ഹൃദ്രോഗങ്ങൾ ഇന്ന് വളരെ സാധാരണയായി കാണുന്ന രോഗമായി മാറിയിരിക്കുകയാണ്. പ്രായമായവരെ മാത്രമല്ല, ചെറുപ്പക്കാരേയും ഇത് ബാധിക്കുന്നു. ഹൃദയാഘാതം, ഹൃദയസ്തംഭനം തുടങ്ങിയ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കീഴടങ്ങുന്ന യുവാക്കളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ശരിയായ ശ്രദ്ധയും ജാഗ്രതയും പാലിക്കേണ്ടത് വളരെ പ്രധാനമാണ്. വിറ്റാമിൻ കെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ആഴ്‌ചയിൽ രണ്ട് ദിവസം മത്സ്യം കഴിച്ചാൽ ഹൃദ്രോഗങ്ങൾ തടയാമെന്ന് പഠനങ്ങൾ
വിറ്റാമിൻ കെയ്ക്ക് ധാരാളം ധർമ്മങ്ങളുണ്ട്. അതിൽ ചിലതാണ് രക്തം കട്ടപിടിക്കുന്നതിനും മുറിവുകൾ ഉണങ്ങുന്നതിനും, എല്ലുകളുടെ ആരോഗ്യത്തിനും ആവശ്യമായ ഒരു പ്രധാന പോഷകമാണ് വെെറ്റമിൻ കെ. വെെറ്റമിൻ കെ അസ്ഥികളുടെ വികസനം, ഹൃദയാരോഗ്യം എന്നിവയിൽ ഉൾപ്പെട്ടിരിക്കുന്ന കൊഴുപ്പ് ലയിക്കുന്ന സംയുക്തങ്ങളുടെ ഒരു കൂട്ടത്തെ സൂചിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു.
ഈ വിറ്റമിൻറെ കുറവ് ഗണ്യമായ രക്തസ്രാവം, അസ്ഥികളിലുണ്ടാകുന്ന പ്രശ്‌നങ്ങൾ, ഓസ്റ്റിയോപൊറോസിസ്, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത എന്നിവയ്ക്ക് കാരണമാകും. വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്ന ആളുകൾക്ക് രക്തപ്രവാഹത്തിന് 34% സാധ്യത കുറവാണെന്ന് വിദഗ്ദ്ധർ കണ്ടെത്തിയിരിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണം ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, രോഗപ്രതിരോധ ശേഷി വർധിപ്പിക്കൂ
രക്തപ്രവാഹത്തിനും തുടർന്നുള്ള ഹൃദയ രോഗങ്ങൾക്കും എതിരായ സംരക്ഷണത്തിന് കൂടുതൽ വെെറ്റമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രധാനമാണെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണക്രമം, പുകയില ഉപയോഗം, മദ്യപാനം എന്നിവ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുന്ന ചില അപകട ഘടകങ്ങളാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന രക്തത്തിലെ ഗ്ലൂക്കോസ്, വർദ്ധിച്ച രക്തത്തിലെ ലിപിഡുകൾ, പൊണ്ണത്തടി എന്നിവയും ഹൃദ്രോഗ സാധ്യത കൂട്ടുന്നു. പുകയില ഉപയോഗം നിർത്തുക, ഭക്ഷണത്തിൽ ഉപ്പ് കുറയ്ക്കുക, കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കുക എന്നിവ ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഉയർന്ന രക്തസമ്മർദ്ദം തലച്ചോറിനെ എങ്ങനെയെല്ലാം ബാധിക്കാം
വെെറ്റമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്ന ആളുകൾക്ക് ഹൃദയ ധമനികളിൽ ബ്ലോക്ക് ഉണ്ടാകാനും ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി. മിക്ക ഇലക്കറികളിലും വെെറ്റമിൻ കെ ധാരാളം ഉണ്ടെങ്കിലും കാബേജ്, ബ്രൊക്കോളി മുതലായവയിൽ എല്ലാത്തരം പോഷകങ്ങളും അടങ്ങിയിരിക്കുന്നു. വൈറ്റമിൻ എ, ബി, ഇ, കൂടാതെ മഗ്നീഷ്യം, ഫോളേറ്റ്, അയൺ എന്നിവയും ഇവയിൽ അടങ്ങിയിരിക്കുന്നു. പാലുൽപന്നങ്ങളിലും മുട്ടയിലും വൈറ്റമിൻ കെ ധാരാളമുണ്ട്.