അസ്ഥികളെ പൊതിഞ്ഞു സംരക്ഷിക്കുന്ന കുഷ്യൻ പോലെ പ്രവർത്തിക്കുന്ന തരുണാസ്ഥിയ്ക്ക് (Cartilage) കേടുപാടുകൾ സംഭവിക്കുന്ന അവസ്ഥയാണിത്. ഇതിൻറെ ഫലമായി അസ്ഥികൾ തമ്മിൽ ഉരസുന്ന അവസ്ഥ ഉണ്ടാകുന്നു. ഇങ്ങനെ ഉരസുന്നത് വേദനയ്ക്ക് കാരണമാകും. മനുഷ്യ ശരീരത്തിലെ ഏത് സന്ധിയിലും ഈ അവസ്ഥ ഉണ്ടാകാം. എങ്കിലും സാധാരണയായി കാൽമുട്ടുകൾ, ഇടുപ്പ്, വിരൽ, കൈകൾ, തോളുകൾ, നട്ടെല്ല്, കഴുത്ത്, താഴത്തെ പുറം, എന്നിവിടങ്ങളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. വേദന കൂടുകയും രോഗിയുടെ അവസ്ഥ കാലക്രമേണ വഷളാവുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: അസ്ഥികളുടെ ആരോഗ്യം നിലനിർത്താൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി
ഓസ്റ്റിയോ ആർത്രൈറ്റിസ് അല്ലെങ്കിൽ സന്ധിവാതം സാധാരണയായി കാണപ്പെടുന്നത് പ്രായമേറിയവരിൽ ആണെങ്കിലും ഇപ്പോൾ ചെറു പ്രായക്കാരിലും ഇത് സാധാരണമായിരിക്കുന്നു. പരിക്കുകൾ മൂലം തരുണാസ്ഥികൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് മൂലവും ഈ അവസ്ഥയിലേക്ക് എത്തിച്ചേരാം. ലിഗമെന്റിന് പരിക്കുകൾ പറ്റുകയോ അസ്ഥികൾക്ക് സ്ഥാനഭ്രംശം സംഭവിക്കുകയോ ചെയ്താൽ ഓസ്റ്റിയോ ആർത്രൈറ്റിസ് വരാം. പൊണ്ണത്തടിയും ഓസ്റ്റിയോ ആർത്രൈറ്റിസ് സാധ്യത വർദ്ധിപ്പിക്കുന്നു.
പാരമ്പര്യമായും ഈ രോഗം വരാമെന്നു ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ത്രീകളിൽ ആർത്തവവിരാമത്തിന് ശേഷം ഓസ്റ്റിയോ ആർത്രൈറ്റിസ് വരാം. പ്രമേഹം പോലെ നിങ്ങളുടെ സന്ധിയെ ബാധിക്കുന്ന ഏതെങ്കിലും ആരോഗ്യാവസ്ഥ കാരണവും ഓസ്റ്റിയോ ആർത്രൈറ്റിസ് പിടിപെടാം. ലോകത്തെ പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നായി മാറിയിക്കുന്നു ഇന്നിത്. ഓസ്റ്റിയോ ആർത്രൈറ്റിസ് കടുത്ത വേദനയ്ക്കും വൈകല്യത്തിനും വരെ കാരണമാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കൈകളിൽ തരിപ്പും മരവിപ്പും അനുഭവപ്പെടാറുണ്ടോ?
ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ ലക്ഷണങ്ങൾ
* ജോലി ചെയ്യുമ്പോൾ സന്ധികളിൽ ഉണ്ടാകുന്ന വേദന
* സന്ധികൾക്ക് ചുറ്റും വീക്കം
* ജോയിന്റുകൾ ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥ
* സന്ധികളിൽ കാഠിന്യം അനുഭവപ്പെടുന്നത്
* സന്ധികളിൽ മുറുക്കം അനുഭവപ്പെടുന്നത്
* പൊട്ടുന്ന പോലുള്ള ശബ്ദം സന്ധികളിൽ നിന്നും ഉണ്ടാകുന്നത്
* രോഗം ബാധിച്ച സന്ധികൾക്ക് ചുറ്റും മുഴകൾ ഉണ്ടാകുന്നത്.
വേദനയുണ്ടാക്കുന്ന പ്രവൃത്തികള്‍ ഒഴിവാക്കണം മുട്ടുകള്‍ നിവര്‍ത്തിവച്ച് നീണ്ട് നിവര്‍ന്ന് കിടക്കണം. രാവിലെ എഴുന്നേറ്റയുടന്‍ ലളിതമായ സ്ട്രച്ചിങ് വ്യായാമങ്ങള്‍ ചെയ്യുക. രോഗലക്ഷണങ്ങൾ കണ്ടാലുടൻ വിദഗ്ധ ഡോക്ടറെ സമീപിച്ചു രോഗനിർണ്ണയം നടത്തുന്നത് പ്രധാനമാണ്. നേരത്തെ തന്നെ തിരിച്ചറിഞ്ഞു ചികിത്സ നേടിയാൽ രോഗം മൂർച്ഛിക്കുന്നത് ഒഴിവാക്കുകയും, വൈകല്യങ്ങളെ തടയുകയും ചെയ്യാം.
പരിഹാരങ്ങൾ
ഈ അസുഖം സുഖപ്പെടുത്താനാവില്ല. രോഗം മൂർച്ഛിക്കുന്നത് തടയാൻ ചില പ്രത്യേക തരം വ്യായാമം കൊണ്ട് സാദ്ധ്യമാണ്. പേശികളും സന്ധികളും ബലപ്പെടുത്താനുള്ള ചികിത്സ സഹായകരമാണ്. വേദനയ്ക്കുള്ള മരുന്നുകൾ സാധാരണഗതിയിൽ ആവശ്യമായി വരാറുണ്ട്. എങ്കിലും വേദനസംഹാരികൾ താൽകാലിക ആശ്വാസം മാത്രമേ നൽകൂ എന്ന് മാത്രമല്ല മറ്റു ശരീര അവയവങ്ങൾക്ക് ഹാനികരം സംഭവിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നത് രോഗലക്ഷണങ്ങൾക്ക് ശമനമുണ്ടാക്കും. തുടർച്ചയായ വേദനയുള്ള തരത്തിൽ രോഗം മൂർച്ഛിച്ചവർക്ക് ശസ്ത്രക്രിയ വേണ്ടിവന്നേയ്ക്കാം. സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പലർക്കും ഫലപ്രദമാണ്.