Updated on: 26 November, 2022 9:13 PM IST
Study shows that low to moderate stress can improve memory power

ജീവിതത്തിൽ സമ്മർദ്ദം ഒരിക്കലെങ്കിലും അനുഭവിക്കാത്തവർ കുറവായിരിക്കും.  ഇന്നത്തെ നിത്യ  ജീവിതത്തിലുള്ള  ജോലി തിരക്കും വീട്ടിലെ കാര്യങ്ങളും ജീവിതരീതിയുമൊക്കെ സമ്മർദത്തിന് കാരണമാകുന്നവയാണ്.   അമിതമായ സമ്മർദ്ദം, സ്ട്രോക്ക്, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: ഈ ഭക്ഷണത്തിലൂടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാം

എന്നാൽ പുതിയ പഠനം അനുസരിച്ച്,  കുറഞ്ഞ തോതിലുള്ള സമ്മർദ്ദം ആരോഗ്യത്തിന് നല്ലതാണെന്നാണ്.  ഇത് തലച്ചോറിൻറെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു.  ചെറിയ രീതിയിലുള്ള സമ്മർദ്ദം ഓർമ്മശക്തിയെ മെച്ചപ്പെടുത്താൻ സഹായിക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു.  ഫോൺനമ്പർ ഓർത്തുവെക്കാനും,   പ്രത്യേകം സ്ഥലങ്ങളോ പേരുകളോ ഓർത്തെടുക്കാനും അതുപോലെ ഓർമ്മശക്തി സംബന്ധിച്ച പ്രവർത്തനങ്ങളെ എളുപ്പവുമാക്കുന്നു.

സമ്മർദ്ദം ചെറിയ തോതിൽ എടുത്താൽ മാത്രമാണ് ആരോഗ്യത്തിന് ഗുണമെന്ന് വിദഗ്ദ്ധർ പ്രത്യേക മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ  സമ്മർദം അമിതമാവുകയോ അത് സ്ഥിരമാവുകയോ ചെയ്താൽ  തീരുമാനങ്ങൾ സ്വയം നടപ്പിലാക്കുന്നതിൽ ആശയക്കുഴപ്പം, വൈകാരിക നിയന്ത്രണം ഇല്ലായ്മ, മൈഗ്രേൻ, തലവേദന, ഉയർന്ന രക്തസമ്മർദം തുടങ്ങിയവയൊക്കെ പ്രതീക്ഷിക്കാവുന്നതാണ്.  ഇതെല്ലാം നമ്മുക്ക് അറിയുന്ന വസ്‌തുതകളാണ്.   കുറഞ്ഞ തോതിലുള്ള സമ്മർദ്ദം ശരീരത്തെ സ്വാധീനിക്കുന്നത് എങ്ങനെയെന്നത് സംബന്ധിച്ച് കുറഞ്ഞ വിവരങ്ങളേ ഉള്ളുവെന്നും അതു വ്യക്തമാക്കുകയാണ് പഠനത്തിലൂടെ ഉദ്ദേശിച്ചതെന്നും ഗവേഷകർ പറയുന്നു.

ചെറിയ സമ്മർദ്ദമെടുക്കന്നതിൻറെ മറ്റൊരു നേട്ടം ഇവർക്ക് ഭാവിയിൽ കടുത്ത സമ്മർദം വന്നാൽ നേരി‍ടാൻ പ്രാപ്തരായിരിക്കുമെന്നതാണ്.  നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ, ഹ്യൂമൻ കണക്ടം പ്രൊജക്റ്റിൽ നിന്നുള്ള ഡാറ്റയാണ് പഠനത്തിനായി ഉപയോഗിച്ചത്.  ആയിരത്തോളം പേരുടെ എംആർഐ സ്കാൻ പരിശോധിച്ച ഗവേഷകർക്ക്, മിതമായ തോതിൽ സമ്മർദം നേരിട്ടവരുടെ തലച്ചോറിന്റെ വർ‌ക്കിങ് മെമ്മറി ഉൾപ്പെടുന്ന ഭാഗം സജീവമായി പ്രവർത്തിച്ചതായി കണ്ടെത്തി. എന്നാൽ അമിത സമ്മർദം നേരിട്ട വിഭാഗത്തിന്റെ ഈ ഭാഗത്തെ പ്രവർത്തനം കുറവായിരുന്നെന്നും കണ്ടെത്തി. സമ്മർദങ്ങൾ നിറഞ്ഞ സന്ദർഭങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും വർക്കിങ് മെമ്മറി പരിശോധിക്കും വിധത്തിലുള്ള ചോദ്യങ്ങൾക്കും ശേഷമാണ് പഠനത്തിൽ പങ്കെടുത്തവരുടെ എംആർഐ പരിശോധിച്ചത്.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Study shows that low to moderate stress can improve memory power
Published on: 26 November 2022, 08:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now