പരക്കെ വ്യാപിക്കുന്ന പകർച്ചവ്യാധിക്കെതിരേ പോരാടുവാൻ അറിയാവുന്ന പൊടിക്കൈകളെല്ലാം നിറച്ച മെസ്സേജുകളാണ് എവിടെയും തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത്. ആയുർവേദം, അലോപ്പതി, ഹോമിയോ തുടങ്ങിയ ഏത് വൈദ്യശാഖയിലെ ഔഷധങ്ങളായാലും ശാസ്ത്രീയമായ വൈദ്യ നിർദ്ദേശമില്ലാതെ കേട്ടറിവ് വച്ച് തോന്നുന്ന പ്രകാരം (നാരങ്ങാനീര് എടുത്ത് മൂക്കിലൊഴിച്ച് ശ്വാസതടസ്സം സംഭവിക്കുന്നത് പോലെ ) പ്രയോഗിക്കുന്നത് അപകടങ്ങൾ ക്ഷണിച്ചു വരുത്തും.
എല്ലാ വിധ പകർച്ചപ്പനികളെയും പ്രതിരോധിക്കുന്ന ശക്തിയേറിയ അണുനാശക ഔഷധങ്ങളാണ് പേരാൽ മൊട്ട്, കിരിയാത്ത്, ചുക്ക്, പെരിങ്ങലം(ഒരു വേരൻ) , ആര്യവേപ്പില തുടങ്ങിയ നാട്ടുമരുന്നുകൾ. ഇവയോരോന്നും തനിച്ചോ അല്ലെങ്കിൽ ഗൃഹൗഷധികളായ മഞ്ഞൾ, കുരുമുളക്, കൊത്തമല്ലി, ഗ്രാമ്പൂ, ഇഞ്ചി, കറുകപട്ട തുടങ്ങിയവയിൽ ഏതെങ്കിലും ചെറിയ അളവിൽ ചതച്ചു ചേർത്തോ വൈദ്യ നിർദ്ദേശപ്രകാരം പ്രതിരോധത്തിനായി വീട്ടിൽ ഉപയോഗിക്കാവുന്നതാണ്.
ഉത്തരവാദിത്തപ്പെട്ട ആശുപത്രി അധികൃതർ നിർദ്ദേശിക്കുന്ന മരുന്നുകൾക്കൊപ്പം ഉപയോഗിക്കാവുന്നതും ആർക്കും ഉപദ്രവമില്ലാത്തതുമായ എന്നാൽ വളരെയേറെ പേർക്ക് രോഗം മൂലമുള്ള അസ്വസ്ഥതകളിൽ നിന്ന് എളുപ്പത്തിൽ സൗഖ്യമാകാൻ ഉപകാരപ്പെട്ടതുമായ ചില അനുഭവസിദ്ധങ്ങളായ ചെറുമരുന്നുകളും ഇവിടെ പങ്കുവയ്ക്കുന്നു .
1. ദിവസേന രാവിലെയും വൈകിട്ടും ആര്യവേപ്പിൻ്റെ ഒരു തണ്ടിൽ നിന്നെടുക്കുന്ന ഏഴ് ഇലകൾ ഒരു ചെറിയ പുളിങ്കുരു വലിപ്പത്തിൽ പച്ചമഞ്ഞളും ഇലയുടെ അത്രയും എണ്ണത്തിൽ കുരുമുളകും ചേർത്ത് ചവച്ച് തിന്നുകയോ അരച്ചെടുത്ത് കഴിക്കുകയോ ചെയ്യുക. അല്പനേരം കഴിഞ്ഞ് ചൂട് വെള്ളം കുടിയ്ക്കുക.
2. കിരിയാത്ത് (നില വേമ്പ് ) ഉണക്കിപ്പൊടിച്ചത് ചുക്ക് ചേർത്ത് വെള്ളം തിളപ്പിച്ച് കുടിയ്ക്കുക
3. പെരിങ്ങലം (പെരു) വേര് പറിച്ചെടുത്ത് പച്ചയ്ക്ക് ചതച്ചതോ വേര് ഉണക്കിപ്പൊടിച്ചതോ വെള്ളത്തിലിട്ട് തിളപ്പിച്ച് ചൂടോടെ ഇടയ്ക്കിടെ കുടിയ്ക്കുന്നത് വളരെ ഫലപ്രദമായി കാണുന്നു. അർബുദ കോശങ്ങളെ നശിപ്പിക്കുന്നതിനും ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരായി പ്രവർത്തിക്കുന്നതിനും ശക്തിയുണ്ടെന്ന് നിർമ്മലാനന്ദഗിരി സ്വാമിജി ശാസ്ത്രീയമായി തെളിയിച്ച ഈ അണുനാശക ഔഷധി പകർച്ചപ്പനികൾക്കെതിരെയും ഗുണകരമായ ഒന്നാണെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു.
4. ചെറുനാരങ്ങ തൊലിയോടെ നുറുക്കിയത് ഇഞ്ചി, മഞ്ഞൾ, കരിംജീരകം ഇവയിട്ട് വെള്ളം തിളപ്പിച്ച് കുടിയ്ക്കുന്നത് പ്രതിരോധത്തിന് നന്ന്.
5. മുയൽചെവിയൻ വെള്ളം തൊടാതെ ഒരു നുള്ള് കുരുമുളക് ചേർത്തരച്ച് നെറ്റിയിലും നിറുകയിലും ഇടുന്നത് തലവേദന മാറുന്നതിനും ചെടി സമൂലം വെള്ളം തിളപ്പിച്ച് കുടിയ്ക്കുന്നത് പനി ശമിക്കുന്നതിനും ഉത്തമം.
6.വൈറസുകൾക്കെതിരേ പ്രവർത്തിക്കുന്ന ശക്തമായ അണുനാശകമായ പേരാൽമൊട്ട് ഉപയോഗിച്ച് എല്ലാവിധ വൈറൽ പനികൾക്കെതിരെയും സ്വാമിജി നിർദ്ദേശിച്ചിട്ടുള്ള സർവ്വജ്വരഹാരി കഷായം ഉണ്ടാക്കുന്ന വിധം താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഓപ്പൺ ചെയ്താൽ ലഭ്യമാണ്.
ശ്രീ വൈദ്യനാഥം ആയുർവേദ ആശുപത്രി, തൃപ്പൂണിത്തുറ Ph.9188849691