1. Health & Herbs

മൾബറി കഴിച്ചാലുള്ള ഗുണങ്ങൾ 

ആപ്പിളും ഓറഞ്ചും മുന്തിരിയും എല്ലാം വിലകൊടുത്ത് വാങ്ങുന്ന നാം നാട്ടുപഴങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു. അവ നൽകുന്ന ആരോഗ്യ ഗുണങ്ങളെ പലപ്പോഴും അറിയാതെ പോകുന്നു.

KJ Staff
ആപ്പിളും ഓറഞ്ചും മുന്തിരിയും എല്ലാം വിലകൊടുത്ത് വാങ്ങുന്ന നാം നാട്ടുപഴങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു. അവ നൽകുന്ന ആരോഗ്യ ഗുണങ്ങളെ പലപ്പോഴും അറിയാതെ പോകുന്നു.

ഇത്തിരിപ്പോന്ന മൾബറിപ്പഴത്തിന്റെ കാര്യത്തിലേക്കു തന്നെയാണ് വരുന്നത്. ഈ കുഞ്ഞൻപഴം എത്രമാത്രം ആരോഗ്യകരം ആണെന്ന് പലർക്കും അറിയില്ല. അറിഞ്ഞാൽ ഒരു മൾബറി ചെടി നട്ടുപിടിപ്പിക്കാനും നിങ്ങൾ മറക്കില്ല. അത്രയ്ക്കുണ്ട് ഈ ബെറി പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ.     

പ്രമേഹ രോഗികൾക്ക് പോലും കഴിക്കാവുന്ന മൾബറി അകാല വാർധക്യം തടയും.പഴുത്തു തുടങ്ങുമ്പോൾ ചുവപ്പും നന്നായി പഴുക്കുമ്പോൾ കറുപ്പും നിറമാണ് മൾബറിക്ക്. ജീവകങ്ങൾ, ധാതുക്കൾ നിരോക്സീകാരികൾ, ഫ്ലേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവയുടെ സാന്നിധ്യം വളരെ ഗുണം ചെയ്യും.

മൾബറിയിൽ അടങ്ങിയ പോഷകങ്ങളേതൊക്കെ എന്നു നോക്കാം. 43 കിലോ കാലറി ഊർജ്ജം അടങ്ങിയ മൾബറി പഴത്തിൽ 9.8 ഗ്രാം അന്നജം, 1.44ഗ്രാം പ്രോട്ടീൻ‌, 0.39 ഗ്രാം  കൊഴുപ്പ്, 1.7 ഗ്രാം ഡയറ്ററി ഫൈബർ ഇവയുണ്ട്. ജീവകങ്ങളായ ഫോളേറ്റുകൾ, നിയാസിൻ, പാന്റോതെനിക് ആസിഡ്, ജീവകം എ, സി, ഇ, കെ എന്നിവയും മൾബറി പഴത്തിലുണ്ട്. 10 മില്ലിഗ്രാം സോഡിയവും 194 ഗ്രാം സോഡിയവും കൂടാതെ കാൽസ്യം, കോപ്പര്‍ ഇരുമ്പ്, മഗ്നീഷ്യം, സെലെനിയം, സിങ്ക് എന്നീ ധാതുക്കളും, ഫൈറ്റോ ന്യൂട്രിയന്റുകളായ ബീറ്റോ കരോട്ടിൻ, ല്യൂട്ടിൻ, സിസാന്തിൻ എന്നിവയും മൾബറി പഴത്തിലുണ്ട്. കൊളസ്ട്രോൾ ഒട്ടും അടങ്ങിയിട്ടില്ലാത്ത പഴമാണിത്.

മൾബറി പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ:


* ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു

പതിവായി മിതമായ അളവിൽ മൾബറി പഴം കഴിക്കുന്നത് വയറിന് വളരെ നല്ലതാണ്. ഇത് ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്തുന്നു. മൾബറിയിലടങ്ങിയ ഭക്ഷ്യ നാരുകൾ  ആണിതിനു പിന്നിൽ.ഒരു തവണ മള്‍ബറി കഴിക്കുമ്പോൾ തന്നെ ദിവസവും ആവശ്യമുള്ള ഭക്ഷ്യനാരുകളുടെ പത്തു ശതമാനം ലഭിക്കുന്നു. മലബന്ധം അകറ്റുന്നു. കൂടാതെ ഈ ഭക്ഷ്യ നാരുകൾ കൊളസ്ട്രോൾ നില നിയന്ത്രിക്കുകയും അങ്ങനെ ഹൃദയാരോഗ്യം ഏകുകയും ചെയ്യുന്നു.

* രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

 മൾബറി പഴത്തിന്റെ പ്രധാന ഗുണങ്ങളിലൊന്ന് അരുണരക്താണുക്കളുടെ നിർമാണം വർധിപ്പിക്കാനുള്ള കഴിവാണ്. ഓരോ കോശങ്ങളിലേക്കും കലകളിലേക്കും ഓക്സിജനെ വഹിക്കുന്നതാണ് അരുണ രക്താണുക്കൾ. ആയതിനാൽ ആരോഗ്യത്തിന് അവ വളരെ പ്രാധാനമാണ്. ഇത് എല്ലാ പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുകയും ഉപാപചയം വർധിപ്പിക്കുകയും ചെയ്യും.
മൾബറിയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം കൂട്ടാനും വിളർച്ച തടയാനും ഫലപ്രദം. ക്ഷീണം, തളർച്ച, വിളറിയ ചർമം, ക്രമരഹിതമായ ഹൃദയമിടിപ്പ് ഇവയെല്ലാം വിളർച്ചയുടെ ലക്ഷണങ്ങളാണ്. മള്‍ബറി മിതമായി കഴിച്ചാൽ ഇതിന് പരിഹാരമായി.

* ഹൃദയാരോഗ്യം

മൾബറിയിൽ റെസ്‌വെറാട്രോൾ എന്ന ഫ്ലെവനോയ്ഡ് അടങ്ങിയിട്ടുണ്ട് ഇത് ഹൃദയാരോഗ്യമേകുന്നു. റെസ്‌വെറാട്രോൾ ശരീരത്തിലെ  നൈട്രിക് ഓക്സൈഡിന്റെ നിർമാണം കൂട്ടുന്നു. ഇത് രക്തക്കുഴലുകളെ വിശ്രാന്തമാക്കുന്നു. കൂടാതെ രക്തം കട്ടപിടിക്കുന്നതിനെ തടയുന്നു. അങ്ങനെ ഹൃദയാഘാതം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.കൂടാതെ മള്‍ബറിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ ഉണ്ട്. ഇവ ഫ്രീറാഡിക്കലുകളോട് പൊരുതി ഓക്സീകരണ നാശം തടയുന്നു. കൂടാതെ മൾബറിയിലെ ഡയറ്ററി ഫൈബർ, കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ച് ഹൃദയാരോഗ്യമേകുന്നു.

* കണ്ണിന്റെ ആരോഗ്യത്തിന്

മൾബറിയില്‍ ജീവകം എ ധാരാളം ഉണ്ട്. ഇത് കണ്ണിനെ ആരോഗ്യമുള്ളതാക്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു കൂടാതെ മൾബറിയിലടങ്ങിയ കരോട്ടിനോയ്ഡ് ആയ സിസാന്തിനും നേത്രാരോഗ്യത്തിന് ഉത്തമം. ഇത് കണ്ണിലെ ഓക്സീകരണ സമ്മർദം കുറയ്ക്കുന്നതോടൊപ്പം, പ്രായമാകുമ്പോഴുണ്ടാകുന്ന പേശികളുടെ നാശവും തിമിരവും തടയുന്നു. പതിവായി മൾബറി കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

* രോഗപ്രതിരോധശക്തിക്ക്

മൾബറിയിൽ ജീവകം സി ധാരാളം ഉണ്ട്. ഇത് ഫ്രീ റാഡിക്കലുകളോട് പൊരുതുന്നു. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. ബാക്ടീരിയ, വൈറസുകൾ രോഗാണുക്കൾ ഇവയെ എല്ലാം തടയുന്നു.

* എല്ലുകളുടെ ആരോഗ്യം

മൾബറിയിലെ ജീവകം കെ, കാൽസ്യം, ഇവയാണ് എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നത്. കൂടാതെ ചെറിയ അളവിൽ ഫോസ്ഫറസ്, മഗ്നീഷ്യം ഇവയും ഉണ്ട്. ഇവയും എല്ലുകളെ ശക്തമാക്കുന്നു. എല്ലുകൾക്ക് ശക്തിയേകുക വഴി ഓസ്റ്റിയോപോറോസിസ്, പ്രായമാകുമ്പോള്‍ എല്ലുകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. കേടുപറ്റിയ എല്ലുകളെ വേഗം സുഖപ്പെടുത്താനും മൾബറി സഹായിക്കുന്നു.

