Updated on: 20 January, 2021 10:00 AM IST
ഈ രോഗത്തെ ഭേദമാക്കാനുള്ള നിരവധി മൂലികകള്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ദാഭിപ്രായം.

പച്ചത്തക്കാളി ഉപയോഗിച്ച് വെരിക്കോസ് വെയിന്‍ പ്രശ്‌നം ഫലപ്രദമായി പരിഹരിക്കാനാകും എന്നാണ് പുതിയ കണ്ടെത്തല്‍. ഈ രോഗത്തെ ഭേദമാക്കാനുള്ള നിരവധി മൂലികകള്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ദാഭിപ്രായം.

വെരിക്കോസ് വെയിന്റെ ഭാഗമായുണ്ടാകുന്ന വേദനയകറ്റാന്‍ തക്കാളിയില്‍ അടങ്ങിയിരിക്കുന്ന അസെറ്റൈല്‍സാലിസിലിക് ആസിഡിന് സാധിക്കും. ഒപ്പം രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന ആന്റികോഗുലന്റ് ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളുടെ ഭിത്തികളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഫ്‌ലാവ്‌നോയിഡുകളും തക്കാളിയിലുണ്ട്.

വെരിക്കോസ് വെയിനിന് പച്ചത്തക്കാളി ഉപയോഗിക്കുന്ന വിധം

രണ്ടോ മൂന്നോ തക്കാളികള്‍ വൃത്താകൃതിയില്‍ അരിയുക. വെരിക്കോസ് വെയിനിന്റെ ചുരുളുകള്‍ കാണുന്നിടത്ത് ഈ തക്കാളി കഷ്ണങ്ങള്‍ വെച്ച് ഒരു ബാന്‍ഡേജ് ഉപയോഗിച്ച് കെട്ടിവെക്കുക. ചര്‍മ്മത്തില്‍ തരിപ്പ് അനുഭവപ്പെടുന്നത് വരെ ബാന്‍ഡേജ് അഴിക്കരുത്.

തരിപ്പ് കൂടിയ അളവിലാവുമ്പോള്‍ തക്കാളി കഷ്ണങ്ങള്‍ കെട്ടഴിച്ച് മാറ്റാം. അതിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് ആ ഭാഗം കഴുകുക.

ദിവസത്തില്‍ അഞ്ച് തവണ ഈ രീതി ആവര്‍ത്തിക്കുക. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തന്നെ പച്ചത്തക്കാളി ഉപയോഗിച്ചുകൊണ്ടുള്ള വെരിക്കോസ് വെയിന്‍ ചികിത്സയ്ക്ക് ഫലം കണാം.

ഞരമ്പ് ചുരുണ്ടുകൂടിയ അടയാളങ്ങള്‍ ചര്‍മ്മത്തില്‍ നിന്നും മാറിയിട്ടുണ്ടാകും. അതുപോലെ തന്നെ വെരിക്കോസ് വെയിനിന്റെ വേദനയുള്‍പ്പടേയുള്ള മറ്റ് ലക്ഷണങ്ങളും ഇല്ലാതാവും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സ്വപ്‌നം കണ്ട ജീവിതം നയിക്കാനായി ഉയരം കൂട്ടൂന്ന ശസ്ത്രക്രിയ ചെയ്ത് അൽഫോൻസോ

English Summary: Suffering from varicose veins? Give it a try
Published on: 19 January 2021, 10:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now