തൈറോയിഡ് (Thyroid) ഇന്ന് വ്യാപകമായി കാണുന്ന ഒരു രോഗമാണ്. കാരണം, ജീവിതശൈലിയിലെ മാറ്റങ്ങളും തൈറോയിഡ് പോലുള്ള രോഗങ്ങളെ ക്ഷണിച്ചുവരുത്തും. തൈറോയിഡ് കൂടിയാലും കുറഞ്ഞാലും അത് ആരോഗ്യത്തിന് വിപത്താണ്.
ബന്ധപ്പെട്ട വാർത്തകൾ: ഈ സമയങ്ങളിൽ തുളസിയില നുള്ളാൻ പാടില്ല; കാരണമുണ്ട്
അതായത്, തൈറോയിഡ് കുറഞ്ഞാൽ ഹൈപ്പോ തൈറോഡിസം (Hypothyroidism) എന്നും തൈറോയിഡ് ഹോർമോൺ ശരീരത്തിൽ കൂടുതലാണെങ്കിൽ ഹൈപ്പർ തൈറോയിഡിസം (Hyperthyroidism) എന്നുമുള്ള അവസ്ഥയിലേക്ക് നയിക്കും.
ശരീരത്തിൽ അയോഡിൻറെ അഭാവം മൂലവും ഈ ആരോഗ്യ പ്രശ്നം ഉണ്ടാകുന്നു. സാധാരണയായി ഈ പ്രശ്നം സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ, സ്ത്രീകളുടെ ഭാരം വർധിക്കാനും തൽഫലമായി ശരീരം ദുർബലമാകാനും കാരണമാകാറുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: തുളസിയില ചവച്ചുതിന്നാം, കിടക്കയിൽ വിതറാം; എന്തിനെന്നല്ലേ...
ഇതിനിടയിൽ ശരീരത്തിനകത്ത് പൊണ്ണത്തടി അടിഞ്ഞു കൂടുന്നു. ഇത് പല രോഗങ്ങളിലേക്കും വഴി തുറക്കുന്നു. അതിനാൽ ഇത്തരം പ്രശ്‌നങ്ങൾ നിയന്ത്രണവിധേയമാക്കാൻ, ചില നാട്ടുവിദ്യകൾ ഉണ്ടെന്നത് കൂടി നിങ്ങൾ അറിഞ്ഞിരിക്കുക. അതായത്, തൈറോയിഡ് മ തുളസി ഇല വളരെ ഗുണം ചെയ്യും. ഇതുകൂടാതെ, തുളസി, കറ്റാർ വാഴ എന്നിവ ഉപയോഗിച്ചും ഈ രോഗം കുറയ്ക്കാം. അതിനാല് ഇവ രണ്ടിന്റെയും ഉപയോഗം തൈറോയ്ഡ് പ്രശ് നം എങ്ങനെ കുറയ്ക്കുമെന്ന് നോക്കാം.
അതായത്, ഔഷധ മൂല്യങ്ങൾ അധികം അടങ്ങിയിട്ടുള്ള തുളസിയിലയും സൗന്ദര്യ സംരക്ഷണത്തിനും കേശവളർച്ചയ്ക്കും സഹായിക്കുന്ന കറ്റാർ വാഴ നീരും ചേർത്ത് തൈറോയിഡ് കുറയ്ക്കാം. ഫലപ്രദമായ, എന്നാൽ ശരീരത്തിന് യാതൊരു പാർശ്വഫലങ്ങളും ഉണ്ടാക്കാതെ ഉപയോഗിക്കാൻ എങ്ങനെ ഈ ഔഷധക്കൂട്ട് നിർമിക്കാമെന്ന് ചുവടെ വിവരിക്കുന്നു.
തൈറോയ്ഡ് കുറയ്ക്കാൻ തുളസിയും കറ്റാർവാഴയും (Tulsi/ holy basil and aloe vera to reduce thyroid)
തുളസിയിലയിൽ നിന്ന് നീര് പിഴിഞ്ഞെടുക്കുക. ശേഷം ഇതിലേക്ക് ഒരു സ്പൂൺ കറ്റാർ വാഴ നീര് കൂടി കലർത്തുക. തൈറോയ്ഡ് നിയന്ത്രിക്കാനായി ഇതിന് ശേഷം ഈ കൂട്ട് കഴിക്കാവുന്നതാണ്. ഇതുവഴി തൈറോയ്ഡ് നിയന്ത്രിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: വായ് മുതൽ വയർ വരെ ഗുണങ്ങൾ; കറ്റാർവാഴ ജെല്ല് ജ്യൂസാക്കി രാവിലെ കുടിച്ച് നോക്കൂ…
കൂടാതെ തുളസി ചായ ആക്കിയും കഴിക്കാവുന്നതാണ്. ഇതിനായി പാൽ ഒഴിക്കാതെ ചായയിൽ തുളസിയില ഇട്ടു കുടിക്കുക. ഇത് തൈറോയ്ഡ് നിയന്ത്രണത്തിന് സഹായിക്കുന്നു.
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ പ്രയോജനപ്പെടുന്ന തുളസി തൈറോയിഡ് പ്രശ്നങ്ങൾക്ക് പ്രതിവിധി ആകുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ തുളസിയിലെ ഔഷധഗുണങ്ങൾക്ക് സാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഒരു രൂപ പോലും ചെലവാക്കാതെ കറ്റാർവാഴ തഴച്ചുവളരാൻ നിസ്സാരം പഴത്തൊലി മതി; എങ്ങനെയെന്നല്ലേ!!!
അതായത്, വെറും വയറ്റിൽ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നതിലൂടെ പലവിധ രോഗങ്ങളിൽ നിന്ന് മുക്തി ലഭിക്കുമെന്നാണ് ആയുർവേദവും ഗവേഷണ പഠനങ്ങളും വ്യക്തമാക്കിയിട്ടുള്ളത്. അതിനാൽ ഇത് രണ്ടും കൂട്ടാക്കി നിർമിച്ച് കുടിക്കുന്നത് ആയുർവേദപരമായി തൈറോയിഡിനെ ചെറുക്കുമെന്ന് പഠനറിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടുണ്ട്. തൈറോയിഡ് ഉണ്ടാകാതിരിക്കാനും ഫലപ്രദമായി ഇത് ഉപയോഗിക്കാവുന്നതാണ്.