എല്ലാ കാര്യങ്ങളിലും നമ്മൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു ഇലയാണ് വെറ്റില. ജീവകം സി, റൈബോഫ്ലേവിൻ, കരോട്ടിൻ, നിയാസിൻ, കാൽസ്യം തുടങ്ങി ധാരാളം പോഷകാംശങ്ങൾ ഇതിലടങ്ങിയിരിക്കുന്നു. പലപ്പോഴും നിങ്ങൾ കണ്ടിട്ടുണ്ടാവും നിങ്ങളുടെ പഴയ തലമുറ ഭക്ഷണത്തിനുശേഷം വെറ്റില ചവയ്ക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി ദഹനസംബന്ധമായ പല പ്രശ്നങ്ങളും ഇല്ലാതാകുന്നു.
വെറ്റില ഔഷധപ്രയോഗങ്ങൾ
1.പേശി വേദനയും നീർക്കെട്ടും ഇല്ലാതാക്കുവാൻ വെറ്റില നീര് വെളിച്ചെണ്ണയിൽ ചേർത്ത് പുരട്ടിയാൽ മതി.
2. മൂത്രതടസം ഇല്ലാതാക്കുവാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാനും വെറ്റില നീര് നേർപ്പിച്ച പാലിൽ ചേർത്ത് കഴിച്ചാൽ മതി.
3. തലവേദന അകറ്റുവാൻ വെറ്റില നീര് നാഭിയിൽ പുരട്ടാം.
4.. വെറ്റില നീര് വെളിച്ചെണ്ണ ചേർത്ത് രണ്ടു തുള്ളി ചെവിയിൽ ഇറ്റിച്ചാൽ ചെവി വേദന ശമിക്കും.
5. മൂക്കാത്ത വെറ്റിലയിട്ടു തിളപ്പിച്ച് ചെറു ചൂടോടെ കുളിച്ചാൽ ഉന്മേഷം ലഭിക്കുന്നു. യോനി ഭാഗത്ത് ഉണ്ടാകുന്ന ചൊറിച്ചിൽ ഇല്ലാതാക്കുവാൻ ഈ വെള്ളം കൊണ്ട് കഴുകിയാൽ മതി.
6. ശരീരത്തിലുണ്ടാകുന്ന അലർജി, വ്രണങ്ങൾ, ചൊറിച്ചിൽ എന്നിവ ഇല്ലാതാക്കുവാൻ വെറ്റില ചതച്ചതും മഞ്ഞൾ ചേർത്തതും ചെറിയ അളവിൽ എടുത്ത് തേച്ചാൽ മതി.
7. വെറ്റിലയ്ക്ക് ആൻഡ് സെപ്റ്റിക് ഗുണമുള്ളതിനാൽ അണുക്കളുടെ ആക്രമണങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു ഇവ.
8. വിട്ടുമാറാത്ത ചുമ അകറ്റുവാൻ വെറ്റില വെള്ളത്തിലിട്ട് തിളപ്പിച്ച് ഏലക്കായും കറുവപ്പട്ടയും ചേർത്ത് മൂന്നുതവണ ദിവസവും സേവിച്ചാൽ മതി.
9. വെറ്റിലയിൽ കടുകെണ്ണ തേച്ച് ചൂടാക്കി ചെറുചൂടോടെ നെഞ്ചിൽ വെച്ചാൽ ശ്വസനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കും.
10. വായനാറ്റം അകറ്റുവാനും, മോണയിലെ വ്രണങ്ങൾ മാറുവാനും ഒരു കപ്പ് ചൂടുവെള്ളത്തിൽ ഒരു തുള്ളി വെറ്റില എണ്ണ ചേർത്ത് രാവിലെയും വൈകിട്ടും കവിൾകൊണ്ടാൽ മതി.
11. വെറ്റിലയുടെ ഉപയോഗം ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാകുന്നു.
12. മലബന്ധം അകറ്റുവാൻ ദിവസവും വെറും വയറ്റിൽ വെറ്റില നീര് കഴിച്ചാൽ മതി.
13. മോണയിൽ ഉണ്ടാകുന്ന വ്രണങ്ങൾ ഇല്ലാതാക്കുവാൻ വെറ്റില ചവച്ചാൽ മതി.
14. വെറ്റിലയുടെ ഉപയോഗം ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുന്നു.
15. ഇലയിട്ട് തിളപ്പിച്ച വെള്ളം ചൂടാറിയതിനു ശേഷം മുഖം കഴുകിയാൽ മുഖക്കുരു പ്രശ്നങ്ങൾ ഇല്ലാതാകും.