നൂറുകണക്കിന് ഇനം പഴങ്ങളുള്ള രാജ്യമാണ് ഇന്ത്യ. മാങ്ങ, വാഴപ്പഴം, പപ്പായ, പേരയ്ക്ക, മാതളങ്ങ, എന്നിവ ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്നതും ഇന്ത്യയിലാണ്. ഇവിടെ ഉൽപാദിപ്പിക്കുന്ന എല്ലാ പഴവർഗ്ഗങ്ങൾക്കും നല്ല ഗുണനിലവാരമുള്ളതുകൊണ്ട് ലോകമെമ്പാടും ഡിമാൻഡുണ്ട്. വളരെ അപൂർവമായി ലഭിക്കുന്നതും എന്നാൽ പോഷകഗുണമേറിയതുമായ പഴവർഗ്ഗങ്ങളും ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ചിലത് പ്രത്യേക സീസണിൽ മാത്രം വളരുന്നതും, ചിലത് പ്രത്യേക സ്ഥലങ്ങളിൽ മാത്രം വളരുന്നവയുമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവ ആസ്വദിക്കേണ്ടത് ആവശ്യമാണ്. ഏതൊക്കെയാണ് ആ അപൂർവ്വ പഴവർഗ്ഗങ്ങൾ എന്നു നോക്കാം.
India is a country with hundreds of varieties of fruits. India also produces mangoes, bananas, papaya, guavas, pomegranates and others. All the fruits produced here are of good quality and are in demand all over the world. Rarely available but nutritious fruits are produced in India. Some grow only in a particular season, some in specific places. It is necessary to enjoy them at least once in your life. Let's see which of the rare fruits are.
1. ജംഗ്ലി ജലേബി / കൊടുക്കാപ്പുളി
ജംഗ്ലി ജലേബിയുടെ പച്ചയും പിങ്കും ചേർന്ന നിറമുള്ള തൊണ്ടിനകത്ത് കട്ടിയുള്ളതും മധുരവുമുള്ള ഭക്ഷ്യയോഗ്യമായ pulp ഉണ്ട്. ഈ pulp ൽ 6-10 തിളങ്ങുന്ന കറുത്ത വിത്തുകൾ അടങ്ങിയിരിക്കുന്നു. Pulp പച്ചയായി തന്നെ കഴിക്കാനോ പാനീയങ്ങൾ ഉണ്ടാക്കാനോ സാധിക്കുന്നതാണ്. വിത്തുകൾ കറികൾ ഉണ്ടാക്കാൻ ഉപകരിക്കുന്നു. ഇതിൻറെ taste ജലേബി പോലെ ഉള്ളതുകൊണ്ടാണ് ജംഗ്ലി ജലേബി എന്നു വിളിക്കുന്നത്. Tamil Nadu, Kerala, Maharashtra, Karnataka, Andhra Pradesh, West Bengal, എന്നിവിടങ്ങളിൽ കണ്ടുവരുന്നു.
ബുദ്ധാൻറെ കയ്യ് (Buddha's Hand)
തടിച്ച നാരങ്ങ പോലെ കാണപ്പെടുന്ന വിചിത്രമായ ഈ ഫലത്തിന് മനുഷ്യൻറെ വിരലിനോട് സാമ്യമുള്ള tentacles ഉണ്ട്. അത് അടിഭാഗത്തേക്ക് നീണ്ടുനിൽകുന്നു. അതുകൊണ്ടാണ് ഈ പേരിൽ അറിയപ്പെടുന്നത്. ഈ ഫലത്തിന് ഒരു പെർഫ്യൂമിൻറെ വാസനയാണുള്ളത്. ഗവേഷകർക്ക് ഇതിൻറെ ഒറിജിൻ ഇന്ത്യയിലാണോ, ചൈനയിലാണോ എന്ന് തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ല. Northeastern India യിലാണ് ധാരാളമായി വളരുന്നത്.
മങ്കുസ്‌റ്റാൻ (Mangustaan)
ഉഷ്ണമേഖലയിൽ വളരുന്ന ഈ ഫലത്തിന് ചെറിയ ഓറഞ്ചിൻറെ വലുപ്പമേയുള്ളു. ഈ ഫലം തായ്‌ലാന്റിന്റെ national fruit ആണെങ്കിലും, തെന്നിന്ത്യയിൽ ധാരാളം വളരുന്ന ഫലമാണ് എന്ന് വിശ്വസിക്കുന്നു. ഇതിന് മാങ്ങയുടെ സ്വാദാണുള്ളത്. നീലഗിരി മലകൾ, തിരുനെൽവേലി, കന്യാകുമാരി, കേരളം, എന്നിവിടങ്ങളിൽ കാണപ്പെടുന്നു.
ചാൾട്ട (Elephant Apple)
ഇന്ത്യയിലെ കാട്ടാനകൾക്ക് ഇഷ്ടപെട്ട ഒരു ഫലമാണിത്. മുന്തിരിങ്ങയുടെ വലുപ്പമുള്ള Elephant apple ന് മഞ്ഞ കലർന്ന പച്ചനിറമാണ്. പാകമാകുമ്പോൾ ബ്രൗൺ നിറമുള്ള കട്ടിയുള്ള തോട് ഉണ്ടാകുന്നു. ചെറിയ മധുരവും, അസിഡിക് ടേസ്റ്റുമാണ് ഇതിനുള്ളത്. പകമാകുന്നതിനു മുൻപ് ഈ ഫലം അച്ചാർ, ചട്ടിണി, എന്നിവയുണ്ടാക്കാൻ ഉപയോഗിക്കാവുന്നതാണ്. ആന, കുരങ്ങൻ, മാൻ, എന്നി മൃഗങ്ങളുടെ ഭക്ഷണമായതുകൊണ്ട് ഈ ഫലം വനങ്ങളിൽ നിന്ന് ശേഖരിക്കുന്നത് നിരോധിക്കരിക്കുകയാണ്. ആസ്സാം, കൊൽക്കത്ത, ബീഹാർ, ഒഡിഷ, എന്നിവിടങ്ങളിൽ കാണപ്പെടുന്നു.