* അകാല വാർധക്യം തടയുന്നു

 ആന്റിഓക്സിഡന്റുകളായ ജീവകം എ , ജീവകം സി, ജീവകം ഇ ഇവയുടെ കലവറയാണ് മൾബറിപ്പഴം. കൂടാതെ ഫൈറ്റോന്യൂട്രിയന്റുകളും ഫ്ലേവനോയ്ഡുകളും കരോട്ടിനോയ്ഡുകളും ഇവയിലുണ്ട്. ഈ സംയുക്തങ്ങളെല്ലാം നമ്മളെ ആരോഗ്യവും സൗന്ദര്യവും ഉള്ളവരാക്കുന്നു.ഈ നിരോക്സീകാരികളെല്ലാം ശരീരത്തിലെ ഫ്രീറാഡിക്കലുകളോട് പൊരുതി ഓക്സീകരണ നാശം തടയുന്നു. ഇത് വിവിധ തരം അർബുദം വരാനുള്ള സാധ്യതയെ കുറയ്ക്കുന്നതോടൊപ്പം അകാല വാർധക്യം തടയുന്നു.ദിവസവും മൾബറി കഴിക്കുന്നത് നമ്മുടെ ചർമത്തെ മൃദുവാക്കുന്നു. ചുളിവുകൾ, കറുത്ത പാടുകൾ ഇവയൊന്നും വരാതെ തടയുന്നതോടൊപ്പം തലമുടിക്കും നീളമേകുന്നു.

* പ്രമേഹത്തിന്
മൾബറി പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. മൾബറിയിലടങ്ങിയ ഫ്ലവനോയ്ഡുകൾ പ്രമേഹ രോഗികളിൽ രക്തത്തിന്റെ അളവ് പെട്ടെന്ന് കൂട്ടുകയും കുറയുകയും ചെയ്യുന്നതു തടയുന്നു .അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.

 * കൊളസ്ട്രോൾ കുറയ്ക്കുന്നു

മൾബറി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കും മൾബറിയിലെ ഭക്ഷ്യനാരുകളാണ് ഇതിനു പിന്നിൽ.

* മുറിവുണക്കും

മൾബറിയിലടങ്ങിയ ജീവകം സി ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്. ഇത് മുറിവ് വേഗത്തിലുണക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും.

* ജലദോഷം, പനി, ഇവ തടയും

 പനി, ജലദോഷം, ചുമ ഇവയെല്ലാം വരാതെ തടയാൻ മള്‍ബറി പതിവായി കഴിച്ചാൽ മതി. മൾബറിയിലെ ജീവകം സി യും ഫ്ലേവനോയ്ഡുകളും രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തും. ഉദരസംബന്ധമായ രോഗങ്ങളിൽ നിന്ന് ആശ്വാസമേകാനും മൾബറി സഹായിക്കും.

mulberry

* തലച്ചോറിന്റെ ആരോഗ്യത്തിന്

 മൾബറിയിലടങ്ങിയ ജീവകങ്ങളും ധാതുക്കളും തലച്ചോറിനെ ആരോഗ്യത്തോടെ നിലനിർത്തുന്നു. മൾബറിയിലെ ജീവകം ഇ നാഡീവ്യവസ്ഥയെ ഓക്സീകരണ സമ്മർദത്തിൽ നിന്നും തടയുന്നു. ഇത് അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു.നാഡികളെ ശാന്തമാക്കുന്നു. മൾബറിയിലടങ്ങിയ അമിനോ ആസിഡ് ആയ എൽ–തിയനൈൻ ആണിതിനു പിന്നിൽ.

* ശരീരഭാരം കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ പതിവായി മൾബറി കഴിച്ചാൽ മതി. മൾബറിയിൽ കാലറി വളരെ കുറവാണ്. ഒരു കപ്പ് മൾബറി കഴിച്ചാൽ 60 കാലറി ഊർജ്ജം മാത്രമേ ലഭിക്കൂ.മൾബറിയിലെ ഭക്ഷ്യനാരുകള്‍ വയറ് നിറഞ്ഞതായി തോന്നലുണ്ടാക്കും. കുറെ സമയത്തേക്ക് വിശപ്പ് നിയന്ത്രിക്കാനും വീണ്ടും വീണ്ടും കഴിക്കണം എന്ന തോന്നലുണ്ടാക്കാനും ഇത് സഹായിക്കും.അമിതമായി കഴിക്കുന്നതു പൊണ്ണത്തടിക്കു കാരണമാകും. അമിതമായി കഴിക്കുന്നതു തടയുമ്പോൾ പൊണ്ണത്തടിയും ഉണ്ടാകില്ല. ഡയറ്ററി ഫൈബറിനോടൊപ്പം മൾബറിയില്‍ ജലാംശവും ധാരാളം ഉണ്ട്. ഇത് ശരീരഭാരം കൂടാതെ തടയും.
English Summary: benefits of mulberry

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds