1. Health & Herbs

കൈകളിൽ തരിപ്പും മരവിപ്പും അനുഭവപ്പെടാറുണ്ടോ?

നമ്മുടെ ആരോഗ്യ പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കൈകളില്‍ അനുഭവപ്പെടുന്ന തരിപ്പ്. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് ഇത് കൂടുതല്‍ കാണാം. കൈകളിലെ പെരിപ്പും തരിപ്പും എന്നു പറയാം. ഇത് നാം പൊതുവേ അവഗണിയ്ക്കുന്ന ഒരു പ്രശ്‌നമാണ്. ഇത് ആദ്യം അല്‍പമാത്രമേ വരുന്നുള്ളൂവെങ്കിലും പിന്നീട് സ്ഥിര പ്രശ്‌നമാകാം. ജോലികള്‍ ചെയ്യുന്നതിനും എഴുതുന്നതിനുമെല്ലാം ബുദ്ധിമുട്ടു വരുന്ന ഒന്നാണിത്.

Meera Sandeep
കൈകളിലെ പെരിപ്പും തരിപ്പും
കൈകളിലെ പെരിപ്പും തരിപ്പും

നമ്മുടെ ആരോഗ്യ പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കൈകളില്‍ അനുഭവപ്പെടുന്ന തരിപ്പ്. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് ഇത് കൂടുതല്‍ കാണാം. കൈകളിലെ പെരിപ്പും തരിപ്പും എന്നു പറയാം. ഇത് നാം പൊതുവേ അവഗണിയ്ക്കുന്ന ഒരു പ്രശ്‌നമാണ്. 

ഇത് ആദ്യം അല്‍പമാത്രമേ വരുന്നുള്ളൂവെങ്കിലും പിന്നീട് സ്ഥിര പ്രശ്‌നമാകാം. ജോലികള്‍ ചെയ്യുന്നതിനും എഴുതുന്നതിനുമെല്ലാം ബുദ്ധിമുട്ടു വരുന്ന ഒന്നാണിത്. കഴുത്തിൽ നിന്ന് തോളിലേക്കും വിരലുകളിലേക്കും ബന്ധിപ്പിയ്ക്കുന്ന ഒരു മീഡിയന്‍ നാഡിയുണ്ട്. വിരലുകളിലെ സംവേദന ക്ഷമത ഉറപ്പ് വരുത്താനും മീഡിയൻ നാഡി കാരണമാകുന്നു. 

കാർപൽ ടണൽ എന്നറിയപ്പെടുന്ന ചെറിയ കാർപൽ അസ്ഥികൾ കൊണ്ട് നിർമ്മിച്ച ഇടുങ്ങിയ പാതയിലൂടെയാണ് മീഡിയന്‍ നാഡി കടന്നുപോകുന്നത്. എന്നാല്‍ നീര്‍വീക്കം കാരണം ഈ ഭാഗം ഇടുങ്ങുന്നതിനാല്‍ മീഡിയന്‍ നാഡി ഇവയ്ക്കിടയില്‍ ചുരുങ്ങി പോകുന്നു. ഇത് വേദനയ്ക്കും കയ്യിൽ മരവിപ്പിനും കാരണമാകും, ഇതിനെ കാർപൽ ടണൽ സിൻഡ്രോം എന്ന് വിളിക്കുന്നു.

ഇതിന് കാരണങ്ങള്‍ പലതുണ്ട്

കൈകള്‍ക്ക് തുടരെ ജോലി ചെയ്യേണ്ടി വരിക, അതായത് ടൈപ്പ് ചെയ്യുക പോലെയുളള ജോലികള്‍ ചെയ്യുന്നത് ഇതിന് കാരണമാണ്. ഇതിനു വേറൊരു കാരണം അമിത വണ്ണമാണ്. മറ്റൊരു കാരണം ഹൈപ്പോതൈറോയ്ഡാണ്. ഈ പ്രശ്‌നമെങ്കില്‍ കാര്‍പെല്‍ ടണല്‍ സിന്‍ഡ്രോം എന്ന ഈ അവസ്ഥ കാണും. സ്ത്രീകളില്‍ ഗര്‍ഭാവസ്ഥയിലും ഇതു കാണപ്പെടാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് കാരണമാകുന്നത്. പ്രമേഹവുമായി ബന്ധപ്പെട്ടും വാത സംബന്ധമായ പ്രശ്‌നങ്ങളും ഇതിന് കാരണമാകുന്നു.

