Updated on: 25 March, 2021 8:09 PM IST
Home remedies for toothache

നിങ്ങൾക്ക് ഇടയ്ക്കിടെ പല്ലുവേദന അനുഭവപ്പെടുന്നുണ്ടോ? വിഷമിക്കേണ്ട, ഈ വേദന നിയന്ത്രിക്കുന്നതിന് നിങ്ങൾക്ക് ചില ലളിതമായ വീട്ടുവൈദ്യങ്ങൾ തിരഞ്ഞെടുക്കാം. അതിനായി നിങ്ങൾക്ക് പരീക്ഷിച്ച് നോക്കാവുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങൾ:

1. വെളുത്തുള്ളി

ഇന്ത്യൻ പാചകത്തിലെ ഏറ്റവും സാധാരണമായ ഈ ഘടകം പല്ലുവേദനയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള ഇത് ബാക്ടീരിയകളെ നശിപ്പിക്കുകയും വേദന സംഹാരിയായി പ്രവർത്തിക്കുകയും ചെയ്യും. നിങ്ങൾക്ക് വെളുത്തുള്ളി ചായ തയ്യാറാക്കാം അല്ലെങ്കിൽ വെളുത്തുള്ളിയുടെ അല്ലികൾ പച്ചയ്ക്ക് ചവയ്ക്കാം. പ്രശ്ന ബാധിത പ്രദേശത്ത് നിങ്ങൾക്ക് വെളുത്തുള്ളി പേസ്റ്റ് പ്രയോഗിക്കാനും കഴിയും.

2. ഗ്രാമ്പൂ

പല്ലുവേദനയ്ക്കുള്ള പണ്ടുകാലം മുതൽക്കെയുള്ള പ്രതിവിധിയാണ് ഗ്രാമ്പൂ. ഇത് വേദന നിയന്ത്രിക്കുക മാത്രമല്ല വീക്കം ശമിപ്പിക്കുകയും ചെയ്യും. കുറച്ച് ആശ്വാസം ലഭിക്കാൻ നിങ്ങൾക്ക് ഗ്രാമ്പൂ പലവിധത്തിൽ ഉപയോഗിക്കാം. കുറച്ച് ചൂടുള്ള ഗ്രാമ്പൂ ചായ കുടിക്കുക അല്ലെങ്കിൽ ഗ്രാമ്പൂ ഓയിൽ (ആവശ്യമെങ്കിൽ കാരിയർ ഓയിൽ ഇതുമായി യോജിപ്പിച്ച്) പ്രയോഗിക്കുക.

3. ഉപ്പുവെള്ളം

ദന്ത പ്രശ്‌നങ്ങൾക്കുള്ള അടിസ്ഥാന ചികിത്സകളിലൊന്നാണ് ഉപ്പ് വെള്ളം ഉപയോഗിച്ച് വായ കഴുകുക എന്നത്. പല്ലുവേദനയ്ക്കുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ പ്രതിവിധിയാണിത്. നിങ്ങൾ ചെയ്യേണ്ടത് ചൂടുവെള്ളത്തിൽ കുറച്ച് ഉപ്പ് ചേർത്ത് വായ കഴുകാൻ ഉപയോഗിക്കുക എന്നത് മാത്രമാണ്. നിങ്ങൾക്ക് ഇത് ഒരു ദിവസം രണ്ടോ മൂന്നോ തവണ ചെയ്യാവുന്നതാണ്.

4. തണുപ്പ് പിടിക്കുക

തണുപ്പ് പിടിക്കുന്ന കോൾഡ് കംപ്രസ് രീതി സാധാരണയായി വേദനസംഹാരിയായി ഉപയോഗിക്കുന്ന ഒരു പ്രതിവിധിയാണ്. പല്ലുവേദന ഒഴിവാക്കാൻ ഇത് നിങ്ങളെ സഹായിച്ചേക്കാം. കുറച്ച് ഐസ് ഒരു തൂവാലയിൽ പൊതിഞ്ഞ് ഇത് മുഖത്തിന്റെ വേദനയുള്ള ഭാഗത്ത് കുറച്ച് നേരം വയ്ക്കുക.

5. കർപ്പൂര തുളസി

ഗ്രാമ്പൂ പോലെ തന്നെ കർപ്പൂര തുളസി അഥവാ പെപ്പർമിന്റ് പല്ലുവേദന, വീക്കം എന്നിവ കുറയ്ക്കാനും പ്രശ്നമുള്ള മോണകളെ ശമിപ്പിക്കാനും സഹായിക്കും. നിങ്ങൾക്ക് ഇതിനായി കർപ്പൂര തുളസി എണ്ണ ഉപയോഗിക്കാം അല്ലെങ്കിൽ അല്പം ചൂടുള്ള പെപ്പർമിന്റ് ടീ ബാഗ് പല്ലിൽ വയ്ക്കാം.

പല്ലുവേദനയെ കൂടുതൽ നേരം അവഗണിക്കരുത്. ഈ പരിഹാരങ്ങൾ പരീക്ഷിച്ചതിന് ശേഷവും നിങ്ങൾക്ക് വേദന അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ നിങ്ങളുടെ ദന്തരോഗവിദഗ്ദ്ധനെ കാണുക!

English Summary: Some home remedies to cure toothache quickly
Published on: 25 March 2021, 08:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now