1. Health & Herbs

മെയ്‌ -08 അണ്ഡാശയ ക്യാന്‍സര്‍ ദിനം Ovarian cancer Day

അടുത്തിടെയായി സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന അസുഖമാണ് അണ്ഡാശയ ക്യാന്‍സര്‍.

K B Bainda
പ്രത്യുല്‍പാദന പ്രക്രിയയെയും വരെ ചിലപ്പോള്‍ ബാധിക്കുന്ന ഈ രോഗത്തെ സൂക്ഷിക്കേണ്ടതുണ്ട്
പ്രത്യുല്‍പാദന പ്രക്രിയയെയും വരെ ചിലപ്പോള്‍ ബാധിക്കുന്ന ഈ രോഗത്തെ സൂക്ഷിക്കേണ്ടതുണ്ട്

അടുത്തിടെയായി സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന അസുഖമാണ് അണ്ഡാശയ ക്യാന്‍സര്‍. ഗര്‍ഭപാത്രത്തിലെ അണ്ഡാശയത്തിനകത്തുണ്ടാകുന്ന മുഴകള്‍ പോലെയുള്ള അസാധാരണ വളര്‍ച്ചയാണിത്.

മാറിയ ജീവിത ശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതികളും പലരുടെയും ആരോഗ്യസ്ഥിതിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

അടുത്തിടെയായി സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന അസുഖമാണ് അണ്ഡാശയ ക്യാന്‍സര്‍. ഗര്‍ഭാശയത്തെയും പ്രത്യുല്‍പാദന പ്രക്രിയയെയും വരെ ചിലപ്പോള്‍ ബാധിക്കുന്ന ഈ രോഗത്തെ സൂക്ഷിക്കേണ്ടതുണ്ടെന്ന് ഇംഗ്ലണ്ടിലെ Southend University Hospitalലെ ഗവേഷകര്‍ പറയുന്നു.

അണ്ഡാശയത്തില്‍ രൂപപ്പെടുന്ന അര്‍ബുദമാണ് അണ്ഡാശയ ക്യാന്‍സര്‍
അണ്ഡാശയത്തില്‍ രൂപപ്പെടുന്ന അര്‍ബുദമാണ് അണ്ഡാശയ ക്യാന്‍സര്‍

അണ്ഡാശയത്തില്‍ രൂപപ്പെടുന്ന അര്‍ബുദമാണ് അണ്ഡാശയ ക്യാന്‍സര്‍ അല്ലെങ്കില്‍ ഒവേറിയന്‍ ക്യാന്‍സര്‍. ഗര്‍ഭപാത്രത്തിലെ അണ്ഡാശയത്തിനകത്തുണ്ടാകുന്ന മുഴകള്‍ പോലെയുള്ള അസാധാരണ വളര്‍ച്ചയാണിത്.

അണ്ഡാശയത്തിന്‍റെ ഉപരിതലത്തിസെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുളള കലകളിലോ അര്‍ബുദം ഉണ്ടാകാം. അണ്ഡാശയ ക്യാന്‍സര്‍ അല്ലെങ്കില്‍ ഒവേറിയന്‍ ക്യാന്‍സര്‍ പലപ്പോഴും കണ്ടെത്താന്‍ വൈകാറുണ്ട്. അണ്ഡാശയ ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങള്‍ നോക്കാം.

വയറിന്‍റെ വലുപ്പം കൂടുക, എപ്പോഴും വയറ് വീർത്തിരിക്കുക, ക്രമം തെറ്റിയ ആർത്തവം, ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വയറു വേദന, അടിക്കടി മൂത്രം പോകൽ, ആർത്തവസമയത്തെ അസാധാരണ വേദന, ബന്ധപ്പെടുന്ന സമയത്തെ വേദന, കാലിൽ നീര്, വിശപ്പില്ലായ്മ, തൂക്കക്കുറവ്, മാസമുറ നിന്നതിനു ശേഷമുള്ള രക്തസ്രാവം, യുവതികളിലെ ആർത്തവമില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക, മലബന്ധം മുടി കൊഴിച്ചിൽ, ശബ്ദവ്യതിയാനം എന്നവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ കണ്ട് രോഗമുണ്ടോ ഇല്ലയോ എന്ന് ഉറപ്പു വരുത്തണം.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം.

English Summary: May-08 Ovarian Cancer Day

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds