കാപ്പി ലോകത്തിലെ ഏറ്റവും ജനകീയ പാനീയമാണ്. കാപ്പി കുടിശീലം നല്ലതല്ലെന്നാണ് പൊതുവെ പറയാറ്. എന്നാൽ സ്ഥിരമായി കാപ്പി കുടിക്കുന്നവരിൽ കരളിനെ ബാധിക്കുന്ന കാൻസർ,സിറോസിസ് എന്നീ രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണെന്ന് പുതിയ പഠന റിപ്പോർട്ട് .കാപ്പി കുടി ശീലമാക്കിയാൽ പല മാരകരോഗങ്ങളും അകറ്റിനിർത്താമെന്ന് ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
ഭക്ഷണക്രമമാണ് എല്ലാ രോഗങ്ങൾക്കും കാരണം. എന്നാൽ, ഡോക്ടർമാരുടെ നിർദശമനുസരിച്ച് ഭക്ഷണക്രമത്തിൽ മാറ്റം വരുത്തി കാപ്പി കഴിക്കുന്നത് കരൾ രോഗങ്ങളിൽ നിന്ന് ശമനം ലഭിക്കുമെന്ന് ലണ്ടൻ യൂനിവേഴ്സിറ്റി കോളജിലെ ശാസ്ത്രജ്ഞനായ ഗ്രാമി അലക്സാണ്ടർ പറഞ്ഞു. സ്ഥിരമായി കാപ്പി കഴിക്കുന്നവരിലും കഴിക്കാത്തവരിലും നടത്തിയ നിരീക്ഷണങ്ങളുടെ .അടിസ്ഥാനത്തിൽ സ്ഥിരമായി കാപ്പി കഴിക്കുന്നവരിൽ 40 ശതമാനത്തിന് കരൾ കാൻസർ വരാനുള്ള സാധ്യത കുറവാണെന്നാണ് കണ്ടെത്തിയത്. സ്ഥിരമായി കാപ്പി കുടിക്കുന്നവരിൽ സിറോസിസ് രോഗം വരാതിരിക്കാനുള്ള സാധ്യത 25 മുതൽ 75 ശതമാനം വരെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇത് വായിച്ച് കാപ്പി കുടിക്കാൻ തീരുമാനിച്ചവർക്കായി കൈ പൊള്ളുന്ന ഒരു വാർത്ത കൂടി. ലോകത്തിൽ ഏറ്റവും പേരുകേട്ട കോഫികളിൽ ഒന്നാണ് ബ്ലാക്ക് ഐവറി കോഫി. കോപ്പി ലുവാക്ക് അല്ലെങ്കിൽ സിവറ്റ് കോഫി ഒക്കെ പോലെ സമ്പന്നരുടെ കോഫി എന്നതു തന്നെയാണ് പ്രത്യേകത. ഏറ്റവും വിലകൂടിയ കാപ്പികളിൽ ഒന്നാണിത്. ഒരു കപ്പിന് 3,650 രൂപയോളം ഒക്കെ വില വരും. Coffee is one of the most popular beverages in the world. It is generally said that coffee is a bad habit. However, regular coffee drinking cannot lead to liver cancer, New research shows that the risk of developing cirrhosis is low.
Black ivory coffee is one of the most popular coffees.
എന്നാൽ ഈ കോഫി നിര്‍മിയ്ക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ? സിവറ്റിൻെറ വിസര്‍ജ്യത്തിൽ നിന്ന് വേര്‍തിരിയ്ക്കുന്ന സിവറ്റ് കോഫി പോലെ, ആന പിണ്ഡത്തിൽ നിന്ന്. ആനയ്ക്ക് പ്രത്യേക തരം കാപ്പിക്കുരു നൽകി സിസര്‍ജ്യത്തിൽ നിന്ന് കാപ്പിക്കുരു വേര്‍തിരിച്ച് എടുക്കും. ഇത് പ്രത്യേക തരം പ്രോസസ്സിങ്ങിന് വിധേയമാക്കുമ്പോൾ ബ്ലാക്ക് ഐവറി കോഫിയാകും. കാപ്പിക്കുരു ആനയുടെ ആമാശയത്തിലെ രസങ്ങളുമായി പ്രവര്‍ത്തിയ്ക്കുമ്പോൾ അതിന് പ്രത്യേക ഫ്ലേവര്‍ കൈവരുന്നു. കാപ്പിയുടെ ചെറിയ കയ്പ്പ് പൂര്‍ണമായി മാറുകയും ചെയ്യുമത്രേ!
ലോകത്തിൽ തന്നെ കിട്ടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള കോഫികളിൽ ഒന്നാണ് ഇത്. തായ്‍ലൻഡാണ് ബ്ലാക്ക് ഐവറി കോഫികളുടെ ഈറ്റില്ലം. തായ്‍ലൻഡിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും പ്രീമിയം റിസോര്‍ട്ടുകളിലും എല്ലാം ഇത് ലഭ്യമാണ്. മറ്റു രാജ്യങ്ങളിലെ പഞ്ചനക്ഷത്രങ്ങളിലും അപൂര്‍വമായി ബ്ലാക്ക് ഐവറി കോഫി ലഭിയ്ക്കാറുണ്ട്.
കടപ്പാട്
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ചെറിയ പണം മുടക്കിൽ വീട്ടിൽ തന്നെ ഹോർലിക്സ് ഉണ്ടാക്കാം