നമ്മുടെ നാവിൻറെ ആരോഗ്യവും ശരീരാരോഗ്യവും തമ്മിൽ ഒരുപാടു ബന്ധമുണ്ട്. ശരീരത്തിലുണ്ടാകുന്ന മിക്ക അസുഖങ്ങളുടെ പ്രാരംഭ ലക്ഷണങ്ങൾ നാവ് നിരീക്ഷിച്ച് കണ്ടുപിടിക്കാവുന്നതാണ്. ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ഡോക്ടറുടെ അടുത്ത പോകാത്തവർ കുറവായിരിക്കും. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും ഡോക്ടർമാർ ആദ്യം നാവാണ് പരിശോധിക്കുക. ഇതിനു കാരണം നമ്മുടെ അസുഖത്തിനെ കുറിച്ചുള്ള സൂചനകൾ നാവിൽ നിന്ന് ലഭ്യമാക്കാം എന്നുള്ളതുകൊണ്ടാണ്.
വീട്ടിൽ തന്നെ നമ്മുടെ നാവ് കണ്ണാടിയിൽ നോക്കി നിരീക്ഷിച്ചുകൊണ്ട്, ശരീരത്തിലുള്ള അസുഖങ്ങളെ കുറിച്ച് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കാവുന്നതാണ്. വിറ്റാമിനുകളുടെ കുറവ്, ഫംഗൽ ഇൻഫെക്ഷൻ, അനീമിയ, തുടങ്ങി പല അസുഖങ്ങളും ഇങ്ങനെ കണ്ടുപിടിയ്ക്കാൻ സാധിക്കും. ഇതിനെ കുറിച്ച് കൂടുതലറിയാൻ തുടർന്ന് വായിക്കൂ.
നാവിൻറെ കളർ
നാവിൻറെ കളർ സാധാരണ റെഡ് കളറിനെക്കാളും കൂടുതലാണെങ്കിൽ, അത് ചൂടികാണിക്കുന്നത് വിറ്റാമിൻ കുറവുകളെയാണ്. പ്രത്യേകിച്ചും പോളിക് ആസിഡ്, വിറ്റാമിൻ B12 ൻറെയും കുറവാണ്. നാവിൽ ചുവന്ന നിറത്തിലുള്ള പാച്ചുകളും അതിനെ വലയം ചെയ്‌ത് വെള്ള ബോർഡറും പ്രത്യക്ഷപ്പെടുന്ന മാറ്റങ്ങൾ ഉണ്ടായാൽ അത് സൂചിപ്പിക്കുന്നത് geographic tongue എന്ന അസുഖമാണ്. ഈ അസുഖം അപകടകാരി അല്ലെങ്കിലും ഡോക്ടറെ സമീപിക്കേണ്ടതാണ്.
നാവ് നല്ല റെഡ് അല്ലെങ്കിൽ സ്‌റ്റാബെറി റെഡ് ആകുന്നുവെങ്കിൽ അത് scarlet fever നെയാണ് സൂചിപ്പിക്കുന്നത്. അതിനുള്ള ആന്റി ബയോട്ടിക്‌സ് ഡോക്ടറുടെ ഉപദേശ പ്രകാരം കഴിക്കേണ്ടതാണ്.
നാവിൻറെ മുകളിലോ, രണ്ടു സൈഡുകളിലോ, അല്ലെങ്കിൽ നാവിൻതുമ്പത്തോ വെള്ള നിറത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ, ഇത് സൂചിപ്പിക്കുന്നത് ഫംഗൽ ഇൻഫെക്ഷനെയാണ്. ഇതുപോലെ തന്നെ കട്ടിയുള്ള വെള്ള പാടുകൾ പ്രത്യേകിച്ച് പുകയില ഉപയോഗിക്കുന്നവർക്ക് ഉണ്ടാകുകയാണെങ്കിൽ ക്യാൻസറിൻറെ പ്രാരംഭ സ്റ്റേജാണ് ഇത് സൂചിപ്പിക്കുന്നത്.
നാവിലുള്ള രോമങ്ങളും പാപ്പിലകളും വളർന്ന് നാവ് കറുത്ത നിറത്തിലേക്ക് മാറുകയാണെങ്കിൽ, അത് നാവിൻറെ ആരോഗ്യക്കുറവും, വൃത്തിക്കുറവും കാണിക്കുന്നു. പ്രമേഹ രോഗികൾക്കും, മറ്റു രോഗങ്ങൾ വന്ന് പ്രതിരോധശക്തി കുറഞ്ഞ ആളുകളിലും ഇതേപോലെ black hairy tongue കാണാറുണ്ട്.
നാവിലുണ്ടാകുന്ന pale അല്ലെങ്കിൽ whitish കളർ വ്യത്യാസം ഇന്ഫെക്ഷനേയും മജന്ത കളർ ശരീരത്തിലുണ്ടാകുന്ന വിറ്റാമിൻ B12 ൻറെ കുറവും സൂചിപ്പിക്കുന്നു.