണ്ടാകുന്ന ശ്വാസ വൈഷമ്യം ഇല്ലാതാകും.
6. തൊട്ടാവാടിയുടെ ഇല ഇടിച്ചുപിഴിഞ്ഞ നീര്  ഒരു ഔൺസ് വീതം നിത്യവും സേവിച്ചാൽ പ്രമേഹത്തെ നിയന്ത്രണവിധേയമാക്കാം.
7. തൊട്ടാവാടി വേര് ചതച്ച് നെയിൽ വഴറ്റി പല്ലു വേദനയുള്ള ഭാഗത്ത് വെച്ചാൽ പല്ലുവേദന പെട്ടെന്ന് ഭേദമാകും.
9. തൊട്ടാവാടിയുടെ വേര് ഉണക്കി പൊടിച്ചത് കഫശല്യം ഇല്ലാതാക്കുവാനും മറുമരുന്നാണ്.
10. പഴുപ്പ് നിറഞ്ഞ വ്രണങ്ങൾ പെട്ടെന്ന് ഭേദമാക്കുവാൻ  തൊട്ടാവാടിയുടെ ഇല ചെറിയ ചൂടിൽ പഴുപ്പ് നിറഞ്ഞ കുരുക്കൾക്ക് മുകളിൽ വച്ചാൽ മതി.
 
പലപ്പോഴും നമ്മുടെ നാട്ടിൽ സുലഭമായി കാണപ്പെടുന്ന പല ചെടികളുടെ ഔഷധഗുണത്തെക്കുറിച്ച് അതിന്റെ ഉപയോഗരീതി കുറിച്ചോ നമ്മളാരും ബോധവാന്മാരല്ല.
Shameplant is a widely used medicinal plant in Kerala. Coming from Brazil and thriving in the soil of Kerala, this invasive plant has many health benefits.
ഇത്തരം ചെടികളെ അന്യം നിന്നു പോകാതെ നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്. ഇനി തൊട്ടാവാടി കാണുമ്പോൾ ഒരു കള സസ്യം എന്ന ലാഘവത്തോടെ പറിച്ചു കളയും മുൻപ് ഇതിന്റെ ഔഷധ മൂല്യത്തെക്കുറിച്ച് ഓർക്കുക
English Summary: Shameplant is a widely used medicinal plant in Kerala
Published on: 10 August 2021, 03:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now