Updated on: 9 January, 2021 12:40 PM IST
Causes of headache

ചെറിയ അസുഖങ്ങൾ മുതൽ മാരക രോഗങ്ങളുടെ വരെ ലക്ഷണമാകാം തലവേദന. രാവിലെ ഉറക്കമുണര്‍ന്നയുടനെ ഉണ്ടാകുന്ന തലവേദന പതിവാണെങ്കിൽ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യമാണ്. വിട്ടുമാറാത്ത തലവേദനകളുടെ ചില കരണങ്ങളറിയാം

ഉറക്കമില്ലായ്മ (Insomnia) ഉള്ളവരില്‍ രാവിലെ തലവേദന കാണാറുണ്ട്. രാത്രി കൃത്യമായ ഉറക്കം ലഭിക്കാത്തതിനാലാണിത്. ദിവസം മുഴുവന്‍ ക്ഷീണമനുഭവപ്പെടാനും ഇത് കാരണമാകുന്നു.

മൈഗ്രേയ്ന്‍ ഉള്ളവരിലും രാവിലെകളില്‍ തലവേദന കണ്ടേക്കാം. പ്രധാനമായും രാവിലെയും രാത്രിയുമാണ് മൈഗ്രേയ്ന്‍ തലവേദന അനുഭവപ്പെടുക.

രാത്രി കിടക്കുമ്പോള്‍ കഴുത്തിലെ പേശികള്‍ സമ്മര്‍ദ്ദത്തിലാകുന്നുണ്ടെങ്കില്‍, അതുമൂലവും രാവിലെ തലവേദന അനുഭവപ്പെടാം. ഉപയോഗിക്കുന്ന തലയിണ മാറ്റുകയോ, കിടക്കുന്നതിന്റെ രീതി മെച്ചപ്പെടുത്തുകയോ ചെയ്യുകയാണ് ഇതിന് പരിഹാരമായി ചെയ്യാവുന്നത്. 

ചിലര്‍ രാത്രിയില്‍ ഉറക്കത്തില്‍ പല്ല് കടിക്കാറുണ്ട്. ഈ ശീലമുള്ളവരിലും രാവിലെ തലവേദന കണ്ടേക്കാം. താടിയെല്ലില്‍ വരുന്ന സമ്മര്‍ദ്ദം തലയെ ബാധിക്കുന്നതിനാലാണിത് സംഭവിക്കുന്നത്. 

ആദ്യം സൂചിപ്പിച്ചത് പോലെ ഗൗരവതരമായ അസുഖങ്ങളുടെ ഭാഗമായും രാവിലെകളില്‍ തലവേദന പതിവാകാം. ഉദാഹരണം: തലച്ചോറില്‍ ട്യൂമര്‍. എന്നാല്‍ ഇക്കാര്യം ഒരിക്കലും സ്വയം വിലയിരുത്താന്‍ ശ്രമിക്കരുത്. അപൂര്‍വ്വമായി മാത്രമേ ഇങ്ങനെ സംഭവിക്കൂ എന്ന് മനസിലാക്കുക. കൂടുതല്‍ നിഗമനങ്ങള്‍ക്ക് തീര്‍ച്ചയായും ഡോക്ടറെ സമീപിക്കുക.

English Summary: The causes of persistent morning headaches are well known
Published on: 05 January 2021, 06:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now