പലവിധ രോഗങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിക്കാവുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ (Turmeric). ഔഷധഗുണങ്ങൾ ഒട്ടേറെ അടങ്ങിയിട്ടുള്ള മഞ്ഞൾ രോഗശമനത്തിനായും സൗന്ദര്യപ്രശ്നങ്ങൾക്കുമെല്ലാം അത്യുത്തമമാണ്. ആന്തരികമായുണ്ടാകുന്ന ക്ഷതങ്ങൾക്കും ചതവുകൾക്കും പോലും മഞ്ഞൾ അത്യധികം പ്രയോജനകരമാണ്. ആയുർവേദ ചികിത്സയിലും മഞ്ഞളിന്റെ പ്രാധാന്യമെന്തെന്ന് പ്രത്യേകം എടുത്തുപറയേണ്ടതില്ല.
ബന്ധപ്പെട്ട വാർത്തകൾ: നെല്ലിക്കയും തുളസിയും എള്ളും; അകാലനരയ്ക്ക് 5 പ്രതിവിധികൾ
മഞ്ഞളിലുള്ള ആന്റിഓക്‌സിഡന്റ്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും പലവിധത്തിൽ ഉപയോഗപ്രദമാണ്. മഞ്ഞൾ പാലിൽ ചേർത്തും മറ്റും കുടിയ്ക്കുന്നതിന് പിന്നിലെ കാരണവും ഇത് തന്നെയാണ്.
എന്നിരുന്നാലും, മഞ്ഞൾ അമിതമായി ശരീരത്തിൽ എത്തുന്നത് ഗുണത്തിന് പകരം ദോഷം ചെയ്തേക്കാം. അതുകൊണ്ട് തന്നെ മഞ്ഞൾ ഭക്ഷ്യവസ്തുക്കളിലും പാനീയങ്ങളിലും ചേർക്കുമ്പോൾ ശ്രദ്ധിക്കണം.
അമിതമായ അളവിൽ മഞ്ഞൾ കഴിക്കുന്നതിന് (Excessive use of turmeric) മുമ്പ്, ദിവസവും എത്രമാത്രം മഞ്ഞൾ കഴിക്കുന്നതാണ് ഗുണകരമെന്നത് അറിയേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ ദിവസവും ഒന്നിൽ കൂടുതൽ മഞ്ഞൾ ചേർക്കുന്നത് ഒഴിവാക്കുക. കൂടാതെ, മഞ്ഞൾ ഗുളികകളും സപ്ലിമെന്റുകളും ഉപയോഗിക്കുന്നതിന് പകരം, അതിന്റെ യഥാർഥ രൂപത്തിൽ തന്നെ കഴിക്കുന്നതിനായി ശ്രദ്ധിക്കുക.
മഞ്ഞൾ അമിതമായി കഴിക്കുന്നതിന്റെ ദോഷങ്ങൾ (Disadvantages of excessive consumption of turmeric)
-
വയറുവേദന (stomach ache)
എന്തും അമിതമായി കഴിക്കുന്നത് ദോഷകരമാണ്. മഞ്ഞളിനും ഇത് ബാധകമാണ്. മഞ്ഞൾപ്പൊടി ചൂടാക്കിയോ അല്ലെങ്കിൽ ചൂടുള്ള പാനീയങ്ങളിലോ ചേർത്ത് അമിതമായി കഴിക്കുമ്പോൾ ശരീരവും ചൂടാകും. ഇതുമൂലം വയറുവേദനയ്ക്കുള്ള സാധ്യത വർധിക്കുന്നു. വയറുവേദന, ശരീരവണ്ണം, മലബന്ധം എന്നിവയും ഉണ്ടാകാം.
-
അലർജി (Allergy)
അധികമായി മഞ്ഞൾ ഉപയോഗിച്ചാൽ അലർജി പോലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. ഇത് ശരീരത്തിൽ ചിലപ്പോഴൊക്കെ പ്രതിപ്രവർത്തനത്തിനുള്ള സാധ്യതയും വർധിപ്പിക്കുന്നു. മഞ്ഞൾ അമിതമായി കഴിക്കുന്നത് ശ്വാസതടസ്സത്തിനും ശരീരത്തിനകത്തും ചർമത്തിലും അലർജിക്കും കാരണമാകുന്നു.
-
ഇരുമ്പിന്റെ കുറവ് (Iron deficiency)
മഞ്ഞൾ അമിതമായി കഴിക്കുന്നത് മൂലം ഇരുമ്പിന്റെ അളവ് കുറയാൻ സാധ്യതയുണ്ട്. മഞ്ഞൾ കൂടിയ അളവിൽ കഴിയ്ക്കുന്നതിലൂടെ ശരീരം കൂടുതലായി ഇരുമ്പ് ആഗിരണം ചെയ്യുന്നു. ഇക്കാരണത്താൽ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ മഞ്ഞളിന്റെ അളവ് പരിമിതപ്പെടുത്തേണ്ടതുണ്ട്.
-
ഓക്കാനം (Nausea)
തലകറക്കം, ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയും മഞ്ഞൾ അമിതമായി കഴിക്കുന്നതിന്റെ പാർശ്വഫലങ്ങളാകാം. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന സംയുക്തം അമിതമായി കഴിച്ചാൽ ഉദരപ്രശ്‌നങ്ങൾ ഉണ്ടാക്കും. ഇത് ഛർദ്ദി പോലുള്ള അനാരോഗ്യങ്ങളിലേക്ക് നിങ്ങളെ നയിക്കും. മാത്രമല്ല, ഇതിന്റെ ഫലമായി തലകറക്കം പോലുള്ള പ്രശ്നങ്ങളും ഉണ്ടായേക്കാം.
ബന്ധപ്പെട്ട വാർത്തകൾ : തേൻ മുഖത്ത് ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
അതുപോലെ മഞ്ഞൾ ചേർത്ത പാൽ കുടിയ്ക്കുന്നതിലും ചില കരുതലുകൾ നൽകണം. അതായത്, ചൂടുള്ള പാലിൽ മഞ്ഞൾ ചേർത്ത് ഇളക്കി കുടിയ്ക്കുന്ന ശീലം നല്ലതല്ല. എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് പാലില്‍ മഞ്ഞള്‍ അസംസ്കൃതമായി അവശേഷിക്കുന്നതിന് കാരണമാകുന്നു. ഇത് ശരീരത്തിന് യാതൊരു വിധത്തിലും പ്രയോജനമാവില്ല.