ഈ തരിപ്പ്

നമ്മുടെ ദിനചര്യകളെ ഈ തരിപ്പ് ബാധിയ്ക്കുമ്പോഴാണ് നാം ഇത് മനസിലാക്കുക. ആദ്യം കൈത്തല ഭാഗത്തു തുടങ്ങി പിന്നീട് കൈകളുടെ മുകള്‍ ഭാഗത്തേയ്ക്കു വ്യാപിയ്ക്കുന്നു. തരിപ്പും കഴപ്പുമെല്ലാം അനുഭവപ്പെടും. ആ അസുഖത്തെ പരിശോധനകളുടെ അടിസ്ഥാനത്തില്‍ മൂന്നു തരമായി തരം തിരിയ്ക്കാം. മൈല്‍ഡ് അഥവാ കുറഞ്ഞ തോത്, മീഡിയം ഇടത്തരം, സിവിയര്‍ അതായത് കൂടുതല്‍ എ്‌നതാണ് ഇത്. ജീവിത ശൈലികള്‍ ക്രമപ്പെടുത്തി മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ കാരണമെങ്കില്‍ രോഗങ്ങള്‍ക്ക് ചികിത്സ നേടാം.

കൈകള്‍ക്കുളള സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍

കൈകള്‍ക്കുളള സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ എന്നിവയെല്ലാം കുറവ് പ്രശ്‌നമെങ്കില്‍ ചെയ്യാം. മീഡിയം അവസ്ഥയെങ്കില്‍ മരുന്നുകള്‍ വേണ്ടി വരും. ഇഞ്ചക്ഷനുമുണ്ട്. കൂടിയ അവസ്ഥയില്‍ വന്നാല്‍ നാഡികള്‍ക്ക് തകര്‍ച്ച വരാനുളള സാധ്യത കൂടുതലാണ്. ഈ അവസ്ഥയിലേക്ക് എത്തുന്നതിനു മുന്‍പ് ചെറിയൊരു സര്‍ജറി വേണ്ടി വരും. ഈ സര്‍ജറി വളരെ സിംപിളായ ഒന്നാണ്. കൈകളുടെ ഭാഗം മാത്രം മരവിപ്പിച്ച് ചെയ്യുന്ന നിസാരമായ ഒന്നാണ്.

എന്നാല്‍ വല്ലാതെ കൂടുതലെങ്കില്‍

എന്നാല്‍ വല്ലാതെ കൂടുതലെങ്കില്‍ ഇത് സര്‍ജറി നടത്തിയാലും പൂര്‍ണമായി പരിഹരിയ്ക്കാന്‍ പറ്റാത്ത ഒന്നാകാം. ഇതിനാല്‍ തന്നെ രോഗം കൂടുതലാകുന്നതിനു മുന്‍പ്, അതായത് തുടക്കത്തില്‍ തന്നെ ചികിത്സ തേടുന്നതാണ് നല്ലത്. കാരണം നാഡികള്‍ക്കുണ്ടാകുന്ന തകര്‍ച്ച ക്രമേണ മസിലുകളെ ബാധിയ്ക്കും. മസിലുകളെ ദുര്‍ബലമാക്കും. ഇതിനാല്‍ ഒരു വസ്തുക്കളും എടുക്കാന്‍ പറ്റാത്ത അവസ്ഥയാകും. ബലക്കുറവ് എന്നു പറയാം. 

തുടക്കത്തില്‍ നാം വേണ്ടത്ര ശ്രദ്ധ കൊടുത്താല്‍ പരിഹാരം കാണാം. പ്രത്യേകിച്ചും മൈല്‍ഡ് കണ്ടീഷനെങ്കില്‍ കോള്‍ഡ് കംപ്രസ്, വ്യായാമങ്ങള്‍, കൈകളുടെ കൈത്തണ്ടയ്ക്ക് സപ്പോര്‍ട്ട് നല്‍കുക എന്നിവയിലൂടെ തന്നെ മരുന്നുകളില്ലാതെ തന്നെ ഇത് പരിഹരിയ്ക്കാം.

English Summary: Feeling numb or tingling in the hands?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds