എന്താണ് ഹൈ കൊളെസ്റ്റെറോൾ? ഇത് എങ്ങനെ കൂടുന്നു? കൊളെസ്റ്റെറോൾ കൂടുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്തൊക്കെ?
ഇന്നത്തെ കാലത്ത് പ്രായ വ്യത്യാസമില്ലാതെ പലരുടേയും കൊളെസ്റ്റെറോൾ കൂടാറുണ്ട്. കൊളെസ്റ്റെറോൾ കൂടിയാൽ അത് ഹൃദയത്തിൻറെ ആരോഗ്യത്തെ ബാധിക്കുകയും, ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നുവെന്നെല്ലാം നമുക്കറിയുന്ന കാര്യങ്ങളാണ്. നമ്മുടെ ഹൃദയത്തിൻറെ പ്രവർത്തനത്തെ സഹായിക്കുന്ന കൊളെസ്ട്രോളുകളുമുണ്ട്. അതായത്, കൊളെസ്റ്റെറോൾ രണ്ടുതരത്തിലുണ്ട്; നല്ലതും (HDL ), ചീത്തയും (LDL).
LDL കൊളെസ്റ്റെറോൾ കൂടുന്നതിനെയാണ് നമ്മൾ ഹൈ കൊളെസ്റ്റെറോൾ എന്ന് വിളിക്കുന്നത്. ഇത് കൂടുമ്പോൾ രക്ത ധമനികളിൽ തടസ്സങ്ങൾ ഉണ്ടാകുകയും രക്തപ്രവാഹം എല്ലാ ശരീര ഭാഗങ്ങളിലും എത്തിക്കാൻ പറ്റാതെ പോകുകയും, ക്രമേണ അത് ഹൃദ്രോഗത്തിലേക്ക് വഴി മാറുകയും ചെയ്യുന്നു.
ഇങ്ങനെ കൊളെസ്റ്റെറോൾ നമ്മുടെ ശരീരത്തിൽ കൂടുമ്പോൾ, ശരീരം ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഹൈ കൊളെസ്റ്റെറോൾ ഉള്ളവരിൽ പല രീതിയിലാണ് ഇതിൻറെ ലക്ഷണങ്ങൾ കാണപ്പെടുന്നത്. എന്നാൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് നെഞ്ചുവേദന. ഹൃദയത്തിലേക്ക് ശരിയായ അളവിൽ രക്തം എത്തിക്കപ്പെടാത്തതു കൊണ്ടാണ് ഈ ബുദ്ധിമുട്ട് ഉണ്ടാകുന്നത്. എന്നാൽ നെഞ്ചുവേദന പല അസുഖങ്ങളുടെയും കാരണമായും വരാറുണ്ട്. ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് മൂലവും നെഞ്ചുവേദന വരാറുണ്ട്. ഇതെല്ലാം നമുക്ക് അറിയാൻ സാധിക്കും. എന്നാൽ യാതൊരു കാരണവും ഇല്ലാതെ നെഞ്ചുവേദന ഇടയ്‌ക്കിടെ വരുകയാണെങ്കിൽ വളരെ ശ്രദ്ധിക്കണം.
വേറൊരു ലക്ഷണമാണ് കൈകാലുകളിൽ ഉണ്ടാകുന്ന തടിപ്പും, തരിപ്പും. കൈകളിലോ കാലുകളിലോ ചില സ്ഥലങ്ങളിൽ തടിപ്പുകൾ ഉണ്ടാകുകയും, കൈകാലുകളിൽ മരവിപ്പ് അനുഭവപ്പെടുകയും, ചെയ്യുക. ഇതെല്ലാം മസിലുകളിലേക്ക് ശരിയായ തോതിൽ ഓക്സിജൻ എത്തപ്പെടാത്തതു മൂലമുണ്ടാകുന്നതാണ്. ഇത് ഹൈ കൊളെസ്റ്ററോളിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്.
എന്തു ചെയ്‌താലും മാറാത്ത വായ്‌നാറ്റം ഹൈ കൊളെസ്റ്ററോളിന്റെ മറ്റൊരു ലക്ഷണമാണ്. ലിവറിലുള്ള അമിതമായ കൊളെസ്റ്ററോൾ ദഹിപ്പിക്കാൻ പറ്റാതെ വരുന്ന ഒരു അവസ്ഥയിലാണ് ഇതുണ്ടാകുന്നത്. ഇതുമൂലം വായിലെ ഉമിനീര് കുറയുകയും, വായ്‌നാറ്റം ഉണ്ടാകുകയും ചെയ്യുന്നു.
ഹൈ കൊളെസ്റ്ററോൾ ഉള്ളവർക്ക് കാണുന്ന മറ്റൊരു ലക്ഷണമാണ് ശക്തമായ തലവേദന. അതിൻറെ കൂടെ ക്ഷീണവും തളർച്ചയും. ഇതെല്ലാം മറ്റു അസുഖങ്ങളിലും കാണുന്ന ലക്ഷണങ്ങളാണ്. അതിനാൽ, ഒരു കാരണവും ഇല്ലാതെ ഈ ബുദ്ധിമുട്ടകൾ ഉണ്ടാകുകയാണെങ്കിൽ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്.
ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ, ചൊറിഞ്ഞു തടിക്കുക, എന്നിവയും ഇതിൻറെ ലക്ഷണങ്ങളാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങളിൽ രണ്ടോ മൂന്നോ ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് ഉണ്ടാകുകയാണെങ്കിൽ തീർച്ചയായും ഹൈ കൊളെസ്റ്ററോൾ ചെക്ക്-അപ്പ് ചെയ്യേണ്ടതാണ്.
കൊളസ്ട്രോൾ കൂടിയാല്‍ കുറക്കാൻ ഈ ഡയറ്റ്
എള്ളെണ്ണ ഹൃദയ പേശികള്‍ക്ക് ബലം നല്കുന്നു