1. Health & Herbs

ആഴ്‌ചയിൽ രണ്ട് ദിവസം മത്സ്യം കഴിച്ചാൽ ഹൃദ്രോഗങ്ങൾ തടയാമെന്ന് പഠനങ്ങൾ

പോഷകങ്ങളുടെ കാര്യത്തിൽ മൽസ്യങ്ങൾ ഏറ്റവും മുന്നിലാണെന്ന് എല്ലാവർക്കുമറിയാം. നമുക്ക് പല രോഗങ്ങളും വരാതിരിക്കാനും മീനുകൾക്ക് സഹായിക്കാൻ കഴിയും. ഇത് വെറുതെ പറയുന്നതല്ല, പഠനങ്ങൾ തെളിയിച്ചുകഴിഞ്ഞ കാര്യമാണിത്. മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ആണ് ഇതിനുള്ള പ്രധാന കാരണം.

Meera Sandeep
Studies show that eating fish two days a week can prevent heart disease
Studies show that eating fish two days a week can prevent heart disease

പോഷകങ്ങളുടെ കാര്യത്തിൽ മൽസ്യങ്ങൾ ഏറ്റവും മുന്നിലാണെന്ന് എല്ലാവർക്കുമറിയാം.  നമുക്ക് പല  രോഗങ്ങളും വരാതിരിക്കാനും മീനുകൾക്ക് സഹായിക്കാൻ കഴിയും. ഇത് വെറുതെ പറയുന്നതല്ല, പഠനങ്ങൾ തെളിയിച്ചുകഴിഞ്ഞ കാര്യമാണിത്. മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ആണ് ഇതിനുള്ള പ്രധാന കാരണം. 

ബന്ധപ്പെട്ട വാർത്തകൾ: മത്തി,അയില തുടങ്ങിയ മത്സ്യങ്ങൾ കഴിക്കാം ഹൃദ്രോഗസാധ്യത കുറയ്ക്കാം

കൂടുതൽ അപകട സാധ്യതയുള്ള ഹൃദയത്തെയും രക്തധമനികളെയും സംബന്ധിച്ച അസുഖങ്ങൾ (കാർഡിയോ വസ്‌കുലർ ഡിസീസ്, സിവിഡി) തടയാൻ ആഴ്‌ചയിൽ രണ്ട് തവണ എണ്ണമയമുള്ള മത്സ്യങ്ങൾ കഴിക്കുന്നത് സഹായിക്കുമെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. കൂടാതെ, ഒമേഗ -3 ഫാറ്റി ആസിഡ് ആണ് ഏറ്റവും പ്രധാനമായ ഘടകമെന്ന് പഠനം സൂചിപ്പിക്കുന്നു. ഇത് ഹൃദയാഘാതം, സ്‌ട്രോക്ക് പോലുള്ള പ്രധാന സിവിഡിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: എള്ളെണ്ണ ഹൃദയ പേശികള്‍ക്ക് ബലം നല്കുന്നു

ഹൃദയ സംബന്ധമായ അസുഖം ഉള്ളവരിൽ മത്സ്യം കഴിക്കുന്നത് കാര്യമായ ഗുണം ചെയ്യും.  നാല് പഠനങ്ങളിലായി 1,92,000 ആളുകളെ (അതിൽ സിവിഡിയുമായി ബന്ധപ്പെട്ട് 52,000 പേരും ഉൾപ്പെടുന്നു) ടീം ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 25 വർഷമായി പി എച്ച് ആർ ഐ നടത്തിയ നിരവധി പഠനങ്ങളിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഈ വിശകലനം. അതേസമയം, ഹൃദയ സംബന്ധമായ രോഗങ്ങൾ ഇല്ലാത്തവരിൽ മീൻ കഴിക്കുന്നതിലൂടെ പ്രത്യേകിച്ച് ഗുണങ്ങൾ ഇല്ലെന്ന് ഒരു സംഘം അഭിപ്രായപ്പെട്ടു. ഒമേഗ-3 അടങ്ങിയ മത്സ്യം കഴിക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറഞ്ഞ ആളുകൾക്ക് സിവിഡിയിൽ നിന്ന് മിതമായ സംരക്ഷണം നേടാൻ ആയേക്കുമെന്നും ഗവേഷകർ പറയുന്നു. എങ്കിലും ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്കാണ് ഒമേഗ-3 അടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നതിലൂടെ കൂടുതൽ ഗുണം ചെയ്യുന്നത്.

ഈ പഠനങ്ങളിലൂടെ നമുക്ക് മനസ്സിലാകുന്നത് ഹൃദയ സംബന്ധമായ രോഗമുള്ളവർക്ക് എണ്ണമയമുള്ള മത്സ്യങ്ങൾ കഴിച്ചാൽ കാര്യമായ ഗുണങ്ങൾ ഉണ്ടാകുമെന്നാണ്.  ദിവസേന പലതരം മത്സ്യങ്ങൾ കഴിക്കുന്നതിന് പകരം ആഴ്‌ചയിൽ രണ്ട് ദിവസമെങ്കിലും എണ്ണമയമുള്ള, ഒമേഗ -3 അടങ്ങിയിരിക്കുന്ന മത്സ്യങ്ങൾ കഴിക്കാനാണ്‌ ശുപാർശ ചെയ്യേണ്ടത്.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Studies show that eating fish two days a week can prevent heart disease

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds