1. Health & Herbs

വേനലിൽ കുളിരേകാൻ  ഇളനീർ 

കൊടുചൂട് ഏവരെയും തളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. വേനലിൽ ക്ഷീണം അകറ്റാനും ശരീരം തണുപ്പിക്കാനും ഒരു പ്രകൃതിദത്ത പാനീയമാണ് ഇളനീർ.

KJ Staff
കൊടുചൂട് ഏവരെയും തളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. വേനലിൽ  ക്ഷീണം അകറ്റാനും  ശരീരം തണുപ്പിക്കാനും  ഒരു പ്രകൃതിദത്ത  പാനീയമാണ് ഇളനീർ. വേനൽ എന്നോ ശൈത്യം എന്നോ വ്യത്യാസമില്ലാതെ കഴിക്കാവുന്ന ഇളനീരിന് ഗുണങ്ങൾ ഏറെയാണ് ​ .പെട്ടെന്നു ഉൗർജം നൽകാനുള്ള ഇളനീരി​ന്‍റെ കഴിവാണ്​ രോഗാവസ്​ഥയിൽ പോലും ഇതിനെ അത്ഭുത പാനീയമാക്കുന്നത്​.

കലോറി കുറഞ്ഞ പാനീയമാണ് ഇളനീര് .പൊട്ടാസ്യം, മാംഗനീസ്, വിറ്റാമിന്‍ സി, കാല്‍സ്യം, ഫൈബറുകള്‍ എന്നിവയാല്‍ സമ്പന്നമാണ്.എപ്പോഴും കുടിക്കാം എന്നതാണ്​ ഇതി​ന്‍റെ സവിശേഷത. ധാരാളം ബയോ-ആക്ടീവ് എന്‍സൈമുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ദഹനപ്രക്രിയയെ സുഗകരമാക്കുന്നു. ക്ഷീണത്തിനെതിരെ പൊരുതാനും ഇത്​ സഹായിക്കും.ശരീരത്തിൻ്റെ  ഇലക്ട്രോലൈറ്റ് ബാലന്‍സ് ചെയ്യാന്‍ ഇളനീരിന് സാധിക്കും.

അതിനാലാണ് തളര്‍ന്നിരിക്കുമ്പോള്‍ ഇളനീര്‍ കുടിക്കുന്നത് ശരീരത്തിന് നഷ്ടപ്പെട്ട ഊര്‍ജത്തെ തിരിച്ചെത്തിക്കാന്‍ സഹായിക്കുന്നത്.ജോലി സമയത്ത്​ ശരീരത്തിലെ ഇലക്​ട്രോലൈറ്റിലുണ്ടാകുന്ന കുറവിനെ നികത്താൻ ജോലിക്ക്​ ശേഷം ഇളനീർ കുടിക്കുന്നത്​ സഹായിക്കും.  ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുന്നത് മൂലമുണ്ടാവുന്ന ഒട്ടുമിക്ക അസ്വസ്ഥതകളും പരിഹരിക്കാന്‍ സ്ഥിരമായി ഇളനീര്‍ കുടിക്കുന്നതിലൂടെ സാധിക്കും.

ഭക്ഷണത്തിന്​ മുമ്പ്​ ഒരു ഗ്ലാസ്​ ഇളനീർ കുടിക്കുന്നത്​ അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും. ദഹനസഹായിയായും ഇത്​ പ്രവർത്തിക്കുന്നു. ഭക്ഷണത്തിന്​ ശേഷമുണ്ടാകാവുന്ന അസ്വസ്​ഥതകളെയും ഇത്​ ഇല്ലാതാക്കുന്നു. സ്​ഥിരമായി ഇളനീർ കുടിക്കുന്നത്​ ശരീരത്തിലെ ഇലക്​ട്രോലൈറ്റ്​ സ്ഥിരപ്പെടുത്താനും അതുവഴി രക്​തസമ്മർദം ക്രമീകരിച്ചുനിർത്താനും ദഹനപ്രക്രിയ​ എളുപ്പത്തിൽ ആക്കുകയും ചെയ്യും.

tender coconut

അതിരാവിലെ ഒഴിഞ്ഞവയറില്‍ ഇളനീര്‍ കുടിക്കുന്നത് വളരെ ഗുണപ്രദമാണ്. ഇളനീരില്‍ ലോറിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ അത് ശരീരത്തിൻ്റെ  പ്രതിരോധശേഷി വര്‍ധിപ്പിക്കും.ഉറങ്ങാൻ പോകും മുമ്പ്​ ഇളനീർ  കുടിക്കുന്നത് ​ ഉത്​കണ്​ഠ കുറയ്ക്കാനും  ഹൃദയതാളത്തെ സാധാരണ നിലയിൽനിലിർത്താനും സഹായിക്കുന്നു. കൂടാതെ കിടക്കുന്നതിന്​ മുമ്പ്​ ഇളനീർ കുടിക്കുന്നത്​ വഴി ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും അതുവഴി മൂത്രനാളി, വൃക്ക സംബന്ധമായ അസുഖങ്ങളെ തടയാനും കഴിയും.

ഇളനീരില്‍ അടങ്ങിയിരിക്കുന്ന  ലോറിക് ആസിഡ്  ശരീരത്തിൻ്റെ   പ്രതിരോധശേഷി വര്‍ധിപ്പിക്കും.ഇളനീര്‍ പതിവായി കഴിച്ചാല്‍ നിര്‍ജലീകരണം, മലബന്ധം തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങള്‍ പരിഹാരമായി ഇളനീർ പതിവായി കഴിക്കാം.ഹൃദയം, വൃക്ക, കരള്‍, കുടല്‍ രോഗങ്ങളുളളവര്‍ക്ക് അനുയോജ്യമായ പാനീയമാണിത്. പൊട്ടാസ്യവും ലവണങ്ങളും ധാരാളമുളള ഇളനീര്‍ രോഗത്തിൻ്റെ  തീവ്രത കുറയ്ക്കുകയും,മരുന്നുകളുടെ ആഗിരണം ത്വരിതപ്പെടുത്തുകയും, രോഗശാന്തി വേഗത്തിലാക്കുകയും അപകടകാരികളായ വിഷപദാര്‍ത്ഥങ്ങളെ പുറന്തളളുകയും ചെയ്യുന്നു.
English Summary: tender coconut

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds