1. Health & Herbs

ഭക്ഷണത്തില്‍ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കാൻസർ തടയാം

പാചക എണ്ണയുടെ അളവ് കുറയ്ക്കുക. ഒരാള്‍ക്ക് ഏകദേശം 15 മില്ലിലിറ്റര്‍ എണ്ണ ഒരു ദിവസത്തേക്ക് മതിയാകും. ഡാല്‍ഡയും വനസ്പതിയും നെയ്യും ഒഴിവാക്കുക. വെജിറ്റബിള്‍ എണ്ണകളാണ് ആരോഗ്യത്തിനു നല്ലത് (ഉദാഹരണത്തിന്, സോയാബീന്‍ എണ്ണ, നിലക്കടലയെണ്ണ, കടുകെണ്ണ, ഒലീവ് എണ്ണ തുടങ്ങിയവ)

Meera Sandeep

* പാചക എണ്ണയുടെ അളവ് കുറയ്ക്കുക. ഒരാള്‍ക്ക് ഏകദേശം 15 മില്ലിലിറ്റര്‍ എണ്ണ ഒരു ദിവസത്തേക്ക് മതിയാകും.

* ഡാല്‍ഡയും വനസ്പതിയും നെയ്യും ഒഴിവാക്കുക. വെജിറ്റബിള്‍ എണ്ണകളാണ് ആരോഗ്യത്തിനു നല്ലത് (ഉദാഹരണത്തിന്, സോയാബീന്‍ എണ്ണ, നിലക്കടലയെണ്ണ, കടുകെണ്ണ, ഒലീവ് എണ്ണ തുടങ്ങിയവ)

* എണ്ണയില്‍ മുക്കിപ്പൊരിച്ചതും വറുത്തതുമായ ഭക്ഷണം ഒഴിവാക്കുക. അതുപോലെ കരിച്ചതും പുകച്ചതുമായ ഭക്ഷണവും കഴിക്കരുത്.

* ഭക്ഷണത്തിന് ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും എണ്ണ പുകയുന്ന തരത്തില്‍ കൂടുതല്‍ ചൂടാക്കുന്നതും നല്ലതല്ല. അങ്ങനെ ചെയ്യുമ്പോള്‍ എണ്ണയില്‍ കാന്‍സറുണ്ടാക്കാനിടയുള്ള ഘടകങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്.

* പൂപ്പലുണ്ടായ ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ (ഉദാഹരണത്തിന്, നിലക്കടല, ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍) ഉണ്ടാവുന്ന അഫ്‌ളാടോക്‌സിന്‍ കരളിലെ കാന്‍സറിനു കാരണമായേക്കാം. അതിനാല്‍, പഴകിയതും പൂപ്പല്‍ പിടിച്ചതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കരുത്.

* കീടനാശിനികള്‍ കലരാനിടയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ വൃത്തിയാക്കി കഴുകിയശേഷം പാകം ചെയ്ത് കഴിക്കുക.

* മായം കലര്‍ ഭക്ഷ്യവസ്തുക്കളും കൃത്രിമ നിറവും മധുരവും ചേര്‍ത്ത ഭക്ഷണവും ഒഴിവാക്കുക.

* ചുവന്ന മാംസം (പന്നി, ആട്, പശു, കാള, പോത്ത് എന്നിവയുടെ മാംസം) ഒഴിവാക്കുകയോ ഉപയോഗം കുറയ്ക്കുകയോ ചെയ്യുക. തൊലിമാറ്റിയ കോഴിയിറച്ചി കറിവച്ചുകഴിക്കാം. പക്ഷേ, എണ്ണയില്‍ പൊരിച്ചതും കനലില്‍ ചുട്ടതും ഗ്രില്‍ഡ് ആയതുമായ കോഴിയിറച്ചി ആരോഗ്യത്തിനു നല്ലതല്ല.

* മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കളും കൃത്രിമ നിറവും മധുരവും ചേര്‍ത്ത ഭക്ഷണവും ഒഴിവാക്കുക.

* ചുവന്ന മാംസം (പന്നി, ആട്, പശു, കാള, പോത്ത് എന്നിവയുടെ മാംസം) ഒഴിവാക്കുകയോ ഉപയോഗം കുറയ്ക്കുകയോ ചെയ്യുക. തൊലിമാറ്റിയ കോഴിയിറച്ചി കറിവച്ചുകഴിക്കാം. പക്ഷേ, എണ്ണയില്‍ പൊരിച്ചതും കനലില്‍ ചുട്ടതും ഗ്രില്‍ഡ് ആയതുമായ കോഴിയിറച്ചി ആരോഗ്യത്തിനു നല്ലതല്ല.

* ചൈനീസ് ഭക്ഷണമായ നൂഡില്‍സ്, ഫ്രൈഡ് റൈസ് തുടങ്ങിയവയില്‍ ചേര്‍ക്കുന്ന അജിനോമോട്ടൊയുടെ അളവ് അധികമായാല്‍ ആരോഗ്യത്തിന് അപകടമാണ്.

* ഭക്ഷണത്തില്‍ ഉപ്പുകുറയ്ക്കുക. കേടുവരാതിരിക്കാന്‍ ഉപ്പുചേര്‍ത്ത് സംസ്‌കരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങളും ഒഴിവാക്കുക.

* ടിന്നിലടച്ചതും കേടുവരാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ത്തതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.

English Summary: Paying attention to these things in the diet can prevent cancer

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds